All India Save Education Committee - Kerala Chapter

All India Save Education Committee - Kerala Chapter Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from All India Save Education Committee - Kerala Chapter, Education, Law college Junction, Thiruvananthapuram.

10/08/2026

മലയാള സർവകലാശാലയിലെ ജാതി വിവേചനം;
പരാതിയിന്മേൽ ഉടൻ നടപടി സ്വീകരിക്കുക.

ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി

തൃശൂർ
10/8/26

മലയാള സർവകലാശാലയിൽ താൻ അക്കാദമിക വിവേചനവും ജാതീയ അധിക്ഷേപവും നേരിടുന്നെന്ന ഗവേഷക അനഘ ശശിയുടെ പരാതിയിൽ സർവകലാശാല അടിയന്തര നടപടികൾ സ്വീകരിക്കണം.

ക്ലാസിൽ വെച്ച് ജാതി ചോദിക്കുക, സമർപ്പിച്ച സിനോപ്സിസുകൾ വായിക്കുകയോ തിരുത്തുകയോ ചെയ്യാതിരിക്കുക, സിനോപ്സിസ് നൽകിയില്ല എന്ന് നുണപറയുക തുടങ്ങിയവയാണ് ചെയ്യിക്കുന്നത്. ആറു മാസത്തിനുള്ളിൽ നടക്കേണ്ട ഡോക്ടറൽ കമ്മിറ്റി രണ്ടു വർഷം കഴിഞ്ഞിട്ടും നടത്താതിരിക്കുക, ഫെല്ലോഷിപ്പ് തിരിച്ചടപ്പിക്കുമെന്ന ഭീഷണി തുടങ്ങിയ അവഹേളനങ്ങളും വിവേചനവും താൻ സർവകലാശാലയിൽ നേരിടുന്നെന്നും പല തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നും അനഘ പറയുന്നു. ഈ പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണം. സർവകലാശാല സമിതികൾ രൂപീകരിച്ച് അന്വേഷണം നടത്തിയെന്ന് പറയുന്നുണ്ടെങ്കിലും അവയൊന്നും ആരും കണ്ടിട്ടില്ല. സർവകലാശാലയുടെ അന്വേഷണത്തിലുള്ള വിശ്വാസത നഷ്‌ടപ്പെടുത്തിയ നടപടിയായിരുന്നത്.

നൂറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങൾ അനുഭവിച്ചു പോരുന്ന ജാതിയധിക്ഷേപം നമ്മുടെ സമൂഹത്തിൽ വിശ്യഷ്യ സർവകലാശാലകളിൽ ആവർത്തിക്കാൻ പാടില്ല.അസമത്വാധിഷ്ഠിതവും വിവേചന പരവുമായ വിദ്യാഭ്യാസത്തെ പൊളിച്ചുപണിയാനും എല്ലാവരേയും ഉൾക്കൊള്ളുന്നതാക്കാനുമുള്ള ശ്രമങ്ങൾ ഉയരണം. അനഘയുടെ സമരത്തോട് ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ഐക്യദാർഢ്യമറിയിക്കുന്നു.

ഡോ. ജോർജ് ജോസഫ്, സംസ്ഥാന പ്രസിഡൻറ്
അഡ്വ. ഇ എൻ ശാന്തിരാജ്, സംസ്ഥാന സെക്രട്ടറി

01/08/2026
എൽ ഡി എഫ് സർക്കാർ ഒപ്പിട്ട പിഎം ശ്രീ MoU അസാധുവാണ്. അതിന് നിയപരമായ സാധുതയില്ല.വേണ്ടത് രാഷ്ട്രീയ തീരുമാനം. പിഎം ശ്രീ യിൽ ...
20/06/2026

എൽ ഡി എഫ് സർക്കാർ ഒപ്പിട്ട പിഎം ശ്രീ MoU അസാധുവാണ്. അതിന് നിയപരമായ സാധുതയില്ല.

വേണ്ടത് രാഷ്ട്രീയ തീരുമാനം. പിഎം ശ്രീ യിൽ കീഴടങ്ങില്ലായെന്ന് വി ഡി സതീശൻ സർക്കാർ സന്ദേഹങ്ങളില്ലാതെ പ്രഖ്യാപിക്കണം.

എന്തുകൊണ്ടെന്നാൽ, സംസ്ഥാന ക്യാബിനറ്റിന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ്, രണ്ടുതവണ മടക്കി അയച്ച ഫയലിൽ ഒപ്പു വയ്ക്കേണ്ടതില്ല എന്ന് തീരുമാനിച്ച ഒരു പദ്ധതിയിൽ ഉദ്യോഗസ്ഥർ ഒപ്പ് വെച്ചത്. അത് അസാധുവാണ്.

നിയമസഭയുടെ റൂൾസ് ഒഫ് ബിസിനസ് ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്

പിഎം ശ്രീ പദ്ധതിയുടെ കാലാവധി 31.3. 2027 ന് അവസാനിക്കും. അതിനാൽ, പദ്ധതി ഇനി തുടരുമെന്ന് പറയുന്നതിൽ അർത്ഥമില്ല.അതിന് ശേഷം സംസ്ഥാനങ്ങൾ ഫണ്ട് നൽകി പ്രൊജക്റ്റ്‌ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് വ്യവസ്‌ഥ.

സമഗ്ര ശിക്ഷാപദ്ധതിയുടെ സംസ്ഥാന വിഹിതം തടയാൻ കേന്ദ്ര സർക്കാരിന് അധികാരമില്ല. തമിഴ്നാടിന്റെ കേസിൽ സുപ്രീം കോടതി നൽകിയ റൂളിംഗ് കേരളത്തിനും ബാധകമാണ്.
കുടിശികയിൽ, ഒടുവിൽ 348 കേന്ദ്ര സർക്കാർ കോടി രൂപ കൂടി നൽകുന്നതോടെ ഇനി ചെറിയ വിഹിതം മാത്രമേ അവശേഷിക്കുന്നുള്ളൂ.

2024 ഒക്ടോബർ മാസം നടന്ന മന്ത്രിസഭാ യോഗം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണ്ട എന്നു തീരുമാനിച്ചിരുന്നു. വീണ്ടും, 2025 ഏപ്രിൽ മാസത്തെ കക്യാബിനറ്റിലും പിഎം ശ്രീ യ്ക്ക് അംഗീകാരം നൽകിയില്ല. അതിനാൽ, ഒക്ടോബർ 16 ന് ഒപ്പുവച്ചത് നിയമത്തിന് നിരക്കുന്ന വിധത്തിൽ അല്ല.
MOU പ്രകാരം പുതിയ ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണ തോതിൽ സംസ്ഥാനത്തു നടപ്പാക്കണമെന്ന സ്ഥിതി വന്നു ചേരും.

സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് പിഎം ശ്രീ സ്കൂൾ പ്രൊജക്റ്റ്‌ പ്രധാനമന്ത്രിയുടെ പേരിൽ കൊണ്ടു വരുന്നത്.

കേരളത്തെ ഇരുട്ടിൽ നിർത്തിയ MOU.

2025 ഒക്ടോബർ 23 ന് കേരളവും കേന്ദ്രവും ചേർന്ന്പിഎം ശ്രീ ധാരണാ പത്രം ഒപ്പു വെച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നു.ഒക്ടോബർ 18 ന് ആണ് പിഎം ശ്രീ പദ്ധതി യിൽ ഒപ്പു വെയ്ക്കുന്നത് സംബന്ധിച്ച ആലോചന വീണ്ടും മാധ്യമവാർത്തയാകുന്നതും ഘടകകക്ഷിയായ സിപിഐ ധാരണ പത്രം ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെടുന്നതും.22 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ പിഎം ശ്രീ അജണ്ട ഉണ്ടായിരുന്നില്ല.എങ്കിലും ആ പ്രശ്നം ഉന്നയിച്ച സിപിഐ മന്ത്രി കെ രാജന്റെ ചോദ്യത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കുറ്റകരമായ മൗനത്തോടെ നേരിടുകയായിരുന്നു.എന്നാൽ, എല്ലാ മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് ഒക്ടോബർ 16 ആം തീയതി തന്നെ ധാരണപത്രം എക്സിക്യൂട്ട് ചെയ്തിരുന്നു. 23 ന് ഡൽഹിയിൽ പോയി വിദ്യാഭ്യാസ സെക്രട്ടറി MOU കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അത് കൈമാറി എന്ന് മാത്രം. അപ്പോൾ,സംസ്ഥാന മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ചർച്ച ചെയ്യാതെ,നിയമസഭയയിൽ അവതരിപ്പിക്കാതെ ആരോരും അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടങ്ങുന്ന ഒരു ഗൂഢസംഘം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന ഒരു കരാറിൽ രഹസ്യമായി ഒപ്പുവെക്കുകയായിരുന്നു.
ഒക്ടോബർ 10ന് ആണ് സംസ്ഥാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയെയും പ്രധാനമന്ത്രിയെയും ഡൽഹിയിൽ നേരിൽ കാണുന്നത്. തിരികെയെത്തി ഉടനെ ഒൿടോബർ 16ന് ധാരണാ പത്രം എക്സിക്യൂട്ട് ചെയ്യുന്നു. സംസ്ഥാനത്തെ മന്ത്രിസഭയെ പോലും ഇരുട്ടിൽ നിർത്തി അത്തരം ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയും പ്രേരിപ്പിച്ച കാര്യമെന്തായിരുന്നു എന്ന് തീർച്ചയായും കേരള സമൂഹമറിയേണ്ടതുണ്ട്.
2024 ഒക്ടോബർ മാസത്തിൽ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടന്നിരുന്നു. എന്നാൽ, പദ്ധതിയിൽ ഒപ്പു വയ്ക്കേണ്ടതില്ല എന്നതായിരുന്നു മന്ത്രിസഭാ യോഗ തീരുമാനം. വീണ്ടും 2025 ഏപ്രിൽ മാസത്തെ മന്ത്രിസഭാ യോഗത്തിലും പി എം ശ്രീ അജണ്ടയായി. അപ്പോഴും നയപരമായ പ്രശ്നം എന്ന നിലയിൽ മുന്നണിയിൽ ആലോചിക്കണം എന്നതിനാൽ തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. പിന്നെങ്ങനെയാണ് ഈ പദ്ധതിയിൽ ഒപ്പു വയ്ക്കപ്പെട്ടതെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കേരളത്തോട് ഏറ്റു പറയുക തന്നെ വേണം.

പ്രത്യാഘാതങ്ങൾ.

രഹസ്യമായി ഒപ്പുവെച്ച ധാരണാ പത്രപ്രകാരം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസി(Dosel) ആണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. സമഗ്ര ശിക്ഷ അഭിയാൻ വഴിയായിരിക്കും സംസ്ഥാനങ്ങളിൽ സ്കീം നടപ്പാക്കുന്നത്. എസ് സി ഇ ആർ ടി,ഡയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ ഏജൻസികൾക്ക് നടത്തിപ്പിന്റെ ഭാഗമാകാം എന്ന് മാത്രം. ഉള്ളടക്കത്തിലും ഘടനയിലും മാറ്റം വരുത്താൻ ദേശീയ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ഇടപെടാൻ ആവില്ല.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ വ്യവസ്ഥകളും പൂർണമായി സംസ്ഥാനത്ത് നടപ്പാക്കണം. മുഖ്യ ലക്ഷ്യം പുതിയ ദേശീയ വിദ്യാഭ്യാസ നയം പിഎം ശ്രീയിലൂടെ നടപ്പാക്കി പ്രദർശിപ്പിക്കുക എന്നതാണ്.
MOU പ്രകാരം സംസ്ഥാന സർക്കാർ/ വിദ്യാഭ്യാസ വകുപ്പ് ഈ പ്രോജക്ട് നടപ്പാക്കുന്ന ഏജൻസി മാത്രമാണ്.
കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സമയാസമയം പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേണം സ്കീം കേരളം നടപ്പാക്കാൻ.
പദ്ധതി കാലയളവ് 5 വർഷത്തേക്കാണ്.എം ഒ യു പ്രകാരം 31.3. 2027 - പദ്ധതി അവസാനിക്കും. അതിനുശേഷം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ പിഎം ശ്രീ വ്യവസ്ഥകൾ പാലിച്ച് സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പൊതുവിദ്യാലയങ്ങൾ കേന്ദ്രസർക്കാരിന്റെ കാൽക്കീഴിലേക്ക് വരുന്നു എന്നർത്ഥം.നമ്മുടെ പൊതു വിദ്യാലയങ്ങളെ പിണറായി സർക്കാർ പണയപ്പെടുത്തുന്നുവെന്നർത്ഥം.

എന്താണ് പി എം ശ്രീ സ്കൂൾ?

ഒരു ബ്ലോക്ക് പഞ്ചായത്തിൽ നിന്നും രണ്ട് സ്കൂളുകളെ വീതം 14,500 സ്കൂളുകളെ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്ന പദ്ധതിയാണ് പിഎം ശ്രീ.കേരളത്തിൽ നിന്നും 336 സ്കൂളുകളെ ഈ പദ്ധതിയിൽ കൊണ്ടു വരാനാണ് ആദ്യം ലക്ഷ്യമിട്ടത്. പിന്നീട് എണ്ണം 265 ആയി നിജപ്പെടുത്തി.ഏറ്റെടുക്കുന്ന സ്കൂളുകളുടെ നടത്തിപ്പും പഠഭാഗങ്ങൾ നിർണയിക്കുന്നതും പുതിയ ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ആയിരിക്കും. നമ്മുടേതു പോലെ ഒരു രാജ്യത്ത് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിലവിലുള്ള വ്യത്യസ്ത വിദ്യാഭ്യാസ വകുപ്പുകൾ വഴി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കം പൂർണരൂപത്തിൽ നടപ്പാക്കാൻ ആവില്ല എന്നതിനാലാണ് കേന്ദ്രസർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന സ്കൂളുകൾ സ്ഥാപിക്കാൻ തീരുമാനിക്കുന്നതും അതിനു വേണ്ടി പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്ന പ്രോജക്ട് തയ്യാറാക്കുന്നതും.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്താനും അതു വഴി തങ്ങളുടെ ഫാസിസ്റ്റ് പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കഴിയുമെന്ന വ്യക്തമായ കണക്കു കൂട്ടലോടെയാണ് അവർ നീങ്ങുന്നത്.

അതിനായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ പരിവർത്തനത്തിനായിയുള്ള ഫ്രെയിം വർക്ക് രണ്ട് ഭാഗങ്ങളായി തയ്യാറാക്കിയിട്ടുണ്ട്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണ രൂപത്തിൽ നടപ്പാക്കാനും പ്രദർശിപ്പിക്കാനുമുള്ള മാതൃകാ കേന്ദ്രങ്ങളായാണ് പി എം ശ്രീ സ്കൂളുകൾ ആരംഭിക്കുന്നത് എന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ തനത് പാഠ്യ പദ്ധതിയോ സിലബസസ്സോ ബോധന സമ്പ്രദായമോ പി എം ശ്രീ സ്കൂളുകളിൽ നടപ്പാക്കാനാവില്ല.
പാഠ്യപദ്ധതി,പഠനരീതി,മാനേജ്മെന്റ് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ആയിരിക്കും തീരുമാനിക്കുക.
രാജ്യത്തിന്റെ വൈജ്ഞാനിക വളർച്ചയെ തടയുന്ന പിന്തിരിപ്പൻ നയമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം.അത് ആധുനിക ശാസ്ത്ര ജനാധിപത്യ മതേതര വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പകരം തൊഴിൽ ശേഷി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ഏറ്റവും ആധുനികമായ അറിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം വളർന്നുവന്നത് എന്നാൽ കേവലം സാക്ഷരത മാത്രം സംഭാവന ചെയ്യുന്ന അക്ഷരജ്ഞാനം പോലും നേരായി പഠിപ്പിക്കണമെന്ന് നിർദ്ദേശിക്കാത്ത ഡിപി ഇ പി മാതൃകയിലുള്ള ബോധന സമ്പ്രദായങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയിട്ടുള്ളത്- നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് വായിച്ചാൽ നമുക്ക് അത് ബോധ്യപ്പെടും. ഒപ്പം ഭാരതീയ ജ്ഞാന വ്യവസ്ഥ എന്ന പേരിൽ അതിപുരാതനകാലത്തെ അന്ധവിശ്വാസ ജഡിലമായ കാര്യങ്ങൾ പാഠ്യപദ്ധതിയിലേക്ക് തിരികി കയറ്റാനും ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിക്കുന്നു.സംസ്കൃത പഠനം സമൂഹത്തെ തിരിച്ചു പോകാൻ ഉതകുമെന്ന്അവർ കരുതുന്നു

രാഷ്ട്രീയമായും അല്ലാതെയും ഒരുപാട് പ്രത്യാഘാങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയിൽ കൈ വെച്ചാൽ അത് കനത്ത പ്രതിസന്ധികൾ സൃഷ്ടിക്കും.

അതിനാൽ, ഈ ഗവണ്മെന്റ് പിഎം ശ്രീ പ്രോജെക്ടിൽ നിന്നും പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.

എം.ഷാജർഖാൻ
9387758318

19/06/2026

പി എം ശ്രീ പദ്ധതിയിൽ കീഴടങ്ങരുത് : സേവ് എഡ്യൂക്കേഷൻ കമ്മിറ്റി

കൊച്ചി
18/6/26

കഴിഞ്ഞ എൽഡിഎഫ് സർക്കാർ വഞ്ചനാപരമായി ഒപ്പിട്ട പിഎം ശ്രീ പദ്ധതിയിൽ കീഴടങ്ങരുതെന്നും ധാരണാ പത്രത്തിൽ നിന്ന് പിന്തിരിയണമെന്നും യു ഡി എഫ് സർക്കാരിനോട് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.

പിണറായി സർക്കാർ പ്രസ്തുത കരാറിൽ മന്ത്രിസഭയറിയാതെ,രഹസ്യമായി,ഒപ്പു വെച്ച നടപടി വഞ്ചനാപരവും നിയമവിരുദ്ധവുമായിരുന്നു.
അതിനെതിരെ കേരളത്തിൽ നടന്ന പ്രതിഷേധം ശക്തവും സമഗ്രവുമായിരുന്നു. ജനങ്ങളിൽനിന്നുണ്ടായ പ്രതിഷേധത്തിന്റെ സമ്മർദ്ദത്താൽ താത്കാലികമായി നിർത്തി വെയ്ക്കുമെന്ന് പറയാൻ ഇടത് സർക്കാർ നിർബന്ധിതമാവുകയാണുണ്ടായത്.

NEP -യുടെ ഭാഗമായ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി മുന്നോട്ട് പോയാൽ ഭീകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടും.
വിഷയം പരിശോധിക്കാൻ മന്ത്രിതല ഉപസമിതി രൂപവൽക്കരിക്കുന്നത് പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്ന നടപടികൾ സ്വീകരിക്കാൻ വേണ്ടിയാകണം.

ഫണ്ട് മാത്രം സ്വീകരിക്കും കരിക്കുലം നിർദ്ദേശങ്ങൾ അവഗണിക്കുമെന്ന സർക്കാർ വാദം ഒരു അന്ധവിശ്വാസമാണ് .സംഘ പരിവാർ കരിക്കുലം നടപ്പാക്കാനാണ് പിഎം ശ്രീ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

വിദ്യാഭ്യാസ രംഗത്തെ സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പിലാക്കാനും അന്ധവിശ്വാസവും അശാസ്ത്രീയതയും വളർത്തിയെടുക്കാനും ഉദ്ദേശിച്ചുള്ള കേന്ദ്ര ബിജെപി സർക്കാറിന്റെ പദ്ധതിയുടെ ഭാഗമാകാൻ കേരളത്തെ ഒരിക്കലും അനുവദിക്കരുതെന്ന് ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

ഡോ. ജോർജ് ജോസഫ് (പ്രസിഡണ്ട്)
അഡ്വ.ശാന്തി രാജ് (സെക്രട്ടറി)
ആൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി

പീപ്പിൾസ് എജ്യൂക്കേഷൻ പോളിസി പ്രകാശനം ചെയ്തു ‘ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങനെ പി. എം. ശ്രീയിൽ ഒപ്പ് വെക്കാനാകും ?’ - ഗീവർ...
08/06/2026

പീപ്പിൾസ് എജ്യൂക്കേഷൻ പോളിസി പ്രകാശനം ചെയ്തു

‘ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങനെ പി. എം. ശ്രീയിൽ ഒപ്പ് വെക്കാനാകും ?’ - ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

അധികാരം ഒഴിഞ്ഞ LDF സർക്കാർ പിഎം ശ്രീയിൽ ഒപ്പ് വെച്ചത് അങ്ങേയറ്റം ഇടതുപക്ഷ വിരുദ്ധത ആണെന്ന് ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത. നിലവിലെ MoU വിൽ നിന്ന് പിന്മാറാൻ യു. ഡി. എഫ്. സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. NEP2020 നു ബദലായി അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ ജനകീയ വിദ്യാഭ്യാസ നയരേഖ (People’s Education Policy) പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനും കാവി വൽക്കരിക്കാനുമുള്ള ബ്ലൂ പ്രിന്റായ NEP 2020 കേരളത്തിൽ നടപ്പിലാക്കാനുള്ള രഹസ്യ ഉടമ്പടി ആണ് പി. എം. ശ്രീ പദ്ധതി. അതിനെ ചെറുക്കുന്ന ജനകീയമായ വിദ്യാഭ്യാസ പദ്ധതിയാണ് എന്നത്, പീപ്പിൾസ് എജ്യുക്കേഷൻ പോളിസിയെ മഹത്തരമാക്കുന്നു. ശാസ്ത്രീയ- മതേതര-ജനാധിപത്യ വിദ്യാഭ്യാസമാണ് ‘ജനകീയ വിദ്യാഭ്യാസ നയം’ മുന്നോട്ട് വയ്ക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 മുതൽ രാജ്യത്തെ പ്രമുഖരായ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും ചേർന്ന്, അഞ്ചുവർഷം കൊണ്ട് നയരേഖയുടെ കരട് തയാറാക്കി. എല്ലാ സംസ്ഥാനങ്ങളിലും ചർച്ച ചെയ്ത ശേഷം 2026 ജനുവരി 24 ന് ബെംഗളൂരുവിൽ സംഘടിപ്പിച്ച ജനകീയ പാർലമെന്റ് കരട് നയം അംഗീകരിക്കുകയായിരുന്നു. ജനകീയ പാർലമെന്റിൽ നടന്ന ചർച്ചകളുടെയും ഭേദഗതികളുടെയും അടിസ്ഥാനത്തിൽ പൂർത്തിയാക്കിയ നയരേഖയാണ് ഇപ്പോൾ പ്രകാശനം ചെയ്യപ്പെട്ടത്. തിരുവല്ല വൈ. എം. സി. എ. ഹാളിൽ നടന്ന പരിപാടിയിൽ സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോർജ്ജ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രൊഫ. വർഗ്ഗീസ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. എം. ഷാജർ ഖാൻ, പ്രൊഫ. വി. എസ്. അനിൽ കുമാർ, ഡോ. അബി കോശി, ഡോ. ഡി. സുരേന്ദ്രനാഥ്, പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ, അഡ്വ. ഇ. എൻ. ശാന്തിരാജ്, പ്രൊഫ. ഫിലിപ്പ് എൻ. തോമസ്, അഡ്വ. ബി. കെ. രാജഗോപാൽ, ഡോ. എം. ജ്യോതിരാജ്, ഡോ. വൈ. ജോൺസൺ, ജോർജ്ജ് മാത്യു കൊടുമൺ, കെ. ആർ. അശോക് കുമാർ, അഡ്വ. ഒ. ഹാരിസ്, റെജി മലയാലപ്പുഴ, ടി. കെ. ബാലകൃഷ്ണൻ നായർ, ഡോ. വിദ്യ ആർ. ശേഖർ തുടങ്ങിയവർ പ്രസംഗിച്ചു.

രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായിവിദ്യാഭ്യാസ സ്നേഹികൾ രൂപപ്പെടുത്തിയ പീപ്പിൾസ് ...
28/05/2026

രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി

വിദ്യാഭ്യാസ സ്നേഹികൾ രൂപപ്പെടുത്തിയ പീപ്പിൾസ് എഡ്യൂക്കേഷൻ പോളിസിയുടെ സംസ്ഥാനതല പ്രകാശനം

ഡോ .ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത
നിർവഹിക്കുന്നു.

മുഖ്യപ്രഭാഷണം: പ്രൊഫ. ഡോ. വർഗീസ് ജോർജ്

2026 ജൂൺ 6,3pm ന് വൈ.എം.സി.എ ഹാൾ, തിരുവല്ല

Address

Law College Junction
Thiruvananthapuram

Telephone

9447770332

Website

Alerts

Be the first to know and let us send you an email when All India Save Education Committee - Kerala Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category