21/09/2024
നമ്മുടെ പ്രിയപ്പെട്ട സുലോചന ടീച്ചർ ഇന്നു രാവിലെ വിഷ്ണുപാദം പൂകിയെന്ന ദു:ഖകരമായ വാർത്ത അറിയിക്കുന്നു.ശ്രീശാരദാ സംഘം പേട്രൻ, ശ്രീശാരദാ സംഘം പ്രസിഡന്റ്, ശ്രീശാരദാദേവി ശിശുവിഹാർ സ്കൂൾ മാനേജർ, രാമകൃഷ്ണ ശാരദാ മിഷന്റെ പ്രസിഡന്റ്, ഗവണ്മെന്റ് കോളേജ് പ്രൊഫസർ, സാഹിത്യകാരി, ഗ്രന്ഥകർത്ത്രി, ആത്മീയപ്രഭാഷക, ആദ്ധ്യാത്മിക ടീച്ചർ എന്നീ നിലകളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ച പ്രതിഭയായിരുന്നു സുലോചന ടീച്ചർ. ടീച്ചറിന് സ്നേഹാദരങ്ങളോടെ പ്രണാമങ്ങൾ അർപ്പിക്കുന്നു.ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.🙏🙏🙏