WiWA

WiWA

Share

WIWA Cultural Development Organisation . Email :[email protected]

Photos from WiWA's post 12/08/2024

ചില കാന്തല്ലൂർ കാഴ്ചകൾ

Photos from WiWA's post 21/06/2024

വാക്കും വിത്തും ഒരുപോൽ മുളയ്കുന്ന മണ്ണൊരുക്കമുള്ള തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസിലെ പ്രിയപ്പെട്ടവരായ പ്രഥമാധ്യാപകൻ ഷാനവാസ് സാറും ജി. എസ്. സുനിത ടീച്ചറും മൈൻഡ് പബ്ലിക്ക പ്രസാധനം നിർവഹിച്ച വരദയുടെ ഊഞ്ഞാലുകുട്ടിയുടെ ഉമ്മിണിക്കാര്യങ്ങൾ സ്നേഹപൂർവം സ്വീകരിക്കുന്നു. പ്രിയപ്പെട്ട ഷാജിസാർ അടുത്തെവിടെയോ നിന്ന് പുസ്തകത്തിനായി കൈനീട്ടുന്നതുപോലെ തോന്നി.

Photos from WiWA's post 20/04/2024

സൗഹൃദത്തിൻ്റെ സംഗീതസദസ്സിൽ!

ഡൽഹിയിലെ ഒരു പകൽക്കാലം ഇങ്ങനെയായിരുന്നു.
ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം മഞ്ഞിൻ്റെ മുഖപടമണിഞ്ഞ് അങ്ങനെ..

ഗായകനാണ് പ്രിയപ്പെട്ട ദിവാകർജി. എന്നാൽ അത് എളുപ്പത്തിലങ്ങനെ അദ്ദേഹം സമ്മതിച്ചുതരുമെന്ന് തോന്നുന്നില്ല.മൂളിപ്പാട്ടുകളിൽ തുടങ്ങി ഹിന്ദിയിലെ ഒട്ടുമിക്ക ക്ലാസിക് മെലഡികളിലൂടെ കയറിയിറങ്ങിയൊരു പോക്ക്! ജീവിതത്തിൽ പ്രായം വെറും അക്കങ്ങളാണെന്ന് നമ്മെ കാട്ടിത്തരുന്ന പ്രിയസൗഹൃദം.

ദിവാകർജി വഴി ഞങ്ങൾ എത്തിപ്പെട്ടത്, ഒരു സിംഹത്തിൻ്റെ മടയിൽ- നന്നായി എഴുതുന്ന, യാത്രകളെ നെഞ്ചോടു ചേർക്കുന്ന പാലക്കാടൻ മണ്ണിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പറിച്ചുനടപ്പെട്ട ജെപിയെന്ന സാക്ഷാൽ ജയപ്രകാശ് കള്ളിക്കൽ. കരോക്കെയുടെ സഹായത്തോടെ കണ്ണടച്ചുപിടിച്ചുപാടുമ്പോൾ അദ്ദേഹത്തോടൊപ്പം നമ്മളും അറിയാതെ മിഴികളുടെ വാതിൽ മെല്ലെമെല്ലെ ചാരിപ്പോകും. ജെ പി സാർ നല്ലൊരു ചിത്രകാരനാണെന്നു തെളിയിക്കാൻ അദ്ദേഹത്തിൻ്റെ വീടിൻ്റെ ചുമരുകൾക്ക് കഴിയും. 'കടമ്പൻ മൂത്താൻ്റെ' വർണ്ണചിത്രം സമ്മാനിച്ച് അദ്ദേഹം ഞങ്ങളെയെല്ലാം അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു!

വിവ കുടുംബത്തോടൊപ്പം ഞങ്ങൾ നടത്തിയിട്ടുള്ള യാത്രകളിൽ ഏറ്റവും സാന്ദ്രമായ, സവിശേഷമായ ഈ പകൽക്കാലം ഓർമ്മകളിൽ ഇന്നും പച്ചപ്പായിത്തന്നെ നിലകൊള്ളുന്നു!

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Address


MELTRA E-7 TC 25/1921 1
Thiruvananthapuram
695001

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm