SFI Govt.Womens College Unit

SFI Govt.Womens College Unit

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Govt.Womens College Unit, Community College, Thiruvananthapuram.

06/10/2018

ഇലക്ഷൻ പ്രചരണായുധമായി, "ഞങ്ങൾക്ക് സംഘടനയില്ല"...എന്ന് നൂറു വട്ടം പറഞ്ഞു 10 വോട്ട് നേടിയ ശേഷം കൊടി ഉയർത്തി മുദ്രാവാക്യം വിളിക്കുന്നവരല്ല...!!!എന്നും ചങ്കൂറ്റത്തോടെ എന്റെ സംഘടന SFI ആണെന്ന് ഉറക്കെ വിളിച്ചു പറയുന്ന വരാണ് ഞങ്ങൾ... എന്തെങ്കിലും ലാഭത്തിനായി സ്വന്തം സംഘടനയെ മറച്ചുപിടിക്കുക എന്നതിൽ പരം വിലകുറഞ്ഞതായി മറ്റൊന്നുമില്ല.SFI എന്ന പ്രസ്ഥാനം എന്നും വിദ്യാർഥികൾക്കൊപ്പമാണ് എന്ന വിശ്വാസം നിലനിൽക്കുന്നിടത്തോളം SFI യെ ഇടനെഞ്ചിലേറ്റിക്കൊണ്ട് തൂവെള്ളക്കൊടിനക്ഷത്രം വാനിലുയർത്തിക്കൊണ്ട് തന്നെ പറയുന്നു...നേരിന്, മാറ്റമില്ലാത്ത നിലപാടുകൾക്ക്, നട്ടെല്ലുള്ള സഖാക്കൾക്ക് വോട്ട് ചെയ്യുക...!!! ലാൽസലാം💓 4 SFI...

06/10/2018

Election നോട്ടിഫിക്കേഷൻ വരുമ്പോൾ മാത്രം ചിരിച്ചു കൊണ്ടും...കൈ കൂപ്പി കൊണ്ടും സൗഹൃദത്തിന്റെ പേര് പറഞ്ഞും കപട വാഗ്ദ്ധാനങ്ങൾ നൽകിയും ചില സംഘടനകൾ 10 വോട്ട് മേടിക്കുമ്പോൾ ഞങ്ങടെ രാഷ്ട്രീയം പറഞ്ഞു ഞങ്ങടെ നിലപാട് പറഞ്ഞു SFI മേടിക്കുന്ന ഒരു വോട്ടിന് തന്നെ ആണു മൂല്യം... നിങ്ങൾ ഓർക്കുക..നാളെ ഞങ്ങൾ പ്രവർത്തിക്കാം ഞങ്ങൾക്ക് ഒരു വോട്ട് നൽകു..മാറ്റത്തിനു വേണ്ടി ഒരു വോട്ട് നൽകു എന്നു പറയുന്നവർക്ക് വേണ്ടി ആകരുത് നിങ്ങടെ വോട്ട്...ഇന്നലെ വരെ പ്രവർത്തിച്ചു നല്ലൊരു നാളെ നമുക്ക് സമ്മാനിച്ചവർക്കാവണം നമ്മുടെ വോട്ട്
വോട്ട് ഫോർ SFI

Photos from SFI Govt.Womens College Unit's post 29/09/2018

വള ഇട്ട കൈകൾ കൊടി പിടിക്കുക മാത്രമല്ല ..ഏത് ഉയരത്തിലും കയറി കൊടി കുത്തുകയും ചെയ്യും ! വിമൻസ് കോളേജിലെ SFi പിള്ളേർ അങ്ങനെയാ ❣

12/09/2018

സുഹൃത്തുക്കളെ..ഗവ.വിമൻസ് കോളേജിൽ കഴിഞ്ഞ രണ്ടാഴ്ച്ചയിൽ പ്രാബല്യത്തിൽ വന്ന മഞ്ഞ കാർഡ് സമ്പ്രദായം വിദ്യാർഥികളിൽ വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പ്രൊഫഷണൽ കോളേജുകളിൽ പോലും വിദ്യാർത്ഥികൾ അവരുടെ സ്വതന്ത്രം നേടിയെടുക്കുന്ന ഈ കാലത്ത് ഒരു സർക്കാർ കോളേജിൽ നടപ്പിലാക്കേണ്ട നിയമങ്ങളല്ല പ്രാബല്യത്തിൽ കൊണ്ടു വന്നിരിക്കുന്നത്.. പ്രായപൂർത്തിയായി കോളേജിൽ വിദ്യാഭ്യാസം കൈവരിക്കാൻ എത്തിയിരിക്കുന്ന കുട്ടികളുടെ വ്യക്‌തി സ്വാതന്ത്ര്യം കാറ്റിൽ പറത്തി ക്യാമ്പസിൽ മൊബൈൽ ഫോൺ നിരോധനവും admission സമയത്തു കർശനമായി കുട്ടികളിൽ നിന്ന് ഈടാക്കുന്ന pta ഫീസ് അവർക്ക് ഉപയോഗപ്രദമായ രീതിക്ക് ഉപയോഗിക്കാതെ കോളേജ് ഗേറ്റ് കടക്കാൻ മഞ്ഞ കാർഡും ചുമന്ന കാർഡും അച്ചടിച്ചു പാഴ്ചിലവ് നടത്തുന്നതിനെതിരായും sfi വിമൻസ് കോളേജ് യൂണിറ്റ് ശക്തമായി പ്രതിഷേധിക്കും.
ഇതിനെതിരെയുള്ള ആദ്യ നടപടിയായി യൂണിറ്റ് കമ്മിറ്റിയും യൂണിയനും പ്രിൻസിപ്പാലിന് പരാതി കൈമാറിയിട്ടുണ്ട്. ഉടനടി നടപടി ഉണ്ടായില്ലെങ്കിൽ വരും കാലങ്ങളിൽ കോളേജ് സാക്ഷ്യം വഹിക്കാൻ പോകുന്നത് എക്കാലത്തെയും വലിയ സമരങ്ങളും പ്രതിഷേധങ്ങളുമായിരിക്കും.

12/08/2018

ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ വസ്തുക്കൾ നൽകുവാൻ ആഗ്രഹിക്കുന്നവർ 13 മുതൽ 16 തിയതികൾക്കകം യൂണിറ്റ് റൂമിലേക്ക് എത്തിക്കുക....

04/07/2018

ചില വിജയങ്ങൾ അങ്ങനെയാണ്.. കാത്തിരുന്ന് കിട്ടുമ്പോൾ ഇരട്ടി മധുരം!!
വിമൻസ് കോളേജ് യൂണിയൻ ഏറ്റവും സമ്മർദം അനുഭവിച്ച ദിനങ്ങളായിരുന്നു 2018 കേരള യൂണിവേഴ്സിറ്റി കലോത്സവം! മൂന്നാം സ്ഥാനം മോശമാണെന്ന് ഒരിക്കലും ഞങ്ങൾ കരുതിയിട്ടില്ല.. എങ്കിലും ഒരു സർക്കാർ കലാലയത്തിന്റെ സർവ പരിമിതികളും കടന്ന്.. 3 മാസത്തെ കഷ്ടപാടിനൊടുവിൽ കലോത്സവത്തിന്റെ 3 ദിവസങ്ങൾ.. പല വേദികളിലായി ഉറങ്ങി തീർത്ത രാത്രികൾ.. പുരുഷ ഇനങ്ങൾ പലതിലും പങ്കെടുക്കാൻ കഴിയാതെ 79 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയ ഞങ്ങളെ അർഹിച്ച സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് 'വെട്ടി' തള്ളി മാറ്റിയപ്പോൾ വേദനിച്ചു..!
അപ്പോൾ പറഞ്ഞു വന്നത്.. ......
കോടതി വിധി പ്രകാരം freeze ചെയ്തു വെച്ച 5 പോയിന്റ് വിമൻസ് കോളേജിന് തിരിച്ചു കിട്ടിയിട്ടുണ്ട്.. 😍💪
വിമൻസ് കോളേജ് വീണ്ടും രണ്ടാം സ്ഥാനത്തേക്..
'ആ cup ഇനി നിങ്ങൾ പ്രതീക്ഷിക്കണ്ട ' എന്നു പറഞ്ഞു തളർത്തിയവർക്ക് നമ്മൾ ഈ cup സമർപ്പിക്കുകയാണ്..😀

ഇത് വിമൻസ് കോളേജിന്റെ വിജയമാണ്..
മത്സരാർത്ഥികളുടെ വിജയമാണ്..
സുമ മാം..രാജി മാം.. നിങ്ങളുടെ വിജയമാണ്..
യൂണിയന്റെ വിജയമാണ്..
സഖാക്കളെ... നമ്മുടെ വിജയമാണിത്..💪💪💪

03/07/2018
Photos from SFI Govt.Womens College Unit's post 03/07/2018

സഖാവ് അഭിമന്യുവിനെ ndf ഗുണ്ടകൾ കൊലപ്പെടുത്തിയത്തിൽ പ്രതിഷേധിച്ച് sfi വിമൻസ് കോളേജ് യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം...

Photos from SFI Govt.Womens College Unit's post 21/02/2018

ഗവ.വിമൻസ് കോളേജ് sfi യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തിന്റെ പല ഭാഗത്തായി പൊതിച്ചോറ് വിതരണം നടത്തി..

20/01/2018

ഫെബിനയ്ക്കായ് കൈകോർത്ത എല്ലാവർക്കും നന്ദി. നിർഭാഗ്യവശാൽ കരൾ ശസ്ത്രക്രിയക്ക് മുന്നെ അവൾ 20/1/2018 രാത്രി 11.30ന് നമ്മോട് വിടപറഞ്ഞു...
സഹകരിച്ച മനസ്സുകൾക്ക് നന്ദി 🏴🏴🏴

19/01/2018

സുഹൃത്തുക്കളെ,
നമ്മുടെ കോളേജിൽ ഒന്നാം വർഷ BA physics വിദ്യാർത്ഥിയായ ഫെബിന കരൾ രോഗത്താൽ അത്യാസന്ന നിലയിലാണ്. ഫെബിനയുടെ ആരോഗ്യ നില വളരെ ഗുരുതരമായി തുടരുകയാണ്.ആയതിനാൽ അടിയന്തരമായി liver transplantation നടത്തേണ്ടതായുണ്ട്. കരൾ പകുത്തു നൽകാൻ ഫെബിനയുടെ സഹോദരി തയ്യാറാണ് പക്ഷെ ശസ്‌ത്രക്രിയ ചിലവ് വളരെയാധികമാണ്.(30 ലക്ഷത്തിന് മുകളിൽ)
ഈ ഒരു സാഹചര്യത്തിൽ നമ്മുടെ സുഹൃത്തിനെ സാമ്പത്തിക പരമായി സഹായിക്കേണ്ട ചുമതല നമുക്കുണ്ട്. ആയതിനാൽ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.
വിവരങ്ങൾക്കായി കോളേജ് യൂണിയനുമായി ബന്ധപ്പെടുക.!

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram