20/04/2024
ഓം ശ്രീ സായിരാം
SSSYM/TVM/2024/04-01
ശ്രീ സത്യസായി യുവജന വിഭാഗം,
തിരുവനന്തപുരം.
🕉️ ശബ്ദ ബ്രഹ്മൻ 🕉️
തിരുവനന്തപുരം ശ്രീ സത്യസായി യുവജന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 26 സമിതികളിലുമായി മാസംതോറും നടന്നുവരുന്ന ഏകാദശ രുദ്രജപം (ശബ്ദ ബ്രഹ്മൻ) 14 സമിതികൾ പിന്നിട്ട് 07-04-2024 (ഞായറാഴ്ച) രാവിലെ 7:30-ന് നരുവാമൂട് സമിതിയിൽ നടന്നു.
ഭഗവത് കൃപയാൽ 14-ൽ അധികം സഹോദരീ സഹോദരന്മാരും ഒപ്പം സമിതി ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉൾപ്പടെ 30-ൽ പരം ഭക്തർ ഈ സാധനയിൽ പങ്കെടുത്തു. ശ്രീ ബാഹുലേയൻ സർ (മുൻ സമിതി കൺവീനർ) ഭഗവത് സന്ദേശം നൽകി.
തുടർന്ന് ഭജനയും മംഗള ആരതിയോടും കൂടി 16-മത് ശബ്ദ ബ്രഹ്മൻ ഭഗവത് പാദങ്ങളിൽ സമർപ്പിച്ചു.
ജയ് സായിരാം
സായി സേവയിൽ,
SSSYM, TVM
🙏। यत कृपा तमहं वन्दे.....।🙏