03/09/2024
ഖാദർ കമ്മറ്റി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ ത്തിൻ്റെ ഭാവിയും എന്ന വിഷയത്തിൽ കോഴിക്കോട് വർത്തക ഭവനിൽ കെ എച്ച് എസ് ടി യു കോൺഫാബ് 2024 പൊതു സംവാദം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സി എ എൻ ഷിബ്‌ലി സ്വാഗതവും സംസ്ഥാന പ്രസിഡൻ്റ് കെ കെ ആലികുട്ടി അധ്യക്ഷം വഹിച്ചു. എം കെ മുനീർ എം എൽ സംവാദം ഉദ്ഘാടനം ചെയ്തു. "2009 ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് പൂർണ്ണമായും നടപ്പിലാക്കുന്നതിന് ആവശ്യമായ പഠനം നടത്തി നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ 2017ൽ നിയമിക്കപെട്ട ഖാദർ കമ്മറ്റി റിപ്പോർട്ട് 8 വർഷമായിട്ടും ചുമതലപ്പെടുത്തിയ ദൗത്യം നിർവ്വഹിക്കാതെ പൊതുവിദ്യാദ്യാസ മേഖലയിൽ അക്കാദമിക മികവോടെ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി മേഖലയെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഖാദർ കമ്മറ്റി നിർദ്ദേശങ്ങൾ വിദ്യാർത്ഥി മനശാസ്ത്ര വിരുദ്ധവും പഠനത്തിൻ്റെ വൈവിധ്യ വത്കരണതഞ്ഞ ഇല്ലാതാക്കി പൊതുവിദ്യാലയങ്ങളുടെയും അദ്ധ്യാപകരുടെ ആത്മവിശ്വാസം തകർക്കുമെന്നും തുടർന്ന് സംസാരിച്ച നജീബ് കാന്തപുരം അഭിപ്രായപ്പെട്ടു. എയിഡഡ് മേഖല പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് നല്കിയ സേവനങ്ങളെ തിരസ്കരിച്ച് യാഥാർത്ഥ്യ ബോധമില്ലാത്ത ചില നിർദ്ദേശങ്ങൾ മാത്രമാണ് ഈ റിപ്പോർട്ടിലുള്ളതെന്ന് എം ഇ എസ് സംസ്ഥാന പ്രസിഡൻ്റ് ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. ഗുണമേൻമ വിദ്യാഭ്യാസം എന്ന തലക്കെട്ടിലുള്ള ഈ റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ നടപ്പിലാക്കാനുള്ള യാതൊരു നിർദ്ദേശവുമില്ലാത്ത വാചക കസർത്തു മാത്രമെന്ന് സി പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. അദ്ധ്യാപക തസ്തികകൾ വെട്ടികുറച്ച് നിലവിലുള്ള വേതന ഘടന ഇല്ലാതാക്കാനുള്ള ചില കുറുക്കുവഴികളാണ് ഖാദർ കമ്മറ്റി റിപ്പോർട്ട് ലക്ഷ്യമിടുന്നത് എന്ന് ഡെയ്സൺ പണങ്ങോടൻ അഭിപ്രായപ്പെട്ടു. കോൺഫാബിൽ പങ്കെടുത്ത അതിഥികളെ കെ എച്ച് എസ് ടി യു സെക്രട്ടി ഡോ: ഷാഹുൽ ഹമീദ് പരിചയപ്പെടുത്തുകയും, അക്കാദമിക് കൗൺസിൽ സംസ്ഥാന ചെയർമാൻ വി കെ അബ്ദുറഹ്മാൻ ചർച്ച ക്രോഡീകരിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് മാരായ കെ ടി അബ്ദുൾ ലത്തീഫ്, ഒ ഷൗക്കത്തലി, നിസാർ ചേലേരി തുടങ്ങിയവർ ഏകീകരണത്തിൻ്റെ വിവിധ ദോഷ വശങ്ങങ്ങൾ ചൂണ്ടികാണിച്ചു സംസാരിച്ചു.