26/05/2026
പി എം ശ്രീ കേരളത്തിൽ നടപ്പിലാക്കരുത് തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം പൊതു വിദ്യാഭ്യാസ മന്ത്രി അഡ്വ എൻ. ഷംസുദ്ദീന് AIDSO സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡൻ്റ് അകിൽ മുരളി, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എമിൽ ബി എസ്, സംസ്ഥാന കമ്മിറ്റിയംഗം സാം പോൾ രാജു എന്നിവർ നൽകി
25/05/2026
INA ഹീറോ വക്കം ഖാദർ യൂത്ത് സെന്റർ തിരുവനന്തപുരം വക്കത്ത് സംഘടിപ്പിച്ച വക്കം ഖാദർ ജന്മദിനാചാരണത്തിൽ AIDSO സംസ്ഥാന ജോയിന്റ് സെക്രട്ടറി സഖാവ് ഗോവിന്ദ് ശശി സംസാരിക്കുന്നു.
25/05/2026
സർവകലാശാലകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള ഗവർണറുടെ നിർദേശം ജനാധിപത്യ വിരുദ്ധം.
മലയാളം സർവകലാശാലയിൽ
വിദ്യാർത്ഥി രാഷ്ട്രീയത്തിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള കരട് നിയമാവലി പിൻവലിക്കുക.
15/05/2026
NEET എക്സാം റദാക്കിയ നടപടിക്കെതിരെ ആലപ്പുഴയിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സഖാവ് എസ്. അലീന സംസാരിക്കുന്നു.
29/04/2026
നിധിൻ രാജിന് നീതിയുറപ്പാക്കാൻ ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൊടുങ്ങല്ലൂരിൽ സഖാവ് രാധികയും പത്തനംതിട്ടയിൽ സ . പ്രവിതയും സംസാരിക്കുന്നു
27/04/2026
കേരള ഹർത്താൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
നിതിൻ രാജിന്റെ പ്രദേശമായ നെടുമങ്ങാട് AIDSO നടത്തിയ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അകിൽ മുരളി, ജില്ലാ പ്രസിഡന്റ്
എമിൽ ബി.എസ് എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ഇവാൻ ബി. എസ് നന്ദി പറഞ്ഞു.
23/04/2026
നിതിൻ രാജിന് നീതി ഉറപ്പാക്കുക : ജനകീയ പ്രതിരോധ സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ എ ഐ ഡി എസ് ഒ സംസ്ഥാന സെക്രട്ടറി സഖാവ് ആർ. അപർണ സംസാരിക്കുന്നു. പൂക്കോട് വെറ്റിനറി കോളേജിൽ കൊലചെയ്യപ്പെട്ട സിദ്ധാർത്ഥിന്റെ മാതാവ് എം ആർ ഷീബ ഉദ്ഘാടനം ചെയ്തു. നിതിൻ രാജിന്റെ സഹോദരി നികിത, ഡോ കെ ജി താര, എം ഷാജർഖാൻ, എസ് മിനി തുടങ്ങിയവർ പ്രസംഗിച്ചു.