Swami Sandeepananda Giri

Swami Sandeepananda Giri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Swami Sandeepananda Giri, Kailasam, Ist Floor, T. C. 8/1261 (3), Thirumala P. O, Thiruvananthapuram.

Swami Sandeepananda Giri, is the Chairman of The School of Bhagavad Gita Trust, a visionary teacher, greatly revered and accepted among persons from all walks of life in India and all around the world.

20/08/2026
20/08/2026

Bodensee (Lake Constance)-യിലെ പ്രശസ്തമായ Konstanz–Meersburg Autofähre “Meersburg–Konstanz” ഫെറി റൂട്ട്.
ഈ ഫെറിയുടെ പ്രത്യേകത
Konstanz നഗരത്തിലെ Staad-ൽ നിന്ന് Meersburg വരെയാണ് സർവീസ്.
Bodensee-യുടെ ഈ ഭാഗം കുറുകെ ഏകദേശം 4.5–4.8 km.
യാത്രയ്ക്ക് ഏകദേശം 15 മിനിറ്റ് മാത്രം.
ഇത് സാധാരണ passenger boat അല്ല — കാറുകളും ബസുകളും മോട്ടോർസൈക്കിളുകളും സൈക്കിളുകളും യാത്രക്കാരെയും ഒരുമിച്ച് കൊണ്ടുപോകുന്ന വലിയ വാഹന ഫെറിയാണ്.
365 ദിവസവും, 24 മണിക്കൂറും സർവീസ് ഉണ്ട്. പകൽ സാധാരണയായി 10–15 മിനിറ്റ് ഇടവേളയിൽ ഫെറികൾ ലഭിക്കും.
ഈ സർവീസ് 1928 മുതൽ പ്രവർത്തിക്കുന്നു. അതായത് ഏകദേശം ഒരു നൂറ്റാണ്ടിന്റെ ചരിത്രം!

20/08/2026

🇨🇭 സ്വിറ്റ്സർലൻഡിനോട് വിട പറഞ്ഞ് വീണ്ടും ജർമ്മനിയിലേക്ക്… 🇩🇪

ജർമ്മനി അപരിചിതമായ രാജ്യമല്ല.
മുമ്പും ഇവിടെ വന്നിട്ടുണ്ട്.
പക്ഷേ ഓരോ തിരിച്ചുവരവും ഒരു പുതിയ അനുഭവമാണ്.

ഇത്തവണ ഈ യാത്രയിൽ,
ജർമ്മനിയുടെ മനോഹരമായ വർത്തമാനത്തോടൊപ്പം
അതിന്റെ ചരിത്രത്തിലെ ചില ഇരുണ്ട അധ്യായങ്ങളെയും
ഓർത്തുകൊണ്ടാണ് യാത്ര.

ഹിറ്റ്ലറും നാസിസവും ലോകത്തിന് നൽകിയ
യുദ്ധത്തിന്റെയും വെറുപ്പിന്റെയും നാശത്തിന്റെയും ഓർമ്മകൾ
ചരിത്രത്തിന്റെ മുന്നറിയിപ്പുകളാണ്.

ചരിത്രത്തെ ഓർക്കുക —
മനുഷ്യനെ സ്നേഹിക്കാൻ,
സമാധാനത്തെ സംരക്ഷിക്കാൻ.

സ്വിറ്റ്സർലൻഡിന്റെ ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിച്ച്
ഇനി ജർമ്മനിയിലേക്ക്… 🚌❤️

🇨🇭 Goodbye Switzerland
🇩🇪 Hello Germany

സൂഷി — സ്വിറ്റ്സർലൻഡിലെ പ്രഭാത കൂട്ടുകാരി 🐈‍⬛🇨🇭രാവിലെ കണ്ണുതുറക്കുമ്പോൾകൂട്ടുകൂടാൻ എത്തിയിരുന്നആ കറുത്ത സുന്ദരി… സൂഷി. 🖤...
20/08/2026

സൂഷി — സ്വിറ്റ്സർലൻഡിലെ പ്രഭാത കൂട്ടുകാരി 🐈‍⬛🇨🇭

രാവിലെ കണ്ണുതുറക്കുമ്പോൾ
കൂട്ടുകൂടാൻ എത്തിയിരുന്ന
ആ കറുത്ത സുന്ദരി… സൂഷി. 🖤

വാക്കുകളൊന്നുമില്ലാതെ തന്നെ
സ്നേഹം പങ്കിടാൻ കഴിയുമെന്ന്
അവൾ പഠിപ്പിച്ചു.

സ്വിറ്റ്സർലൻഡ് വിടുമ്പോൾ
പർവതങ്ങളും പുഴകളും നഗരങ്ങളും മാത്രമല്ല,
സൂഷിയെയും മിസ് ചെയ്യും. ❤️

ചില യാത്രകളിൽ നമ്മൾ സ്ഥലങ്ങളെ കാണുന്നു…
ചില യാത്രകളിൽ ഹൃദയങ്ങളെ കണ്ടുമുട്ടുന്നു.

Goodbye, Sushi…
I will miss you. 🖤🐾🇨🇭

20/08/2026

ലളിതമായി പറഞ്ഞാൽ, “പ്രകൃതിയെ നമുക്ക് ഉപയോഗിക്കാനുള്ള ഒരു വിഭവമായി മാത്രം കാണാതെ, നമ്മൾ ഉൾപ്പെടുന്ന ഒരു ജീവവ്യവസ്ഥയായി കണ്ട് സംരക്ഷിക്കുക” എന്നതാണ് ആവാസവ്യവസ്ഥിതി പരിപാലനത്തിന്റെ അടിസ്ഥാന ആശയം.

“കുലപുരുഷന്മാരും കുലസ്ത്രീകളുമില്ലാത്ത സുന്ദര ഭൂമി — മനുഷ്യനെ അവന്റെ ജന്മംകൊണ്ടല്ല, അവന്റെ വ്യക്തിത്വംകൊണ്ട് അളക്കുന്ന സ...
19/08/2026

“കുലപുരുഷന്മാരും കുലസ്ത്രീകളുമില്ലാത്ത സുന്ദര ഭൂമി — മനുഷ്യനെ അവന്റെ ജന്മംകൊണ്ടല്ല, അവന്റെ വ്യക്തിത്വംകൊണ്ട് അളക്കുന്ന സ്വിറ്റ്സർലൻഡ്.”

മനസിലാക്കിയടത്തോളം സ്വിറ്റ്സർലൻഡിലെ ജനങ്ങളെ ഒറ്റവാക്കിൽ വിശേഷിപ്പിക്കണമെങ്കിൽ “ശാന്തരും കൃത്യനിഷ്ഠരുമായ, സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും വിലമതിക്കുന്ന ആളുകൾ” എന്നു പറയാം.
ഒരു മാസത്തോളമായി സ്വിസ് ഫാമലിയോടൊപ്പം താമസിക്കുകയും പുറത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കാനിടയായ ചില പ്രധാന പ്രത്യേകതകൾ,
സമയനിഷ്ഠ — ട്രെയിൻ മുതൽ വ്യക്തിഗത കൂടിക്കാഴ്ചകൾ വരെ സമയത്തിന് നല്കുന്ന വലിയ പ്രാധാന്യം.
നിയമബോധം — നിയമങ്ങളും പൊതുചട്ടങ്ങളും പാലിക്കുന്നത് അവരുടെ സാമൂഹിക സംസ്കാരത്തിന്റെ ഭാഗമാണ്.
സ്വകാര്യത — മറ്റൊരാളുടെ വ്യക്തിജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറാറില്ല. അതുകൊണ്ട് ആദ്യം പരിചയപ്പെടുമ്പോൾ കുറച്ച് reserved ആയി തോന്നാം.
വിശ്വാസ്യത — ഒരിക്കൽ സൗഹൃദം സ്ഥാപിച്ചാൽ വാക്ക് പാലിക്കുന്നതിലും ഉത്തരവാദിത്വത്തിലും വളരെ ശക്തരാണ്.
നമ്മുടെ ഇന്ത്യയിലെപ്പോലെ പരിചയമില്ലാത്ത ഒരാളോട് ഉടൻ വളരെ അടുപ്പത്തോടെ സംസാരിക്കുന്ന ശൈലി സാധാരണയില്ല എന്നാലത് സ്നേഹക്കുറവുകൊണ്ടല്ല.
ചെറിയ കുട്ടിയും വൃദ്ധനും ഒരുപോലെ
പ്രകൃതിയോടു കാണിക്കുന്ന അടുപ്പം — നദികളും മലകളും തടാകങ്ങളും കാടുകളും വൃത്തിയായി സൂക്ഷിക്കുന്നതിൽ അവരുടെ വലിയ സാമൂഹിക ഉത്തരവാദിത്വബോധം നമ്മെ അത്ഭുതപ്പെടുത്തും!
കുലപുരുഷന്മാരേയും കുലസ്ത്രീകളേയും ഇവിടെ കാണാനാകില്ല !”വ്യക്തിസ്വാതന്ത്ര്യം “നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാം മറ്റുള്ളവരുടെ അവകാശത്തെ ബഹുമാനിക്കുക” എന്നൊരു മനോഭാവം ശക്തമാണ്. ആയതിനാലാണ് കുലകളിലിടെ വാഴാത്തത്!
നേരായ ആശയവിനിമയം — ആവശ്യമുള്ളത് നേരിട്ട് പറയുന്ന സ്വഭാവം കൂടുതലാണ്; അതിനെ ചിലപ്പോൾ നമ്മൾ “കർക്കശം” എന്ന് തെറ്റിദ്ധരിക്കാം.
ഇന്ത്യൻ സമൂഹത്തിൽ പൊതുവെ ബന്ധം ആദ്യം, വ്യക്തിപരമായ അതിരുകൾ പിന്നെ എന്ന രീതിയാണെങ്കിൽ, സ്വിസ് സമൂഹത്തിൽ പലപ്പോഴും വ്യക്തിപരമായ അതിരുകൾ ആദ്യം, ബന്ധം പതുക്കെ വളരുന്ന രീതിയാണ്.
അതുകൊണ്ടുതന്നെ ഒരു സ്വിസ് വ്യക്തി ആദ്യം അധികം സംസാരിക്കാതിരുന്നാലും അതിനെ അവഗണനയായി കാണേണ്ടതില്ല. ഒരിക്കൽ വിശ്വാസം വന്നാൽ വളരെ മനോഹരമായ സൗഹൃദം ഉണ്ടാകും.
സ്വിറ്റ്സർലൻഡിലെ Bern, Geneva, Fehraltorf ,Zürich, Chamonix എന്നിവിടങ്ങളിലെ താമസവും യാത്രാനുഭവവും കൊണ്ട് മനസിലാക്കിയ ഒരു കാര്യം സ്വിസ് ജനതയ്ക്ക് “അച്ചടക്കവും സ്വാതന്ത്ര്യവും” ഒരുമിച്ച് എങ്ങനെ അവരുടെ ജീവിതത്തിന്റെ സൗന്ദര്യത്തിന്റെ ഭാഗമായിരിക്കുന്നു എന്നത്……

Good night
18/08/2026

Good night

Address

Kailasam, Ist Floor, T. C. 8/1261 (3), Thirumala P. O
Thiruvananthapuram
695006

Telephone

04712367299

Alerts

Be the first to know and let us send you an email when Swami Sandeepananda Giri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Swami Sandeepananda Giri:

Shortcuts

Share