Ghss Thonnakkal - Official

Ghss Thonnakkal - Official ''ആയിരങ്ങൾക്ക് അക്ഷരവെളിച്ചം ....
(3)

17/06/2026
*മലയാളമനോരമ വായനക്കളരി*  മലയാള മനോരമ വായനക്കളരി പദ്ധതിയുടെ ഭാഗമായി    മലയാള മനോരമ ദിനപത്രത്തിന്റെ വിതരണോദ്ഘാടനം 17.06.20...
17/06/2026

*മലയാളമനോരമ വായനക്കളരി*

മലയാള മനോരമ വായനക്കളരി പദ്ധതിയുടെ ഭാഗമായി മലയാള മനോരമ ദിനപത്രത്തിന്റെ വിതരണോദ്ഘാടനം 17.06.2026,ബുധനാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ മുൻ സിൻഡിക്കേറ്റ് മെമ്പർ അഡ്വ. എസ് കൃഷ്ണ കുമാർ പത്രം കുട്ടികൾക്ക് നൽകി നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ വി മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാലായിരുന്നു. പത്രം സ്പോൺസർ ചെയ്ത എസ് ആരിഫ ഫൌണ്ടേഷൻ കോരാണിയുടെ അംഗമായ കബീർ തടത്തിൽ, ശ്രീ എ ആർ നിസാർ, സൈജു ജെ, കുടവൂർ വാർഡ് മെമ്പർ ശ്രീമതി ഉദയകുമാരി എം എസ്, ശ്രീ ഗോപൻ കൈലാത്തുകോണം, എച്ച് എം ശ്രീ സുജിത്ത് എസ്, ശ്രീ മഹീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി ടി എ, എസ്, എം സി അംഗങ്ങളായ ശ്രീ ഷമികുമാർ എസ്, ശ്രീ സുജേതകുമാർ ജി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഷബിമോൻ എസ് എൻ നന്ദി രേഖപ്പെടുത്തി.

*സ്വച്ച് ജലാശയ് മിഷൻ* ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ എൻ സി സി യൂണിറ്റിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ തുടർ പ്രവർത്ത...
17/06/2026

*സ്വച്ച് ജലാശയ് മിഷൻ*

ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ എൻ സി സി യൂണിറ്റിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വച്ച് ജലാശയ് മിഷൻ( ജലാശയ ശുചീകരണ യജ്ഞം)16-01-2026 ചൊവ്വാഴ്ച സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുടവൂർ മുറിഞ്ഞപാലം തോട്ടിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. കുടവൂർ വാർഡ് മെമ്പർ എം എസ് ഉദയകുമാരി, സ്കൂൾ പിടിഎ പ്രസിഡണ്ട് വി മധുസൂദനൻ നായർ എന്നിവർ ചേർന്ന് ഈ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ എസ് എം സി അംഗം വിനയ് എം എസ്, എൻ സി സി ഓഫീസർ ജിതേന്ദ്രനാഥ് ആർ, അധ്യാപിക അനുശ്രീ വി പി എന്നിവർ 45 എൻസിസി കേഡറ്റുകൾ പങ്കെടുത്ത ഈ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകി.

*കളറിംഗ് മത്സരം...*          GHSS തോന്നയ്ക്കലിൽ ആർട്ട് & വർക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ബാലവേലവിരുദ്ധ ദിനത്തോടനുബന്...
15/06/2026

*കളറിംഗ് മത്സരം...*
GHSS തോന്നയ്ക്കലിൽ ആർട്ട് & വർക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ബാലവേലവിരുദ്ധ ദിനത്തോടനുബന്ധിച്ച് കളറിംഗ് മത്സരം നടത്തി. എട്ടാം ക്ലാസിൽ പഠിക്കുന്ന പതിനൊന്നോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച രീതിയിൽ ചിത്രരചന നടത്തിയ ഒന്നും രണ്ടു സ്ഥാനക്കാർക്ക് അടുത്ത അസംബ്ലിയിൽ സമ്മാനം നൽകുന്നതാണ്.

15/06/2026

Address

Kudavoor, Thonnakkal
Thiruvananthapuram
695313

Alerts

Be the first to know and let us send you an email when Ghss Thonnakkal - Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category