23/07/2023
*സഹിതം*
_കമ്മ്യൂണിറ്റി ലെവൽ ഇന്റർവെൻഷൻ പ്രോഗ്രാം_
കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിനു കീഴിലെ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റുവഴി നടപ്പിലാക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഓ.ആർ.സി) പദ്ധതിയുടെ ഭാഗമായി 'സഹിതം' എന്ന പേരിൽ ഓ.ആർ.സി സ്‌കൂളുകളിലെ കുട്ടികൾ താമസിക്കുന്ന ഇടപെടൽ ആവശ്യമായ കമ്മ്യൂണിറ്റി കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ കരിക്കകം ഗവ. ഹൈസ്‌കൂളിലെ കുട്ടികൾ കൂടുതലായി താമസിക്കുന്ന അണമുഖം ഈറോഡ് കോളനിയിലെ അർബൻ 4 അംഗൻവാടി സെന്റർ നം.114 ൽ വച്ച് 22.07.2023 ഉച്ചയ്ക്ക് 02.30 മണി മുതൽ 04.15 വരെ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി ഒരു സാമ്യൂഹ്യാവബോധ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
ഡെയിൽവ്യൂ കെയർ പോയിന്റിലെ കേസ് മാനേജരായ ശ്രീ. വിഷ്ണു കെ.ബി കുട്ടികളെ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗങ്ങൾ എങ്ങനെ കണ്ടെത്താം, അത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം, അവ പരിഹരിക്കുന്നതിന് ആരെയൊക്കെ സമീപിക്കാം എന്നും പ്രസ്തുത സെഷനിൽ വിശദീകരിക്കുകയുണ്ടായി. ഓ.ആർ.സി പ്രോജക്റ്റ് അസ്സിസ്റ്റന്റ് പ്രൈസി. എ. ബി, ഓ.ആർ.സി സൈക്കോളജിസ്റ്റ് അശ്വന്ത്യ എസ്. കെ എന്നിവർ പരിപാടിയിൽ സംസാരിച്ചു. കരിക്കകം ഗവണ്മെന്റ് ഹൈസ്കൂൾ സീനിയർ അദ്ധ്യാപകൻ ശ്രീ.സനൽ കുമാർ, അർബൻ 4 സ്കൂൾ കൗൺസിലർമാരായ സേതുലക്ഷ്മി, ഫാഹിദഖാൻ, സിന്ധു യു.കെ, ആനി സാറ സക്കറിയ, അംഗൻവാടി വർക്കർമാരായ അശ്വതി മോഹൻ,ലേഖ, അംഗൻവാടി ഹെൽപ്പർ മിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.