Gups Kariyavattom

Gups Kariyavattom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gups Kariyavattom, Middle School, kariavattom, Thiruvananthapuram.

01/12/2025
*School Sports Meet 2025*      നമ്മുടെ സ്കൂളിനോട് വളരെയധികം അനുഭാവം പുലർത്തുന്ന LNCPE ഇത്തവണയും നമ്മുടെ കുരുന്നുകൾക്കായി...
30/09/2025

*School Sports Meet 2025*

നമ്മുടെ സ്കൂളിനോട് വളരെയധികം അനുഭാവം പുലർത്തുന്ന LNCPE ഇത്തവണയും നമ്മുടെ കുരുന്നുകൾക്കായി തീർത്തും സൗജന്യമായി ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കും വിട്ടു തന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയത്തിൽ ഓടാനും ചാടാനും എന്തിന്! ഒന്നു കടക്കാൻ കഴിയുന്നതു തന്നെ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാഗ്യമാണ്.അതിൽ ഇൻസ്റ്റിറ്റ്യൂട്ടിനോടും കിഷോർ സാറിനോടും അങ്ങേയറ്റം നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.
ഏതാണ്ട് രണ്ടു മണിയോടെ മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കി കുട്ടികളെ തിരികെ കൊണ്ടുവരാനായി. ഇനിയും കുറേ പേരോട് നന്ദിയുണ്ട് - നമുക്ക് സൗജന്യമായി ആംബുലൻസ് തന്ന ശ്രീ. സാബു , ആംബുലൻസ് കഴുകി വൃത്തിയാക്കി ഓട്ടത്തിന് സജ്ജമാക്കിയ ഡ്രൈവർ വിപിൻ, ഒട്ടേറെ സഹായിച്ച ഡ്രൈവർ ഷമീർ , നമ്മുടെ സ്കൂളിനോടു എപ്പോഴും കാട്ടുന്ന അനുഭാവം പോലെ സമയത്തിനു തന്നെ ഗ്രൗണ്ടിലെത്തി പരിപാടി ഉദ്ഘാടനം ചെയ്ത പ്രിയപ്പെട്ട AEO ഹരികൃഷ്ണൻ സർ , പൊരിവെയിലിലും മത്സരങ്ങളെല്ലാം ആത്മാർത്ഥമായി നടത്തിത്തീർത്ത അധ്യാപക സുഹൃത്തുക്കൾ , മുഴുവൻ മത്സരങ്ങളും നടത്താൻ നമ്മെ വളരെ സഹായിച്ച, നമ്മോടൊപ്പം നിന്ന
നമ്മുടെ രക്ഷിതാവും
PTA മെമ്പറുമായ ശ്രീ പ്രവീൺ , .......ഇന്നലെ വരെ പിണങ്ങി നിന്നിട്ട് ഇന്ന് നമ്മളോട് സ്നേഹം കാട്ടിയ ആകാശം .......😊😊

*എല്ലാവർക്കും നന്ദി*
🙏🙏🙏🙏🙏🙏

തില്ലാനയിൽ തിമിർത്ത് കുഞ്ഞുങ്ങൾ
14/08/2025

തില്ലാനയിൽ തിമിർത്ത് കുഞ്ഞുങ്ങൾ

No more wars
07/08/2025

No more wars

നിങ്ങളെ നയിക്കാൻ ഞങ്ങൾ സജ്ജമാണ്We will be loyal to our school
03/08/2025

നിങ്ങളെ നയിക്കാൻ ഞങ്ങൾ സജ്ജമാണ്
We will be loyal to our school

ഇന്ന് *കാര്യവട്ടം ഗവ യു പി സ്കൂളിനെ* സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിനമായിരുന്നു. ഏറെക്കാലത്തെ ഒരാഗ്രഹം സഫലമായ ദിനം...
03/08/2025

ഇന്ന് *കാര്യവട്ടം ഗവ യു പി സ്കൂളിനെ* സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിനമായിരുന്നു. ഏറെക്കാലത്തെ ഒരാഗ്രഹം സഫലമായ ദിനം !
കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ കയറിയിറങ്ങാത്ത സ്ഥാപനങ്ങളും മുട്ടാത്ത വാതിലുകളുമില്ല. ഞങ്ങളുടെ നഴ്സറി മുതൽ ഏഴാം ക്ലാസുവരെയുള്ള കുരുന്നുകൾക്ക് വിവിധ നിറങ്ങളിലുള്ള *ബുധനാഴ്ച യൂണിഫോം* ഏർപ്പെടുത്താൻ. ഒടുവിൽ അത് ഇന്ന് യാഥാർത്ഥ്യമായി. കാര്യവട്ടം ബി എഡ് സെൻ്ററിൽ നടന്ന ഒരു ചടങ്ങിൽ വച്ച് *LNCPE പ്രിൻസിപ്പാൾ കിഷോർ സാറിനോട്* വിഷയം അവതരിപ്പിക്കുന്നതായിരുന്നു തുടക്കം. സർ ശരിയാക്കാം എന്നു പറഞ്ഞതോടെ പകുതി ആശ്വാസമായി. ഈ ജൂലൈയിൽ സർ പിരിയുന്നു എന്നറിഞ്ഞപ്പോൾ ആശങ്കയുമുണ്ടായി. ( പ്രഗത്ഭനായ സറിൻ്റെ സേവനം ഒരു വർഷത്തേക്കു കൂടി നീട്ടിക്കൊടുത്തു എന്ന വാർത്ത സന്തോഷം പകരുന്നു. )
ഏതായാലും പല ദിവസങ്ങളിൽ LNCPE യിൽ പോയി. ഒടുവിൽ *Fit India* യുടെ ഭാഗമായി *Sunday on Cycles* എന്ന പരിപാടിയിൽ നമ്മുടെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു programme ചെയ്യാമെന്ന് സർ നിർദേശിച്ചു. *ഡെപ്യൂട്ടി ഡയറക്ടർ ആരതി മാഡം* നമുക്ക് സർവ പിന്തുണയുമായി കൂടെ നിന്നു.
അങ്ങനെ ഇന്ന് ..... ഞായർ ! അതും രാവിലെ 7.30 ന്. തണുപ്പിൽ മൂടിപ്പുതച്ചു കിടന്നുറങ്ങേണ്ട സമയത്ത് കൊച്ചു കൂട്ടുകാർ ഉണർന്നെഴുന്നേറ്റ് സൈക്കിളുകളുമായി LNCPE യിലെത്തി. കൂട്ടിന് അച്ഛനമ്മമാരും. നീല, ചുവപ്പ്, പച്ച , മഞ്ഞ നിറങ്ങളിലായി *Fit India* യുടേയും *Sai LNCPE* യുടേയും പേരും എംബ്ലവും മുൻവശത്തും *Govt UPS Karyavattom* എന്ന് പിൻ വശത്തും ആലേഖനം ചെയ്ത മനോഹരമായ T shirt കൾ . പങ്കെടുത്ത രക്ഷിതാക്കൾക്കും ലഭിച്ചു വെള്ള നിറത്തിലുള്ള ടി ഷർട്ടുകൾ. മുഴുവൻ പേർക്കും പ്രാതലുൾപ്പെടെ ഒരുക്കി LNCPE അധികാരികൾ!
വളരെ തിരക്കിനിടയിലും കൃത്യസമയത്തു തന്നെ കഴക്കൂട്ടത്തിൻ്റെ *എം എൽ എ ശ്രീ. കടകംപള്ളി സുരേന്ദ്രൻ* എത്തിച്ചേർന്നു. ചന്തവിള വാർഡ് കൗൺസിലർ *ശ്രീ. ചന്തവിള ബിനുവും.* ഉദ്ഘാടനയോഗത്തിനു ശേഷം ആകർഷകമായ സൂംബാ ഡാൻസ്. സൂംബയിൽ എല്ലാവരും ഒത്തുചേർന്നു. തകർത്തു കളിച്ച നമ്മുടെ നഴ്സറി കുരുന്നുകളെ അഭിനന്ദിക്കാനും എം എൽ എ മറന്നില്ല. വിവിധ നിറങ്ങളിലുള്ള ടി ഷർട്ടുകൾ ധരിച്ച് സന്തോഷത്തിൽ നിന്ന കുട്ടികളെ കൂട്ടി ഫോട്ടോകളും എടുത്തു.
ഏറെ നന്ദിയുണ്ട്. ഉദ്ഘാടകനായ നമ്മുടെ എം എൽ എ യ്ക്ക് , ആശംസ അറിയിച്ച കൗൺസിലർക്ക്, ഈ ചെറിയ പരിപാടി ഒരു വൻ വിജയമാക്കിയ രക്ഷിതാക്കൾക്ക് ..... അവരെ ഓരോരുത്തരെയായി ഫോണിൽ വിളിച്ച് സാന്നിധ്യം ഉറപ്പിക്കുകയും T ഷർട്ടുകൾ വിതരണം ചെയ്യാനായി രജിസ്ട്രേഷൻ ജോലി ഏറ്റെടുക്കാൻ ഏഴു മണിക്ക് എത്തിച്ചേർന്ന അധ്യാപകർക്ക് .... ഈ തണുത്ത വെളുപ്പാൻ കാലത്തും സൈക്കിളുമായും അല്ലാതെയും എത്തിച്ചേർന്ന നമ്മുടെ കുഞ്ഞൻമാർക്കും കുഞ്ഞികൾക്കും....
എല്ലാറ്റിനുമുപരി നമ്മുടെ ആഗ്രഹം സാധ്യമാക്കാൻ കാരണക്കാരനായ കിഷോർ സർ, ഞങ്ങളിലൊരാളായി കൂടെ നിന്ന ആരതി മാഡം , ആഹാരമുൾപ്പെടെ നൽകി നമ്മളോടൊപ്പം ചേർന്ന LNCPE യിലെ മറ്റു സ്റ്റാഫ് ....... എല്ലാവർക്കും , എല്ലാവർക്കും ......... അളവറ്റ നന്ദി. നന്ദി.....!

*സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം*കാര്യവട്ടം ഗവ യു പി സ്കൂളിൽ പുതുതായി സ്കൗട്ട് യൂണിറ്റ് രൂപീകരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ചെ...
01/08/2025

*സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം*

കാര്യവട്ടം ഗവ യു പി സ്കൂളിൽ പുതുതായി സ്കൗട്ട് യൂണിറ്റ് രൂപീകരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ചെമ്പഴന്തി വാർഡ് കൗൺസിലർ ശ്രീ. ചെമ്പഴന്തി ഉദയൻ പതാക ഉയർത്തുകയും കേഡറ്റുകൾക്ക് ക്യാപ് കൈമാറുകയും ചെയ്തു കൊണ്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനില ആൽവിൻ അധ്യക്ഷയായി. ഹെഡ്മാസ്റ്റർ കൃഷ്ണൻകുട്ടി മടവൂർ സ്വാഗതവും സ്കൗട്ട് ഓഫീസർ പ്രവീൺ രാജൻ നന്ദിയും പറഞ്ഞു. എസ് എം സി ചെയർമാൻ പോൾ പീറ്റർ എം പി റ്റി എ പ്രസിഡൻ്റ് ഷിജിന കെ കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

School scout unit
31/07/2025

School scout unit

Address

Kariavattom
Thiruvananthapuram
695581

Opening Hours

Monday 9:30am - 3:30pm
Tuesday 9:30am - 3:30pm
Wednesday 9:30am - 3:30pm
Thursday 9:30am - 3:30pm
Friday 9:30am - 4pm

Telephone

+914712412810

Website

Alerts

Be the first to know and let us send you an email when Gups Kariyavattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Gups Kariyavattom:

Shortcuts

Share

Category