Master's Entrance Academy

Master's Entrance Academy

Share

Master's Entrance Academy provides Entrance Coaching for Medicine & Engineering aspirants at Pattom,

30/01/2026

ജീവിതം ഒരുപാട് കടുത്ത പരീക്ഷണങ്ങള്‍ മുന്നിലേക്ക് വലിച്ചെറിഞ്ഞപ്പോഴും പതറാതെ പൊരുതി ജയിച്ച പെണ്‍കരുത്താണ് ജാസ്മിൻ അജി👌❤️

പരിമിതികളെ തോല്‍പ്പിച്ച്‌ മുന്നേറിയ ഈ വീട്ടമ്മയുടെ ജീവിതം ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി മാറിയിരിക്കുന്നു.

കണ്ണുനീരില്‍ നിന്നാണ് ജാസ്മിൻ വിജയത്തിലേക്ക് നടന്ന് കയറിയത്.
കോട്ടയം മേരിലാൻഡില്‍ ജനിച്ച ജാസ്മിൻ ഇക്കണോമിക്സില്‍ ബിരുദം നേടിയ ശേഷം, സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന സ്വപ്നത്തോടെ ബ്യൂട്ടീഷ്യന്‍ കോഴ്‌സും തയ്യലും പഠിച്ചിരുന്നു. എന്നാല്‍ വിവാഹശേഷം ജീവിതം അപ്രതീക്ഷിതമായി വഴിമാറി.

ആദ്യ പ്രഹരം മകന്‍ അഖിലിനുണ്ടായ സെറിബ്രല്‍ പാഴ്സി എന്ന രോഗമായിരുന്നു.
മകന്റെ ചികിത്സയ്ക്കായി ആശുപത്രികളില്‍ കയറിയിറങ്ങുന്നതിനിടയിലാണ് രണ്ടാമത്തെ ആഘാതം – റെറ്റിനൈറ്റിസ് പിഗ്മെന്റോസ.
കാലക്രമേണ താൻ പൂർണ്ണമായും കാഴ്ച നഷ്ടപ്പെടുമെന്ന് ജാസ്മിൻ തിരിച്ചറിഞ്ഞു.

എന്നാല്‍ സ്വപ്നങ്ങളെ അവള്‍ കൈവിട്ടില്ല.
അവിടെ നിന്നാണ് ‘അപ്പൂസ് ഫുഡ്സ്’ എന്ന സംരംഭത്തിന്റെ തുടക്കം.
തന്റെ അമ്മ പണ്ടുകാലത്ത് വീട്ടില്‍ തയ്യാറാക്കിയിരുന്ന നെയ്യപ്പത്തിന്റെ രുചിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ജാസ്മിൻ അപ്പങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. ഭര്‍ത്താവ് അജിയുടെ കടയില്‍ വില്‍പ്പന ആരംഭിച്ച ആ നെയ്യപ്പങ്ങള്‍ വളരെ വേഗം തന്നെ ജനപ്രിയമായി.

മകന്‍ അഖിലിന്റെ ഓമനപ്പേരായ **‘അപ്പു’**വില്‍ നിന്നാണ് ‘അപ്പൂസ് ഫുഡ്സ്’ എന്ന ബ്രാന്‍ഡിന് പേര് കിട്ടിയത്.

അന്ധത പൂര്‍ണമായും ബാധിക്കുമെന്ന് ഉറപ്പായപ്പോള്‍ പോലും ജാസ്മിൻ പിന്നോട്ടില്ല.
ജോലി തടസ്സപ്പെടാതിരിക്കാന്‍ കണ്ണുകെട്ടി ജോലി ചെയ്ത് അവള്‍ സ്വയം പരിശീലിച്ചു.
ഇന്ന് കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിട്ടും അപ്പത്തിനുള്ള മാവ് കുഴക്കുന്നതും വീട്ടുകാര്യങ്ങൾ നോക്കുന്നതും ജാസ്മിൻ തന്നെയാണ്.

ഇന്ന് ഭരണങ്ങാനം പള്ളിയിലും മലബാറിലെ എട്ട് രൂപതകളിലുമുള്ള പള്ളികളിലെ പ്രധാന നേർച്ചയപ്പമാണ് അപ്പൂസ് ഫുഡ്സ്.
കഴിഞ്ഞ അല്‍ഫോന്‍സാമ്മ തിരുനാളിന് മാത്രം 7 ലക്ഷം അപ്പങ്ങള്‍ നിര്‍മിച്ചു.
പത്ത് ദിവസത്തെ തിരുനാള്‍ കാലയളവില്‍ മാത്രം 30-ഓളം വീട്ടമ്മമാര്‍ക്ക് രണ്ട് ലക്ഷം രൂപയോളം കൂലി നല്‍കാനും സാധിച്ചു.

കഴിഞ്ഞ വര്‍ഷം മാത്രം 75 ലക്ഷം രൂപയുടെ കച്ചവടം.
ദുരിതപര്‍വ്വങ്ങള്‍ താണ്ടി വിജയത്തിന്റെ ഉച്ചിയിലെത്തിയ ഈ **‘അപ്പങ്ങളുടെ അമ്മ’**യെ,
കൈരളി ജ്വാല അവാര്‍ഡ് 2026ല്‍ ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹയാക്കി ❤️👌

30/01/2026

രാഹുൽ മാങ്കൂട്ടത്തെ ഈ മിടുക്കൻ തന്റെ നോട്ട്ബുക്കിൽ വരച്ചതാണ്. എല്ലാരും സപ്പോർട്ട് ചെയ്യണേ.. 🙏👍👍

29/01/2026

ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചവൾ കോഴിക്കോട് ഫലൂദ കുടിക്കാനെത്തിയപ്പോൾ; വൈറൽ വീഡിയോ

ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇപ്പോൾ കേരളത്തിലാണ്. കോഴിക്കോട് സന്ദർശനത്തിനിടെ നഗരത്തിലെ ഒരു ഫലൂദ ഔട്ട്‌ലെറ്റിൽ കയറി തണുത്ത ഫലൂദ ആസ്വദിക്കുന്ന സുനിതയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. കോഴിക്കോട്ടെ 'ഫലൂദ നേഷൻ' (Falooda Nation) എന്ന കടയിലാണ് സുനിത വില്യംസ് എത്തിയത്.

പീച്ച് നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച് അങ്ങേയറ്റം ലളിതമായി, ചുറ്റുമുള്ളവരോട് സംസാരിച്ച് ഫലൂദ ആസ്വദിക്കുന്ന സുനിതയെ വീഡിയോയിൽ കാണാം. "ഞങ്ങളുടെ സ്റ്റോറിൽ സുനിത വില്യംസിനെ സ്വാഗതം ചെയ്യാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണ്" എന്ന് കടയുടമകൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിനോടകം 40 ലക്ഷത്തോളം (4 Million) ആളുകളാണ് ഈ വീഡിയോ കണ്ടത്.

ഒബാമ റെസ്റ്റോറന്റിൽ വന്നപ്പോൾ ചെയ്തതുപോലെ ആ ടേബിൾ എന്നെന്നേക്കുമായി റിസർവ് ചെയ്യണം" എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ഇത്രയും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടും അവരുടെ പെരുമാറ്റത്തിലെ ലാളിത്യവും ആത്മവിശ്വാസവുമാണ് സോഷ്യൽ മീഡിയയെ ആകർഷിച്ചത്. 27 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) മൂന്ന് ദൗത്യങ്ങൾ പൂർത്തിയാക്കിയ അവർ, ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്നതടക്കം നിരവധി റെക്കോർഡുകൾക്ക് ഉടമയാണ്. 608 ദിവസമാണ് അവർ ബഹിരാകാശത്ത് ചെലവഴിച്ചത്. സുനിത വില്യംസിന്റെ നേട്ടങ്ങൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് വലിയ അടിത്തറയിട്ടതായി നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പറഞ്ഞു. വലിയ സ്വപ്നങ്ങൾ കാണാൻ വരുംതലമുറയെ സുനിതയുടെ ജീവിതം എന്നും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

29/01/2026

ബഹിരാകാശ യാത്രികൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തി ചക്ര ;ഇതിനൊക്കെയല്ലേ ലൈക്ക് അടിക്കണ്ടത്




Keerthi Chakra is a critically acclaimed Malayalam action–thriller film released in 2006, directed by Major Ravi and starring Mohanlal in the lead role. The film is notable for its realistic portrayal of military life and counter-terrorism operations, marking a significant shift in Malayalam cinema toward more grounded war narratives.

The story revolves around Major Mahadevan, an Indian Army officer assigned to investigate a series of mysterious killings linked to a terrorist group. As the plot unfolds, the film delves into the psychological and emotional toll faced by soldiers who operate under constant danger. Unlike conventional action films, Keerthi Chakra emphasizes strategy, discipline, and the moral dilemmas involved in military decisions rather than glorified violence.

Mohanlal’s performance as Major Mahadevan was widely praised for its restraint and authenticity. He portrayed the character with quiet intensity, reflecting both professional strength and inner vulnerability. The supporting cast, including actors like Biju Menon and Siddique, added depth to the narrative by portraying fellow officers and officials with realism and conviction.

One of the film’s strongest aspects is its technical accuracy. Director Major Ravi, himself a former Indian Army officer, brought firsthand experience to the screenplay. This authenticity is evident in the depiction of army protocols, uniforms, weapon handling, and operational procedures. The film also explores themes such as patriotism, sacrifice, and the blurred line between duty and personal loss.

The music and background score complement the tense atmosphere without overpowering the narrative. Cinematography effectively captures both urban and conflict-zone settings, enhancing the film’s realistic tone.

29/01/2026

കളർ പെൻസിലുകൾ കൊണ്ട് ഈ മോൻ ചുവരിൽ വരച്ചതാണ്. ഇഷ്ടമായവർ ഈ മോനേ സപ്പോർട്ട് ചെയ്യണേ ❤️👍👍

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Address


Opp: LIC, Pattom
Thiruvananthapuram
695004

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 10:30am - 7pm