30/06/2024
അവധി( Leave )
Half Pay Leave അഥവാ അർദ്ധവേതനാവധി:
സർവ്വീസിൽ പ്രവേശിച്ച് പൂർത്തീകരിച്ച ഓരോ വർഷത്തിനും 20 എന്ന കണക്കിൽ അക്കൗണ്ടിൽ HPL ക്രെഡിറ്റ് ചെയ്യപ്പെടുന്നു. ഉദാ:ഒന്നര വർഷം ആയെന്നു കരുതി 30 HPL കിട്ടില്ല, 20 മാത്രം. അതായത് സർവ്വീസ് പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ HPL കണക്കാക്കൂ .
ML ഉൾപ്പെടേയുള്ളവ ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും. എന്നാൽ LWA as per KSR aapendix 12 A, 12B, and 12C (വിദേശത്ത് ജോലി ചെയ്യാനോ വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതന അവധി ) Half Pay Leave കണക്കാക്കുന്നതിന് പരിഗണിക്കില്ല. സർവ്വീസിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാക്കിയാലേ HPL എടുക്കുവാൻ കഴിയൂ. ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്. ഒരു സമയം തുടർച്ചയായി എടുക്കാവുന്ന Half Pay ലീവിന് നിയന്ത്രണം ഇല്ല. അതുകൊണ്ട് ക്രെഡിറ്റിൽ ഉള്ള ലീവ് തുടർച്ചയായി എടുക്കാം. സ്വകാര്യ ആവശ്യങ്ങൾക്ക്, അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രം (Medical Certificate) ആവശ്യമുള്ള സന്ദർഭങ്ങളിലും മറ്റുമാണ് ഹാഫ്-പേ ലീവ് അനുവദിക്കുന്നത്. പ്രസവാവധി ഉൾപ്പെടെയുള്ള ലീവുകൾ, അർദ്ധ വേതന അവധിക്ക് പരിഗണിക്കുന്നതാണ്. ഹാഫ്-പേ ലീവ് സമയത്താണ് ഒരാൾ പ്രൊമോഷൻ ( Promotion) ആകുന്നതെങ്കിൽ, ലീവ് കഴിഞ്ഞ് ചുമതല ഏറ്റെടുക്കുന്ന ദിവസം മുതൽ മാത്രമേ പ്രൊമോഷൻ്റെ സാമ്പത്തിക നേട്ടങ്ങൾ അനുവദിക്കുകയുള്ളു.
HPL കാലയളവിലെ ശമ്പളം
2019 ലെ പേറിവിഷന് ശേഷം
₹50,200 ന് മുകളിൽ അടിസ്ഥാന ശമ്പളം ലഭിക്കുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് :
പകുതി ശമ്പളവും + പകുതി ശമ്പളത്തിന്റെ DA + അലവൻസുകളും ആണ് ഹാഫ്-പേ ലീവ് സമയത്തെ ശമ്പളം.
₹50,200 ൽ താഴെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് :
പകുതി ശമ്പളവും + മൊത്തം ശമ്പളത്തിന്റെ DA + അലവൻസുകളും.
അല്ലെങ്കിൽ പൂർണ്ണ ശമ്പളം + DA യുടെ 65% ഇതിൽ ഏതാണോ കൂടുതൽ അത് ലഭിക്കും. ആറുമാസത്തിലും കൂടുതൽ ദൈർഘ്യമുള്ള HPL ഒരുമിച്ചെടുത്താൽ, അലവൻസുകൾ ആറ് മാസം വരെ മാത്രമേ ലഭിക്കൂ.
Leave Not Due
മുൻകൂർ അവധി
ഒരു സ്ഥിരം ജീവനക്കാരന് മറ്റു ഏതെങ്കിലും അവധി ക്രഡിറ്റിൽ ഇല്ലെങ്കിൽ മുൻകൂട്ടി (advanced) അനുവദിക്കുന്ന അർദ്ധ വേതന അവധിയാണ് Leave Not Due [Half Pay Leave in Advance] .
ലീവ് കാലാവധി കഴിയുമ്പോൾ, ജീവനക്കാരൻ ഡ്യൂട്ടിയിൽ തിരിച്ചെത്തുന്നതിന് ന്യായമായ സാധ്യത, ലീവ് അനുവദിക്കുന്ന അധികാരിക്ക് (Leave Sanctioning Authority) ബോധ്യമുണ്ടെങ്കിൽ മാത്രമേ ഈ അവധി അനുവദിക്കുകയുള്ളു. എടുത്ത അവധിയുടെ എണ്ണം എത്രയോ, അത്ര തന്നെ അർദ്ധ വേതന അവധി ഭാവിയിൽ അയാൾ സർവീസിൽ സമ്പാദിക്കും എന്നു ഉറപ്പു ഉണ്ടെങ്കിൽ മാത്രമേ ലീവ് അനുവദിക്കപ്പെടു. അതിനാൽ തന്നെ വിരമിക്കുന്നതിനു മുന്നോടിയായി ഈ അവധി അനുവദിക്കുന്നതല്ല.
ഈ അവധി വോളണ്ടറി റിട്ടയർമെന്റ് ഒഴികെയുള്ള മറ്റൊരു കാരണത്താലും ക്യാൻസൽ ചെയ്യുവാൻ കഴിയുകയില്ല. ഏതെങ്കിലും കാരണത്താൽ അനുവദിക്കപ്പെട്ട മുൻകൂർ അവധി പിന്നീടുള്ള സേവനകാലയളവിൽ ലഭ്യമാകാതെ വന്നാലും റിക്കവറിയോ മറ്റ് അഡ്ജസ്റ്മെന്റുകളോ നടത്താൻ കഴിയില്ല.
Commuted Leave:
പരിവർത്തിത അവധി
കമ്മ്യൂട്ടഡ് ലീവ് ഒരു സ്വാഭാവിക അവധിയാണ് (Ordinary Leave); ഇത് അർദ്ധ വേതന അവധിയുടെ (Half Pay Leave) ഒരു വകഭേദമാണ്.രണ്ട് പകുതി ശമ്പളത്തോടു കൂടിയ അവധിയെ (Half Pay Leave) ഒരു മുഴുവൻ ശമ്പളത്തോടു കൂടിയ അവധിയാക്കി മാറ്റുന്നതിനെ ആണ് "ലീവ് കമ്മ്യൂട്ട് ചെയ്യുക" എന്ന് പറയുന്നത്. ഒരു Commuted Leave = 2 Half Pay leave ആണ്.
കമ്മ്യൂട്ടഡ് ലീവ് എടുക്കുവാൻ ഒരാൾക്ക് 3 വർഷത്തെ സേവനകാലം (Service) പൂർത്തിയായിരിക്കേണ്ടതാണ്. അതേ പോലെ തന്നെ പ്രൊബേഷൻ (probation) കാലാവധി കഴിഞ്ഞിരിക്കുകയും വേണം. ഈ ലീവ് പ്രബേഷന് യോഗ്യകാലം അല്ല.
ഒരാളുടെ ലീവ് അക്കൗണ്ടിലുള്ള എത്ര അർദ്ധ വേതന അവധികളെ വേണമെങ്കിലും ഈ രീതിയിൽ മുഴുവൻ ശമ്പളം കിട്ടുന്ന അവധിയാക്കി മാറ്റി എടുക്കുവാൻ സാധിക്കുന്നതാണ്.
എത്ര കമ്മ്യൂട്ടഡ് ലീവ് എടുക്കുന്നുവോ, അതിൻ്റെ ഇരട്ടി ഹാഫ്-പേ ലീവ് അക്കൗണ്ടിൽ നിന്നും കുറവ് ചെയ്യപ്പെടുന്നതാണ്. രണ്ടു അർദ്ധവേതന അവധികൾ ചേർത്ത് ഉപയോഗിക്കുന്നതിനാൽ മുഴുവൻ ശമ്പളവും ലഭിക്കും.
Earned ലീവും Commuted Leave ഉം കൂടി ചേർത്തെടുക്കുന്നുവെങ്കിൽ ഒരേ സമയം തുടർച്ചയായി എടുക്കാവുന്ന ലീവുകളുടെ എണ്ണം സഫിക്‌സും പ്രിഫിക്‌സും കൂടി 240 ആണ്.
Earned Leave അഥവാ ആർജ്ജിത അവധി:
സർവ്വീസിൽ പ്രവേശിച്ച് ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ EL ലഭിക്കുന്നു. രണ്ടാമത്തെ വർഷം മുതൽ അത് 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിലാണ് ലഭിക്കുന്നത്. സർവ്വീസിൽ പ്രവേശിച്ച് മൂന്നു വർഷം പൂർത്തിയാകുമ്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ ലഭിച്ചതും കൂടി 11 ന് ഒന്ന് എന്ന നിരക്കിലേക്ക് മാറ്റി മുൻകാല പ്രാബല്യത്തോടെ ബാക്കി ലീവ് കൂടി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഏൺഡ് ലീവ്, എപ്പോൾ വേണമെങ്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണങ്കിലും ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി EL 180 ആണ്. സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളേ പാടുള്ളൂ. എന്നാൽ റിട്ടയർമെന്റിന് മുന്നോടിയായി എടുക്കുമ്പോൾ പരാമാവധി 300 EL വരെ ആകാം. അക്കൗണ്ടിൽ EL ഉണ്ടെങ്കിൽ ഒരു വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും, ഒരെണ്ണമോ രണ്ടെണ്ണമോ നാലെണ്ണമോ ഒക്കെ സൗകര്യാർത്ഥം എടുക്കാം.
Vacation Departments / അവധിക്കാല വകുപ്പുകളിലെ EL.
വെക്കേഷൻ ഉള്ള വകുപ്പുകളിലെ ജീവനക്കാർക്ക് EL ഇല്ല. എന്നാൽ വെക്കേഷനിൽ ഡ്യൂട്ടി ചെയ്താൽ EL ന് അർഹതയുണ്ട്. അവധിക്കാലത്ത് എത്ര ദിവസം ഡ്യൂട്ടി ചെയ്തു വെന്നത് നോക്കിയാണ് ആർജ്ജിത അവധി നിശ്ചയിക്കുന്നത്. എന്നാൽ വെക്കേഷൻ സ്റ്റാഫിന്
സർവ്വീസിൽ പ്രവേശിച്ച ആദ്യ വർഷത്തിൻ ആർജ്ജിത അവധി കിട്ടില്ല.
വെക്കേഷൻ സ്റ്റാഫിൻ്റെ ആർജ്ജിത അവധി കണക്ക് കുട്ടുന്നതിന്,
വെക്കേഷനിൽ ജോലി ചെയ്ത ദിവസങ്ങളെ ആകെ വെക്കേഷൻ കാലം കൊണ്ട് ഹരിച്ചതിന് ശേഷം 30 കൊണ്ട് ഗുണിക്കണം.
Earned Leave Surrender (ELS )
സമ്പാദിച്ച ആർജ്ജിത അവധി ഉപയോഗിച്ചു ലീവ് എടുക്കുകയോ അല്ലെങ്കിൽ പണമായി മാറ്റിയെടുക്കുവാനോ സാധിക്കുന്നതാണ് (LGS ന് ഒഴികെ ഇപ്പോൾ GPF ൽ). സറണ്ടർ ചെയ്യുന്ന അത്രയും EL അക്കൗണ്ടിൽ നിന്നും കുറയുന്നതാണ്.
ഒരു സാമ്പത്തിക വർഷം പരമാവധി 30 EL മാത്രമേ സറണ്ടർ ചെയ്യുവാൻ കഴിയുകയുള്ളു. ക്രഡിറ്റിൽ EL ഉണ്ടെങ്കിൽ പരമാവധി 6 മാസം വരെ EL എടുക്കാം. എന്നാൽ റിട്ടയർ ചെയ്യുന്നതിന് അടുപ്പിച്ച് 300 EL വരെ ഒരേ സമയം എടുക്കാവുന്നതാണ്.
പ്രൊബേഷൻ സമയത്ത് EL എടുക്കുകയാണെങ്കിൽ, ഇത് പ്രൊബേഷൻ ഡിക്ലറേഷൻ തീയതിയെ ബാധിക്കും; മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ള ലീവിന് ഒഴികെ.
റിട്ടയർ ചെയ്യുന്ന സമയത്ത് അക്കൗണ്ടിൽ Earned Leave ബാക്കിയുണ്ടെങ്കിൽ 300 വരെ ഏൺഡ് ലീവ് സറണ്ടർ ചെയ്യാം. Terminal Surrender എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശമ്പള നിരക്കിൽ 300 ദിവസത്തെ ശമ്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, Half Pay Leave, Commuted Leave, Earned Leave , പിതൃത്വാവധി ഉൾപ്പെടെയുള്ളവ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. അതായത് ഈ അവധിയിൽ ഉള്ള കാലത്ത് Earned Leave ആർജ്ജിക്കാൻ കഴിയില്ല. . അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്. ഒരു സമയം Leave അക്കൗണ്ടിൽ പരാമാവധി ആർജ്ജിക്കാവുന്ന EL 300 ആണ്. അതായത് 300 ലീവുകൾ ആയിട്ടും അത് സറണ്ടർ ചെയ്യുകയോ ലീവ് എടുക്കുകയോ ചെയ്യാതിരുന്നാൽ പിന്നീട് ജോലി ചെയ്യുന്ന കാലത്തിനു EL ആർജ്ജിക്കാൻ കഴിയില്ല.
Earned Leave ഒരിക്കൽ അനുവദിച്ചാൽ പിന്നീട് ഇനം മാറ്റാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അനുവദിച്ച മറ്റ് ഏതൊരു Leave ഉം പിന്നീട് മുൻകാല പ്രാബല്യത്തോടെ ഇനം മാറ്റി അവധി അനുവദിച്ച സമയത്തെ അർഹതപ്പെട്ട മറ്റൊരു അവധിയാക്കി മാറ്റാവുന്നതാണ്.
Suffix / Prefix
Earned Leave, Half Pay Leave, Commuted Leave എന്നിവ തുടങ്ങുന്നതിനു മുൻപിലെ ദിവസമോ ലീവ് തീരുന്നതിൻ്റെ അടുത്ത ദിവസമോ പൊതു അവധിയോ ഞായറാഴ്ചകളോ വന്നാൽ അത് ലീവിൽ കൂട്ടാതെ അവധി ആയിത്തന്നെ എടുക്കാം. ഇങ്ങനെ ലീവിന് മുൻപ് വരുന്ന അവധിദിനങ്ങൾ എടുക്കുന്നതിനെ പ്രിഫിക്സ് ചെയ്യുക എന്നും ലീവിനുശേഷം വരുന്നതിനെ സഫിക്സ് ചെയ്യുക എന്നും പറയുന്നു.
Special Disability Leave
അവശതാവധി
തന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ചതിന്റെ ഫലമായോ അല്ലെങ്കിൽ ഔദ്യോഗിക സ്ഥാനത്തിന്റെ അനന്തരഫലമായോ ഉണ്ടായ പരിക്കുകൾ മൂലം ശാരീരികാവശത സംഭവിച്ച ഒരു ഉദ്യോഗസ്ഥന് അനുവദിക്കുന്ന അവധിയാണ് അവശതാവധി. [Rule 97]
ശാരീരികാവശത അഥവാ അതിന്റെ കാരണം, സംഭവം കഴിഞ്ഞു എത്രയും വേഗം പരമാവധി 3 മാസക്കാലയളവിനുള്ളിൽ മേലധികാരികളെ അറിയിച്ചിരിക്കണം. ന്യായമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ 3 മാസ നിബന്ധനയിൽ മാറ്റം വരുത്താനുള്ള അധികാരം സർക്കാരിനുണ്ട്. [Rule 97(2)]
അനുവദിക്കുന്ന പരമാവധി അവധി 24 മാസമോ അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രത്തിൽ (medical certificate) രേഖപ്പെടുത്തിയിരിക്കുന്ന കാലയളവോ ഇതിൽ ഏതാണോ കുറവ് അതായിരിക്കും. അതായത് പരമാവധി അവധി 24 മാസമായിരിക്കും. [Rule 97(3)]
മറ്റു അവധിയുടെ കൂടെ ചേർത്ത് എടുക്കാവുന്നതാണ് അവശതാവധി.[Rule 97(4)]
പെൻഷൻ കണക്കാക്കാൻ ഈ അവധിക്കാലയളവ് ഡ്യൂട്ടിയായിയാണ് പരിഗണിക്കുന്നത്. [Rule 97(6)]
LWA ശൂന്യ വേതന അവധി
മൂന്ന് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാർക്ക് ശൂന്യ വേതന അവധി എടുക്കാം. നാല് മാസം വരെയുള്ള ശൂന്യവേതന അവധി അനുവദിക്കുന്നത് ഓഫീസ് മേധാവിയാണ്. 180 ദിവസം വരെയുള്ള അവധി വകുപ്പ് അധ്യക്ഷനാണ് അനുവദിക്കേണ്ടത്. അവധി 180 ദിവസത്തിൽ കൂടുതലാണെങ്കിൽ അനുവദിക്കേണ്ടത് സർക്കാർ ആണ്. എന്നാൽ സസ്പെൻഷൻ കാലയളവ് ക്രമീകരിക്കുവാൻ നാല് മാസത്തില്‍ കൂടുതൽ ശൂന്യവേതന അവധി എടുക്കുന്നതെങ്കിൽ ആ അവധി അനുവദിക്കുന്നതിന് ഓഫീസ് മേധാവിക്ക് കഴിയും.
ശൂന്യവേതന അവധി അനുവദിക്കുന്നത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെങ്കിൽ ആ കാലയളവ് ഇൻക്രിമെന്റിന് പരിഗണിക്കുമെന്നതിനാൽ ,മെഡിക്കൽ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ശൂന്യവേതന അവധി അനുവദിച്ചിട്ടുള്ളതെന്ന് സേവന പുസ്തകത്തിൽ രേഖപ്പെടുത്തണം.സേവന പുസ്തകത്തിൽ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ചുവയ്ക്കുകയും വേണം.ശൂന്യവേതന അവധിയിൽ തുടര്‍ന്നതുകൊണ്ട് നിരീക്ഷണകാലം നീണ്ടാൽ അതനുസരിച്ച് സീനിയോറിറ്റിയും കുറയും. പ്രസവാവധിയോട് ചേർന്ന് എടുക്കുന്ന രണ്ടു മാസത്തെ ലീവ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെയും മെഡിക്കൽ ലീവിൻ്റെ പരിഗണന ലഭിക്കും.
പ്രസവാവധി > Meternity Leave:
PSC വഴിയാണ് നിയമനം എങ്കിൽ സർവ്വീസിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസം പൂർത്തിയാകുവാൻ എത്ര ദിവസം ബാക്കിയുണ്ടോ അത്രയും ദിവസം സർവ്വീസിൽ പ്രവേശിച്ച അടുത്ത ദിവസം മുതൽ ML എടുക്കാം.
പ്രസവം നടന്നതിന് ശേഷം സർവ്വീസിൽ വന്നവർ ആ വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രസവാവധി, പ്രസവത്തിന് ആറുമാസം മുൻപ് മുതൽ (അത്യാവശ്യമെങ്കിൽ) എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.
ML പ്രൊബേഷന് യോഗ്യകാലമാണ്.
പ്രസവാവധിയുടെ തുടർച്ചയായി ആവശ്യമെങ്കിൽ 60 ദിവസത്തെ LWA എടുക്കാവുന്നതാണ്. ഇതിനു പ്രത്യേകം മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതന അവധിപോലെ തന്നെ ഈ കാലഘട്ടം എല്ലാ ആനുകൂല്യങ്ങൾക്കും യോഗ്യകാലമായി പരിഗണിക്കും. ഇത് പ്രസവാവധിയുടെ തുടർച്ചയായി എടുക്കേണ്ടതാണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. പ്രസവാവധി കഴിഞ്ഞു തിരികേ ജോലിയിൽ പ്രവേശിച്ചാൽ പിന്നെ ഈ അവധിക്കു അർഹതയില്ല.
പ്രസവാവധി കൂടാതെ അബോർഷൻ ആയവർക്ക് മിസ്കാരേജ് ലീവ് മെഡിക്കൽ സർട്ടിഫിക്കറ്റിൻ മേൽ ആറ് ആഴ്ചത്തെ ( 42 ദിവസത്തെ ) അവധി ലഭിക്കും.
ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയമാകുന്ന വനിതകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 45 ദിവസം അവധി ലഭിക്കും.
വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാകുന്ന പുരുഷ ജീവനക്കാർക്ക് 6 ദിവസവും സ്ത്രീ ജീവനക്കാർക്ക് 14 ദിവസവും സ്പെഷ്യൽ Casual Leave ലഭിക്കും. ആദ്യ ശസ്ത്രക്രിയ പരാജയമാണെങ്കിൽ വീണ്ടും ചെയ്യുന്നതിനായി സർവീസിൽ രണ്ടാമത് ഒരുവട്ടം കൂടി ഈ leave എടുക്കാം.
Paternity Leave അഥവാ പിതൃത്വാവധി: ഭാര്യ പ്രസവിക്കുമ്പോൾ സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ.
10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം . മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലോ ഭാര്യയുടെ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കാം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ....... എന്നും ഉദ്യോഗസ്ഥൻ്റെ മേൽവിലാസവും എഴുതിയിരിക്കണം. ഇത് പ്രൊബേഷന് യോഗ്യകാലമായി പരിഗണിക്കുന്ന തരം അവധിയാണ്.
Casual Leave: കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി. വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്. വെക്കേഷൻ ഉള്ളവർക്ക് 15 ദിവസവും. കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും മുഴുവൻ കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും ജനുവരിയിലോ ഫെബ്രുവരിയിലോ വിരമിക്കുന്നയാൾക്കും മുഴുവൻ കാഷ്വൽ ലീവും നൽകാൻ മേലധികാരിക്ക് അധികാരമുണ്ട്. അങ്ങനെ നൽകി എന്നതുകൊണ്ട് ലീവ് അനുവദിക്കുന്ന ഓഫീസറുടെ മേലധികാരികൾക്കോ ഓഡിറ്റ് വിഭാഗത്തിനോ യാതൊരുവിധ ഒബ്ജെക്ഷനും ഉന്നയിക്കാൻ കഴിയില്ല. എന്നാൽ ലീവ് നൽകിയില്ലെന്ന് കരുതി ജീവനക്കാരന് പരാതിപ്പെടാനും ആകില്ല .
കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാകുകയും അത് രേഖാമൂലം ലീവിന് അപേക്ഷിച്ച ഉദ്യോഗസ്ഥനെ അറിയിക്കുകയും ചെയ്യണം. ചില മേലധികാരികൾ CL എടുക്കാൻ മുൻകൂട്ടി അപേക്ഷ നൽകണം എന്ന് ശഠിക്കാറുണ്ട്. അവിചാരിതമായ ആവശ്യങ്ങൾക്കായി എടുക്കാനുള്ളതാണ് Casual Leave അഥവാ യാദൃശ്ചികാവധി. അത്തരം ആവശ്യങ്ങൾക്ക് തലേന്ന് അപേക്ഷ കൊടുത്ത് അവധി അനുവദിപ്പിക്കാൻ എങ്ങനെ കഴിയും ? അങ്ങനെ അത്യാവശ്യങ്ങൾക്കായി CL എടുക്കുമ്പോൾ മേലധികാരിയെ അറിയിച്ചിരിക്കണം.
സർക്കാർ സർവീസിലെ നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം. ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല. ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്. ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം. സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല. ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം. എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും. എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരൻ്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരൻ്റെ സമ്മതത്തോട് കൂടിയല്ലാതെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്.
കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം. എന്നാൽ കോംപൻസേറ്ററി ഹോളിഡേകൾ ആ ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം ( 60 ദിവസമല്ല) കോംപൻസേറ്റ് ചെയ്തിരിക്കണം.
ആശുപത്രികളിൽ ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ തസ്തിക ഇല്ലാത്ത
സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെന്കിൽ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് അനുവദിക്കണം. എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്. ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് ലീവ് അപേക്ഷ എഴുതേണ്ടത്.
കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ എന്നും വ്യവസ്ഥയുണ്ട്.
മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെൻ്റ്, സീനിയോറിറ്റി, പെൻഷൻ, ശന്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും. പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന ( സ്ഥാപനമേലധികാരിക്ക് അനുവദിക്കാൻ കഴിയുന്ന ) ശൂന്യവേതനാവധി. ഇങ്ങനെ LWA അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു.
മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ലീവ് on medical grounds എന്ന് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്കരണ സമയത്തോ മറ്റോ നോക്കുമ്പോൾ സർവ്വീസ് ബുക്കിൽ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്. കോപ്പി കൈവശമുണ്ടെന്കിൽ ഈ പ്രശ്നം സിംപിൾ ആയി പരിഹരിക്കാൻ കഴിയും.
മേൽപ്പറഞ്ഞ ലീവുകൾ കൂടാതെ XRay, CT സ്കാൻ, Cath Lab പോലുള്ള റേഡിയേഷൻ ഏൽക്കാൻ സാധ്യതയുള്ള ഡിപ്പാർട്ട്മെന്റുകളിൽ ജോലിചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാർക്ക് ഒരു കലണ്ടർ വർഷത്തിൽ 30 ദിവസത്തെ പ്രത്യേക അവധി ലഭിക്കുന്നതാണ്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും ഇത് ലഭിക്കും.
കൂടാതെ 'ഡിഫറെന്റലി ഏബിൾഡ്' ആയ ജീവനക്കാർക്ക് തങ്ങളുടെ വൈകല്യത്തിന്റെ ഭാഗമായ ശാരീരിക അവശതകൾ അനുഭവിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 15 ദിവസത്തെ പ്രത്യേക അവധി അനുവദനീയമാണ്. മാത്രമല്ല ഇത് ലഭിക്കുന്നതിന് ഏതെങ്കിലും ഒരു അംഗീകൃത ഡോക്ടറുടെ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്. ചില മേലധികാരികൾ നിശ്ചിത വിഭാഗം സ്പെഷ്യലിസ്റ്റുകളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധിക്കാറുണ്ട്. എന്നാൽ ഇങ്ങനെ വ്യവസ്ഥയില്ല.
ബ്ലഡ് ഡൊണേഷൻ ചെയ്യുന്നവർക്ക് ഒരു ഡൊണേഷന് ഒരു ദിവസം വീതം ഒരു കലണ്ടർ വർഷത്തിൽ പരമാവധി 4 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്, ഡ്യൂട്ടി സമയത്ത് എന്തെന്കിലും അപകടം പറ്റുന്നവർക്ക് ആവശ്യമായ കാലയളവിലേക്കുള്ള special disability leave, ആൻ്റി റാബീസ് കുത്തിവയ്പ് ആവശ്യമായി വരുന്നവർക്ക് എടുക്കുന്നത് ARV ആണേൽ 14 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് ( എടുക്കുന്നത് IDRV ആണേൽ ലീവ് കുത്തിവയ്പ് എടുക്കുന്ന ദിവസങ്ങളിൽ മാത്രമേ കിട്ടൂ) അങ്ങനെ വിവിധങ്ങളായ നിരവധി ലീവുകളും കേരള സർക്കാർ സർവ്വീസിൽ അനുവദനീയമാണ്.
"Leave cannot be claimed as a matter of right" എന്നതാണ് ചട്ടം. ( KSR Rule 65 ).അവധി( Leave )
Half Pay Leave അഥവാ അർദ്ധവേതനാവധി:
സർവ്വീസിൽ പ്രവേശിച്ച് പൂർത്തീകരിച്ച ഓരോ വർഷത്തിനും 20 എന്ന കണക്കിൽ അക്കൗണ്ടിൽ HPL ക്രെഡിറ്റ് ചെയ്യപ്പെടുന്നു. ഉദാ:ഒന്നര വർഷം ആയെന്നു കരുതി 30 HPL കിട്ടില്ല, 20 മാത്രം. അതായത് സർവ്വീസ് പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ HPL കണക്കാക്കൂ .
ML ഉൾപ്പെടേയുള്ളവ ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും. എന്നാൽ LWA as per KSR aapendix 12 A, 12B, and 12C (വിദേശത്ത് ജോലി ചെയ്യാനോ വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതന അവധി ) Half Pay Leave കണക്കാക്കുന്നതിന് പരിഗണിക്കില്ല. സർവ്വീസിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാക്കിയാലേ HPL എടുക്കുവാൻ കഴിയൂ. ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്. ഒരു സമയം തുടർച്ചയായി എടുക്കാവുന്ന Half Pay ലീവിന് നിയന്ത്രണം ഇല്ല. അതുകൊണ്ട് ക്രെഡിറ്റിൽ ഉള്ള ലീവ് തുടർച്ചയായി എടുക്കാം. സ്വകാര്യ ആവശ്യങ്ങൾക്ക്, അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രം (Medical Certificate) ആവശ്യമുള്ള സന്ദർഭങ്ങളിലും മറ്റുമാണ് ഹാഫ്-പേ ലീവ് അനുവദിക്കുന്നത്. പ്രസവാവധി ഉൾപ്പെടെയുള്ള ലീവുകൾ, അർദ്ധ വേതന അവധിക്ക് പരിഗണിക്കുന്നതാണ്. ഹാഫ്-പേ ലീവ് സമയത്താണ് ഒരാൾ പ്രൊമോഷൻ ( Promotion) ആകുന്നതെങ്കിൽ, ലീവ് കഴിഞ്ഞ് ചുമതല ഏറ്റെടുക്കുന്ന ദിവസം മുതൽ മാത്രമേ പ്രൊമോഷൻ്റെ സാമ്പത്തിക നേട്ടങ്ങൾ അനുവദിക്കുകയുള്ളു.
HPL കാലയളവിലെ ശമ്പളം
2019 ലെ പേറിവിഷന് ശേഷം
₹50,200 ന് മുകളിൽ അടിസ്ഥാന ശമ്പളം ലഭിക്കുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് :
പകുതി ശമ്പളവും + പകുതി ശമ്പളത്തിന്റെ DA + അലവൻസുകളും ആണ് ഹാഫ്-പേ ലീവ് സമയത്തെ ശമ്പളം.
₹50,200 ൽ താഴെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് :
പകുതി ശമ്പളവും + മൊത്തം ശമ്പളത്തിന്റെ DA + അലവൻസുകളും.
അല്ലെങ്കിൽ പൂർണ്ണ ശമ്പളം + DA യുടെ 65% ഇതിൽ ഏതാണോ കൂടുതൽ അത് ലഭിക്കും. ആറുമാസത്തിലും കൂടുതൽ ദൈർഘ്യമുള്ള HPL ഒരുമിച്ചെടുത്താൽ, അലവൻസുകൾ ആറ് മാസം വരെ മാത്രമേ ലഭിക്കൂ.
Leave Not Due
മുൻകൂർ അവധി
ഒരു സ്ഥിരം ജീവനക്കാരന് മറ്റു ഏതെങ്കിലും അവധി ക്രഡിറ്റിൽ ഇല്ലെങ്കിൽ മുൻകൂട്ടി (advanced) അനുവദിക്കുന്ന അർദ്ധ വേതന അവധിയാണ് Leave Not Due [Half Pay Leave in Advance] .
ലീവ് കാലാവധി കഴിയുമ്പോൾ, ജീവനക്കാരൻ ഡ്യൂട്ടിയിൽ തിരിച്ചെത്തുന്നതിന് ന്യായമായ സാധ്യത, ലീവ് അനുവദിക്കുന്ന അധികാരിക്ക് (Leave Sanctioning Authority) ബോധ്യമുണ്ടെങ്കിൽ മാത്രമേ ഈ അവധി അനുവദിക്കുകയുള്ളു. എടുത്ത അവധിയുടെ എണ്ണം എത്രയോ, അത്ര തന്നെ അർദ്ധ വേതന അവധി ഭാവിയിൽ അയാൾ സർവീസിൽ സമ്പാദിക്കും എന്നു ഉറപ്പു ഉണ്ടെങ്കിൽ മാത്രമേ ലീവ് അനുവദിക്കപ്പെടു. അതിനാൽ തന്നെ വിരമിക്കുന്നതിനു മുന്നോടിയായി ഈ അവധി അനുവദിക്കുന്നതല്ല.
ഈ അവധി വോളണ്ടറി റിട്ടയർമെന്റ് ഒഴികെയുള്ള മറ്റൊരു കാരണത്താലും ക്യാൻസൽ ചെയ്യുവാൻ കഴിയുകയില്ല. ഏതെങ്കിലും കാരണത്താൽ അനുവദിക്കപ്പെട്ട മുൻകൂർ അവധി പിന്നീടുള്ള സേവനകാലയളവിൽ ലഭ്യമാകാതെ വന്നാലും റിക്കവറിയോ മറ്റ് അഡ്ജസ്റ്മെന്റുകളോ നടത്താൻ കഴിയില്ല.
Commuted Leave:
പരിവർത്തിത അവധി
കമ്മ്യൂട്ടഡ് ലീവ് ഒരു സ്വാഭാവിക അവധിയാണ് (Ordinary Leave); ഇത് അർദ്ധ വേതന അവധിയുടെ (Half Pay Leave) ഒരു വകഭേദമാണ്.രണ്ട് പകുതി ശമ്പളത്തോടു കൂടിയ അവധിയെ (Half Pay Leave) ഒരു മുഴുവൻ ശമ്പളത്തോടു കൂടിയ അവധിയാക്കി മാറ്റുന്നതിനെ ആണ് "ലീവ് കമ്മ്യൂട്ട് ചെയ്യുക" എന്ന് പറയുന്നത്. ഒരു Commuted Leave = 2 Half Pay leave ആണ്.
കമ്മ്യൂട്ടഡ് ലീവ് എടുക്കുവാൻ ഒരാൾക്ക് 3 വർഷത്തെ സേവനകാലം (Service) പൂർത്തിയായിരിക്കേണ്ടതാണ്. അതേ പോലെ തന്നെ പ്രൊബേഷൻ (probation) കാലാവധി കഴിഞ്ഞിരിക്കുകയും വേണം. ഈ ലീവ് പ്രബേഷന് യോഗ്യകാലം അല്ല.
ഒരാളുടെ ലീവ് അക്കൗണ്ടിലുള്ള എത്ര അർദ്ധ വേതന അവധികളെ വേണമെങ്കിലും ഈ രീതിയിൽ മുഴുവൻ ശമ്പളം കിട്ടുന്ന അവധിയാക്കി മാറ്റി എടുക്കുവാൻ സാധിക്കുന്നതാണ്.
എത്ര കമ്മ്യൂട്ടഡ് ലീവ് എടുക്കുന്നുവോ, അതിൻ്റെ ഇരട്ടി ഹാഫ്-പേ ലീവ് അക്കൗണ്ടിൽ നിന്നും കുറവ് ചെയ്യപ്പെടുന്നതാണ്. രണ്ടു അർദ്ധവേതന അവധികൾ ചേർത്ത് ഉപയോഗിക്കുന്നതിനാൽ മുഴുവൻ ശമ്പളവും ലഭിക്കും.
Earned ലീവും Commuted Leave ഉം കൂടി ചേർത്തെടുക്കുന്നുവെങ്കിൽ ഒരേ സമയം തുടർച്ചയായി എടുക്കാവുന്ന ലീവുകളുടെ എണ്ണം സഫിക്‌സും പ്രിഫിക്‌സും കൂടി 240 ആണ്.
Earned Leave അഥവാ ആർജ്ജിത അവധി:
സർവ്വീസിൽ പ്രവേശിച്ച് ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ EL ലഭിക്കുന്നു. രണ്ടാമത്തെ വർഷം മുതൽ അത് 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിലാണ് ലഭിക്കുന്നത്. സർവ്വീസിൽ പ്രവേശിച്ച് മൂന്നു വർഷം പൂർത്തിയാകുമ്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ ലഭിച്ചതും കൂടി 11 ന് ഒന്ന് എന്ന നിരക്കിലേക്ക് മാറ്റി മുൻകാല പ്രാബല്യത്തോടെ ബാക്കി ലീവ് കൂടി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഏൺഡ് ലീവ്, എപ്പോൾ വേണമെങ്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണങ്കിലും ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി EL 180 ആണ്. സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളേ പാടുള്ളൂ. എന്നാൽ റിട്ടയർമെന്റിന് മുന്നോടിയായി എടുക്കുമ്പോൾ പരാമാവധി 300 EL വരെ ആകാം. അക്കൗണ്ടിൽ EL ഉണ്ടെങ്കിൽ ഒരു വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും, ഒരെണ്ണമോ രണ്ടെണ്ണമോ നാലെണ്ണമോ ഒക്കെ സൗകര്യാർത്ഥം എടുക്കാം.
Vacation Departments / അവധിക്കാല വകുപ്പുകളിലെ EL.
വെക്കേഷൻ ഉള്ള വകുപ്പുകളിലെ ജീവനക്കാർക്ക് EL ഇല്ല. എന്നാൽ വെക്കേഷനിൽ ഡ്യൂട്ടി ചെയ്താൽ EL ന് അർഹതയുണ്ട്. അവധിക്കാലത്ത് എത്ര ദിവസം ഡ്യൂട്ടി ചെയ്തു വെന്നത് നോക്കിയാണ് ആർജ്ജിത അവധി നിശ്ചയിക്കുന്നത്. എന്നാൽ വെക്കേഷൻ സ്റ്റാഫിന്
സർവ്വീസിൽ പ്രവേശിച്ച ആദ്യ വർഷത്തിൻ ആർജ്ജിത അവധി കിട്ടില്ല.
വെക്കേഷൻ സ്റ്റാഫിൻ്റെ ആർജ്ജിത അവധി കണക്ക് കുട്ടുന്നതിന്,
വെക്കേഷനിൽ ജോലി ചെയ്ത ദിവസങ്ങളെ ആകെ വെക്കേഷൻ കാലം കൊണ്ട് ഹരിച്ചതിന് ശേഷം 30 കൊണ്ട് ഗുണിക്കണം.
Earned Leave Surrender (ELS )
സമ്പാദിച്ച ആർജ്ജിത അവധി ഉപയോഗിച്ചു ലീവ് എടുക്കുകയോ അല്ലെങ്കിൽ പണമായി മാറ്റിയെടുക്കുവാനോ സാധിക്കുന്നതാണ് (LGS ന് ഒഴികെ ഇപ്പോൾ GPF ൽ). സറണ്ടർ ചെയ്യുന്ന അത്രയും EL അക്കൗണ്ടിൽ നിന്നും കുറയുന്നതാണ്.
ഒരു സാമ്പത്തിക വർഷം പരമാവധി 30 EL മാത്രമേ സറണ്ടർ ചെയ്യുവാൻ കഴിയുകയുള്ളു. ക്രഡിറ്റിൽ EL ഉണ്ടെങ്കിൽ പരമാവധി 6 മാസം വരെ EL എടുക്കാം. എന്നാൽ റിട്ടയർ ചെയ്യുന്നതിന് അടുപ്പിച്ച് 300 EL വരെ ഒരേ സമയം എടുക്കാവുന്നതാണ്.
പ്രൊബേഷൻ സമയത്ത് EL എടുക്കുകയാണെങ്കിൽ, ഇത് പ്രൊബേഷൻ ഡിക്ലറേഷൻ തീയതിയെ ബാധിക്കും; മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ള ലീവിന് ഒഴികെ.
റിട്ടയർ ചെയ്യുന്ന സമയത്ത് അക്കൗണ്ടിൽ Earned Leave ബാക്കിയുണ്ടെങ്കിൽ 300 വരെ ഏൺഡ് ലീവ് സറണ്ടർ ചെയ്യാം. Terminal Surrender എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശമ്പള നിരക്കിൽ 300 ദിവസത്തെ ശമ്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, Half Pay Leave, Commuted Leave, Earned Leave , പിതൃത്വാവധി ഉൾപ്പെടെയുള്ളവ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. അതായത് ഈ അവധിയിൽ ഉള്ള കാലത്ത് Earned Leave ആർജ്ജിക്കാൻ കഴിയില്ല. . അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്. ഒരു സമയം Leave അക്കൗണ്ടിൽ പരാമാവധി ആർജ്ജിക്കാവുന്ന EL 300 ആണ്. അതായത് 300 ലീവുകൾ ആയിട്ടും അത് സറണ്ടർ ചെയ്യുകയോ ലീവ് എടുക്കുകയോ ചെയ്യാതിരുന്നാൽ പിന്നീട് ജോലി ചെയ്യുന്ന കാലത്തിനു EL ആർജ്ജിക്കാൻ കഴിയില്ല.
Earned Leave ഒരിക്കൽ അനുവദിച്ചാൽ പിന്നീട് ഇനം മാറ്റാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അനുവദിച്ച മറ്റ് ഏതൊരു Leave ഉം പിന്നീട് മുൻകാല പ്രാബല്യത്തോടെ ഇനം മാറ്റി അവധി അനുവദിച്ച സമയത്തെ അർഹതപ്പെട്ട മറ്റൊരു അവധിയാക്കി മാറ്റാവുന്നതാണ്.
Suffix / Prefix
Earned Leave, Half Pay Leave, Commuted Leave എന്നിവ തുടങ്ങുന്നതിനു മുൻപിലെ ദിവസമോ ലീവ് തീരുന്നതിൻ്റെ അടുത്ത ദിവസമോ പൊതു അവധിയോ ഞായറാഴ്ചകളോ വന്നാൽ അത് ലീവിൽ കൂട്ടാതെ അവധി ആയിത്തന്നെ എടുക്കാം. ഇങ്ങനെ ലീവിന് മുൻപ് വരുന്ന അവധിദിനങ്ങൾ എടുക്കുന്നതിനെ പ്രിഫിക്സ് ചെയ്യുക എന്നും ലീവിനുശേഷം വരുന്നതിനെ സഫിക്സ് ചെയ്യുക എന്നും പറയുന്നു.
Special Disability Leave
അവശതാവധി
തന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ചതിന്റെ ഫലമായോ അല്ലെങ്കിൽ ഔദ്യോഗിക സ്ഥാനത്തിന്റെ അനന്തരഫലമായോ ഉണ്ടായ പരിക്കുകൾ മൂലം ശാരീരികാവശത സംഭവിച്ച ഒരു ഉദ്യോഗസ്ഥന് അനുവദിക്കുന്ന അവധിയാണ് അവശതാവധി. [Rule 97]
ശാരീരികാവശത അഥവാ അതിന്റെ കാരണം, സംഭവം കഴിഞ്ഞു എത്രയും വേഗം പരമാവധി 3 മാസക്കാലയളവിനുള്ളിൽ മേലധികാരികളെ അറിയിച്ചിരിക്കണം. ന്യായമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ 3 മാസ നിബന്ധനയിൽ മാറ്റം വരുത്താനുള്ള അധികാരം സർക്കാരിനുണ്ട്. [Rule 97(2)]
അനുവദിക്കുന്ന പരമാവധി അവധി 24 മാസമോ അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രത്തിൽ (medical certificate) രേഖപ്പെടുത്തിയിരിക്കുന്ന കാലയളവോ ഇതിൽ ഏതാണോ കുറവ് അതായിരിക്കും. അതായത് പരമാവധി അവധി 24 മാസമായിരിക്കും. [Rule 97(3)]
മറ്റു അവധിയുടെ കൂടെ ചേർത്ത് എടുക്കാവുന്നതാണ് അവശതാവധി.[Rule 97(4)]
പെൻഷൻ കണക്കാക്കാൻ ഈ അവധിക്കാലയളവ് ഡ്യൂട്ടിയായിയാണ് പരിഗണിക്കുന്നത്. [Rule 97(6)]
LWA ശൂന്യ വേതന അവധി
മൂന്ന് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാർക്ക് ശൂന്യ വേതന അവധി എടുക്കാം. നാല് മാസം വരെയുള്ള ശൂന്യവേതന അവധി അനുവദിക്കുന്നത് ഓഫീസ് മേധാവിയാണ്. 180 ദിവസം വരെയുള്ള അവധി വകുപ്പ് അധ്യക്ഷനാണ് അനുവദിക്കേണ്ടത്. അവധി 180 ദിവസത്തിൽ കൂടുതലാണെങ്കിൽ അനുവദിക്കേണ്ടത് സർക്കാർ ആണ്. എന്നാൽ സസ്പെൻഷൻ കാലയളവ് ക്രമീകരിക്കുവാൻ നാല് മാസത്തില്‍ കൂടുതൽ ശൂന്യവേതന അവധി എടുക്കുന്നതെങ്കിൽ ആ അവധി അനുവദിക്കുന്നതിന് ഓഫീസ് മേധാവിക്ക് കഴിയും.
ശൂന്യവേതന അവധി അനുവദിക്കുന്നത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെങ്കിൽ ആ കാലയളവ് ഇൻക്രിമെന്റിന് പരിഗണിക്കുമെന്നതിനാൽ ,മെഡിക്കൽ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ശൂന്യവേതന അവധി അനുവദിച്ചിട്ടുള്ളതെന്ന് സേവന പുസ്തകത്തിൽ രേഖപ്പെടുത്തണം.സേവന പുസ്തകത്തിൽ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ചുവയ്ക്കുകയും വേണം.ശൂന്യവേതന അവധിയിൽ തുടര്‍ന്നതുകൊണ്ട് നിരീക്ഷണകാലം നീണ്ടാൽ അതനുസരിച്ച് സീനിയോറിറ്റിയും കുറയും. പ്രസവാവധിയോട് ചേർന്ന് എടുക്കുന്ന രണ്ടു മാസത്തെ ലീവ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെയും മെഡിക്കൽ ലീവിൻ്റെ പരിഗണന ലഭിക്കും.
പ്രസവാവധി > Meternity Leave:
PSC വഴിയാണ് നിയമനം എങ്കിൽ സർവ്വീസിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസം പൂർത്തിയാകുവാൻ എത്ര ദിവസം ബാക്കിയുണ്ടോ അത്രയും ദിവസം സർവ്വീസിൽ പ്രവേശിച്ച അടുത്ത ദിവസം