Ashraya Institutions

Ashraya Institutions

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ashraya Institutions, School, Thiruvananthapuram.

26/01/2026
23/12/2025

ബിഗ് സല്യൂട്ട് എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നു❤️❤️❤️

കഴിഞ്ഞ ദിവസം രാത്രി എറണാകുളം ഉദയംപേരൂരിൽ നടന്നത് അസാമാന്യമായ മനക്കരുത്തിന്റെയും അതിവേഗം തീരുമാനം എടുത്തതിന്റേയും വിജയമാണ്. ബന്ധുക്കളുടെ ഒപ്പോ ഉറപ്പുകളോ ഇല്ലാതെ എടുത്ത തീരുമാനം 🙏🙏🙏 ഒന്ന് പാളിപോയിരുന്നു എങ്കിൽ കല്ലെറിയാൻ ഒത്തിരി പേരുണ്ടായേനെ അതിലുമുപരി നിലവിലെ തൊഴിൽ പോലും ചോദ്യ ചിഹ്നമായി മാറിയേനെ.... ഇപ്പോൾ കയ്യടിക്കുന്നവർ ഒക്കെ കല്ലെറിഞ്ഞേനെ കയ്യടികളെക്കാൾ നാളെകളിൽ ഉണ്ടാകാൻ സാധ്യത ഉള്ള കല്ലെറികളേയും കുറ്റപ്പെടുത്തലുകളേയും ഓർക്കാൻ പോലും സമയം കളയാതെ, ഒര് മനുഷ്യന്റെ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ആ നിർണ്ണായക നിമിഷങ്ങളിൽ നിന്ന് മികച്ച തീരുമാനത്തിലൂടെ ഒരു യുവാവിനെ മൂന്ന് ഡോക്ടർമാർ ചേർന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ഉദയംപേരൂർ വലിയംകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്, ശ്വാസനാളം തടസ്സപ്പെട്ട് അപകടനിലയിലായ ലിനീഷ് എന്ന യുവാവിനാണ് ഇവർ രക്ഷകരായത്.

സാധാരണഗതിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിലെ എമർജൻസി റൂമുകളിൽ മാത്രം നിർവ്വഹിക്കുന്ന 'സർജിക്കൽ ക്രിക്കോതൈറോട്ടോമി' (Surgical Cricothyrotomy) എന്ന അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയാണ്, പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ നടുറോഡിൽ വെച്ച് ഇവർക്ക് ചെയ്യേണ്ടി വന്നത്.
എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവരുടെ കൃത്യസമയത്തുള്ള ക്രിയാത്മകമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

ആശുപത്രിയിലെത്തിക്കാൻ കാത്തുനിന്നിരുന്നെങ്കിൽ ഒരുപക്ഷേ ആ ജീവൻ നഷ്ടമാകുമായിരുന്നു. സാഹചര്യങ്ങളുടെ പരിമിതികളെ മറികടന്ന്, നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ടോർച്ച് വെളിച്ചത്തിൽ ആ ഡോക്ടർമാർ കാട്ടിയ ഈ അർപ്പണബോധം വൈദ്യശാസ്ത്രത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്.
തക്കസമയത്ത് ആ കൈകൾ പ്രവർത്തിച്ചു, പ്രത്യാശയുടെ വെളിച്ചം ലിനീഷിന്റെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയെത്തി.

നന്മയുടെയും സേവനത്തിന്റെയും ഉത്തമ ഉദാഹരണമായി മാറിയ ഈ ഡോക്ടർമാരുടെ കർമ്മനിരതയ്ക്ക് മുന്നിൽ ആദരപൂർവ്വം ശിരസ്സ് നമിക്കുന്നു.
സന്ദർഭത്തിനനുസരിച്ച് പ്രവർത്തിച്ച പോലീസിനും, മൊബൈൽ ക്യാമറമാൻമാർ ആകാതെ വെളിച്ചം പകർന്ന നാട്ടുകാർക്കും അഭിനന്ദനങ്ങൾ ❤️❤️🙏🙏

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9:30am - 4pm