മലയാളവിഭാഗം, കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസ്

  • Home
  • India
  • Thiruvananthapuram
  • മലയാളവിഭാഗം, കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസ്

മലയാളവിഭാഗം, കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസ് കേരളസർവകലാശാല മലയാളവിഭാഗത്തിന്റെ ഔ?

20/09/2026
17/09/2026മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി. കെ. സന്തോഷ്കുമാറിൻ്റെ കവിതാസമാഹാരം ‘പച്ചയ്ക്ക് മുറിച്ചത്’    പ്രമുഖ ചല...
19/09/2026

17/09/2026
മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി. കെ. സന്തോഷ്കുമാറിൻ്റെ കവിതാസമാഹാരം ‘പച്ചയ്ക്ക് മുറിച്ചത്’ പ്രമുഖ ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രകാശനം ചെയ്തു. ഡിസി ബുക്സാണ് പ്രസാധകർ. ചിത്രകാരി ഡോ. അശ്വതി അരവിന്ദാക്ഷൻ പുസ്‌തകം ഏറ്റുവാങ്ങി. . ഡോ. സീമാ ജെറോം ഡോ.ഷീബ എം.കുര്യൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ഗവേഷകരും വിദ്യാർത്ഥികളുമടങ്ങുന്ന സമ്പന്നമായ സദസ്സ് ചടങ്ങിനു മോടി കൂട്ടി.

മലയാളവിഭാഗത്തിൽ നാളെ…
16/09/2026

മലയാളവിഭാഗത്തിൽ നാളെ…

കേരള സർവകലാശാല മലയാള വിഭാഗം ദൃശ്യവേദിയുടെ ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 15, ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് സെമിനാർ ഹാളിൽ ജ...
16/09/2026

കേരള സർവകലാശാല മലയാള വിഭാഗം ദൃശ്യവേദിയുടെ ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 15, ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് സെമിനാർ ഹാളിൽ ജബ്ബാർ പട്ടേൽ സംവിധാനം നിർവ്വഹിച്ച 'ഡോ. ബാബാസാഹേബ് അംബേദ്കർ' എന്ന സിനിമയുടെ പ്രദർശനം സംഘടിപ്പിച്ചു.വകുപ്പ് മേധാവി ഡോ. കെ. കെ ശിവദാസ് അംബേദ്‌കറിന്റെ ദർശനത്തെ മുൻനിർത്തി സംസാരിച്ചു.അധ്യാപകരായ ഡോ ടി. കെ. സന്തോഷ്‌കുമാർ, ഡോ. ഷീബ എം. കുര്യൻ, ഡോ എം. എ സിദ്ധിഖ് ,ഗവേഷകൻ ഡോ നൗഫൽ മറിയം ബ്ലാത്തൂര് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു . സിനിമാ പ്രദർശനത്തിന് ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ അശ്വതി,അനിരുദ്ധ് തുടങ്ങിയവർ അഭിപ്രായങ്ങൾ പങ്കുവെച്ചു.രണ്ടാം വർഷ വർഷ എം.എ വിദ്യാർത്ഥികളായ പാർവ്വതി ,അരവിന്ദ് ,കൃഷ്‌ണേന്ദു ,ആദർശ് എന്നിവർ ചേർന്നായിരുന്നു പ്രദർശനത്തിന്റെ സംഘാടകത്വം നിർവ്വഹിച്ചത് .

1901 മുതൽ 1956 വരെയുള്ള അംബേദ്കറിൻ്റെ ജീവിതസമരമാണ് 'ഡോ.ബാബാസാഹേബ് അംബേദ്കർ ' എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം. പാശ്ചാത്യ രാജ...
14/09/2026

1901 മുതൽ 1956 വരെയുള്ള അംബേദ്കറിൻ്റെ ജീവിതസമരമാണ് 'ഡോ.ബാബാസാഹേബ് അംബേദ്കർ ' എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ അക്കാദമിക് യാത്ര, കൊളോണിയൽ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, സ്വതന്ത്ര രാഷ്ട്രത്തിൻ്റെ നിയമപരമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പ്രധാന പങ്ക് എന്നിവ ഇതിൽ വിവരിക്കുന്നു . മമ്മൂട്ടി എന്ന അനശ്വര നടന് 1998 ലെ മികച്ച നടനുള്ള ദേശീയ അവാർഡിനർഹമാക്കിയ ഈ ചിത്രം ജബ്ബാർ പട്ടേലാണ് സംവിധാനം ചെയ്‌തത്. ഭരണകൂട ഒത്താശയോടെ രണ്ടുപതിറ്റാണ്ടോളം സിനിമ പ്രദർശിപ്പിക്കപ്പെടുകയോ ടെലിവിഷനിൽ സംപ്രേഷണം ചെയ്യാതിരിക്കുകയോ ചെയ്‌തു. മറ്റൊരു പ്രദർശനസന്ദർഭത്തിൽ അംബേദ്കറുടെ പ്രസക്തി തിരിച്ചുവരികയാണ് 15-10-2026(ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് 1.30 ക്ക് മലയാളം സെമിനാർ ഹാളിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു ....

കവർ പ്രകാശനംകേരള സർവ്വ കലാശാലയിലെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി. കെ. സന്തോഷ്കുമാറിൻ്റെ 'പച്ചയ്ക്ക് മുറിച്ചത്' എ...
09/09/2026

കവർ പ്രകാശനം

കേരള സർവ്വ കലാശാലയിലെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി. കെ. സന്തോഷ്കുമാറിൻ്റെ 'പച്ചയ്ക്ക് മുറിച്ചത്' എന്ന കവിതാസമാഹാരത്തിൻ്റെ കവർ പ്രകാശനം 2026 ആഗസ്ത് 8 ന് ഒ എൻ വി ബ്ലോക്കിൽ വെച്ച് വകുപ്പുമേധാവി ഡോ. കെ. കെ. ശിവദാസ് പ്രകാശനം ചെയ്തു. മലയാളവിഭാഗം മുൻ മേധാവി ഡോ. സീമാ ജെറോം കവർ ഏറ്റുവാങ്ങി.
അധ്യാപകൻ, നിരൂപകൻ, മാധ്യമപ്രവർത്തൻ, അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ ടി.കെ. സന്തോഷ്കുമാറിൻ്റെ മൂന്നാമത്തെ കവിതാസമാഹാരമാണ് 'പച്ചയ്ക്കു മുറിച്ചത്'. 'എത്രത്തോളം' , 'കാമറ' എന്നിവയാണ് മുൻ കവിതാസമാഹാരങ്ങൾ. ഡോ. എം. ലീലാവതിയുടെ അവതാരികയോടെ പുസ്‌തകം ഉടൻ വിപണിയിലെത്തും. ഗവേഷകരും വിദ്യാർത്ഥികളുമടക്കം നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.
ഡോ.ടി.കെ.സന്തോഷ്കുമാറിന് മലയാളവിഭാഗത്തിൻ്റെ ആശംസകൾ....

ഏവർക്കും മലയാളവിഭാഗത്തിലേക്ക് സ്വാഗതം...
08/09/2026

ഏവർക്കും മലയാളവിഭാഗത്തിലേക്ക് സ്വാഗതം...

കേരള സർവകലാശാല മലയാളവിഭാഗം ഗവേഷകക്കൂട്ടായ്മയായ ഗവേഷകഫോറത്തിന്റെ ആഭിമുഖ്യത്തിൽ  2026 സെപ്തംബർ 3, വ്യാഴം രാവിലെ 11 മണിയ്ക്...
05/09/2026

കേരള സർവകലാശാല മലയാളവിഭാഗം ഗവേഷകക്കൂട്ടായ്മയായ ഗവേഷകഫോറത്തിന്റെ ആഭിമുഖ്യത്തിൽ 2026 സെപ്തംബർ 3, വ്യാഴം രാവിലെ 11 മണിയ്ക്ക് നടന്ന സിദ്ധാന്തചർച്ചയിൽ ഗാന്ധിയൻ ചിഹ്നശാസ്ത്രം എന്ന വിഷയത്തിൽ മലയാളവിഭാഗം ഗവേഷകയായ ഇന്ദു എൻ പോറ്റി സംവദിച്ചു. ഗവേഷകമുറിയിൽ നടന്ന പരിപാടിയ്ക്ക് സെക്രട്ടറി നജ മെഹ്ജബിൻ സ്വാഗതം പറഞ്ഞു. അധ്യാപകരായ ഡോ. എം.എ സിദ്ദീക്ക്, ഡോ. ടി.കെ. സന്തോഷ്കുമാർ, ഗവേഷകരായ നജ, നൗഫൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അധ്യാപകരും ഗവേഷകരും പങ്കെടുത്ത പരിപാടിയ്ക്ക് ഗവേഷക ആതിര നന്ദി പറഞ്ഞു.

ഗവേഷക ഫോറം,
മലയാളവിഭാഗം.

പ്രിയപ്പെട്ടവരേ, മലയാളവിഭാഗം ഗവേഷകഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സിദ്ധാന്തചർച്ചയിൽ 2026 സെപ്റ്റംബർ 3 , വ്യാഴം രാവില...
02/09/2026

പ്രിയപ്പെട്ടവരേ,
മലയാളവിഭാഗം ഗവേഷകഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സിദ്ധാന്തചർച്ചയിൽ 2026 സെപ്റ്റംബർ 3 , വ്യാഴം രാവിലെ 11 മണിയ്ക്ക് "ഗാന്ധിയൻ ചിഹ്നശാസ്ത്രം" എന്ന വിഷയത്തിൽ ഗവേഷകയായ ഇന്ദു എൻ പോറ്റി സംവദിക്കുന്നു. ഗവേഷകമുറിയിൽ നടത്തുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

ഗവേഷക ഫോറം
മലയാളവിഭാഗം

കേരള സർവകലാശാല മലയാളവിഭാഗം ഓണാഘോഷം (21.08.2026) നടത്തി. നന്മകൾ മനസ്സിൽ സൂക്ഷിക്കുന്ന ഏവർക്കും  ഓണാശംസകൾ..
23/08/2026

കേരള സർവകലാശാല മലയാളവിഭാഗം ഓണാഘോഷം (21.08.2026) നടത്തി. നന്മകൾ മനസ്സിൽ സൂക്ഷിക്കുന്ന ഏവർക്കും ഓണാശംസകൾ..

Address

Department Of Malayalam, University Of
Thiruvananthapuram
695581

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+18606246437

Website

Alerts

Be the first to know and let us send you an email when മലയാളവിഭാഗം, കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share