State Council for Open and Lifelong Education Kerala

State Council for Open and Lifelong Education Kerala SCOLE- Kerala (State Council for Open and Lifelong Education - Kerala) is an autonomous institution under General Education Department, Govt of Kerala.

The central office of SCOLE Kerala is situated in Vidya Bhavan, Poojappura, Thiruvananthapuram.

NIOS ദിയുവിൽ സംഘടിപ്പിച്ച ഓപ്പൺ സ്‌കൂളുകളുടെ ദ്വിദിന ദേശീയ സമ്മേളനത്തിൻ്റെ ഉദ്‌ഘാടനച്ചടങ്ങിൽ സ്കോൾ -കേരള എക്സിക്യൂട്ടീവ്...
20/03/2026

NIOS ദിയുവിൽ സംഘടിപ്പിച്ച ഓപ്പൺ സ്‌കൂളുകളുടെ ദ്വിദിന ദേശീയ സമ്മേളനത്തിൻ്റെ ഉദ്‌ഘാടനച്ചടങ്ങിൽ സ്കോൾ -കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജിനേഷ്കുമാർ എരമം തിരി തെളിയിക്കുന്നു.

NIOS ദിയുവിൽ സംഘടിപ്പിച്ച ഓപ്പൺസ്‌കൂളുകളുടെ ദ്വിദിന ദേശീയ സമ്മേളനത്തിലെ പാനൽ ചർച്ചയിൽ സ്കോൾ -കേരള എക്സിക്യൂട്ടീവ് ഡയറക്ട...
20/03/2026

NIOS ദിയുവിൽ സംഘടിപ്പിച്ച ഓപ്പൺസ്‌കൂളുകളുടെ ദ്വിദിന ദേശീയ സമ്മേളനത്തിലെ പാനൽ ചർച്ചയിൽ സ്കോൾ -കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജിനേഷ്കുമാർ എരമം സംസാരിക്കുന്നു.

12/03/2026
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ സ്കോൾ-കേരള നടത്തുന്ന ഡിസാസ്റ്റർ റിസ്ക് മാനേജ്മെൻ്റ് കോഴ്‌സ് കൈപ്പുസ്തകം പ...
01/03/2026

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ സ്കോൾ-കേരള നടത്തുന്ന ഡിസാസ്റ്റർ റിസ്ക് മാനേജ്മെൻ്റ് കോഴ്‌സ് കൈപ്പുസ്തകം പ്രകാശനം ചെയ്ത് പൊതുവിദ്യാഭ്യാസമന്ത്രി ശ്രീ .വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സ്കോൾ കേരളയുടെ ആസ്ഥാന മന്ദിരത്തിനും തിരുവനന്തപുരം ...
28/02/2026

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സ്കോൾ കേരളയുടെ ആസ്ഥാന മന്ദിരത്തിനും തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനുമായി കിള്ളിപ്പാലത്ത് നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തേത് പോലെ ആജീവനാന്ത വിദ്യാഭ്യാസ രംഗത്തും കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ സ്കോൾ കേരള ആരംഭിക്കുന്ന ഡിസാസ്റ്റർ റിസ്ക് മാനേജ്മെൻ്റ് കോഴ്സിൻ്റെ ഉദ്ഘാടനവും വി ശിവൻകുട്ടി നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ. എസ്. കെ ഉമേഷ് ഐ എ എസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ വി എസ് സൂര്യ, എക്സിക്യൂട്ടീവ് എഞ്ചിനീയർ മുത്തു കുമാർ, എസ്.സി ഇ. ആർ.ടി ഡയറക്ടർ ഡോ ആർ കെ ജയപ്രകാശ്, എസ്.എസ്.കെ പ്രൊജക്ട് ഡയറക്ടർ ഡോ. എ ആർ സുപ്രിയ, എസ്.ആർ.സി ഡയറക്ടർ ഡോ.പി പ്രമോദ്, കെ.എസ്.ഡി.എം.എ മെമ്പർ ഡോ.ജോയ് ഇളമൺ, ഡി. ആർ ഹാൻ്റ, എം എസ് അഞ്ജന എന്നിവർ സംസാരിച്ചു.സ്കോൾ-കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജിനേഷ് കുമാർ എരമം സ്വാഗതവും ഡി.ഡി.ഇ . ശ്രീജ ഗോപിനാഥ് നന്ദിയും പറഞ്ഞു .

28/02/2026
ഇന്ന് നടക്കുന്ന സ്കോൾകേരള ആസ്ഥാനമന്ദിരത്തിൻ്റെയും ഡിഡിഇ ഓഫീസ് കെട്ടിടത്തിൻ്റെയും ഉദ്ഘാടനവിവരം അറിയിക്കാൻ തിരുവനന്തപുരം പ...
28/02/2026

ഇന്ന് നടക്കുന്ന സ്കോൾകേരള ആസ്ഥാനമന്ദിരത്തിൻ്റെയും ഡിഡിഇ ഓഫീസ് കെട്ടിടത്തിൻ്റെയും ഉദ്ഘാടനവിവരം അറിയിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനം.ബഹു.പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ .വി.ശിവൻകുട്ടിയാണ് കെട്ടിടോദ്‌ഘാടനം നിർവഹിക്കുന്നത്.

വിജയ പഥം-2026 സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷൻ- കേരള( സ്കോൾകേരള)14 ജില്ലാ കേന്ദ്രങ്ങളുടെയും നേതൃ...
24/01/2026

വിജയ പഥം-2026

സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷൻ- കേരള( സ്കോൾകേരള)
14 ജില്ലാ കേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വിജയപഥം 2026 എന്ന പരിപാടി സംഘടിപ്പിച്ചു.

നാദിയ ദേവസ്യ( തിരുവനന്തപുരം), മാത്യു അബ്രഹാം ( കൊല്ലം), എലിസബത്ത് തോമസ്( പത്തനംതിട്ട), സലിൽ കുമാർ കെ ( ആലപ്പുഴ), മനോജ് കെ ( കോട്ടയം), സന്തോഷ് പ്രഭ എം ( ഇടുക്കി), ബിജു കെ hഎസ് ( എറണാകുളം), അരുൺ പി ഭാസ്കർ ( തൃശൂർ), പ്രവീൺ.സി( പാലക്കാട്). സ്മിത എൻ ( മലപ്പുറം), അബ്ദുൽ ഗഫൂർ ടി.വി
( കോഴിക്കോട്), ഹംസത്ത് ടി.എസ്( വയനാട്), Dr വിനോദ് കുമാർ കെ ( കണ്ണൂർ), നീന ടി. സി( കാസർഗോഡ്) എന്നീ അധ്യാപകരാണ് ജനുവരി 10 മുതൽ 17 വരെ 14 ജില്ലകളിലും ക്ലാസുകൾ കൈകാര്യം ചെയ്തത്

Address

Thiruvananthapuram
695012

Alerts

Be the first to know and let us send you an email when State Council for Open and Lifelong Education Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to State Council for Open and Lifelong Education Kerala:

Shortcuts

Share

Category