Samagra Shiksha Keralam

Samagra Shiksha Keralam Samagra Shiksha - an overarching programme for the school education sector extending from pre-school to class 12

ഗുണമേന്മാ വിദ്യാഭ്യാസത്തിലൂടെ തുല്യതയും സൗഹാർദ്ദവുമുള്ള വികസിത കേരളം പടുത്തുയർത്താം. ഏവർക്കും സമഗ്ര ശിക്ഷാ കേരളത്തിന്റെ ...
15/08/2026

ഗുണമേന്മാ വിദ്യാഭ്യാസത്തിലൂടെ തുല്യതയും സൗഹാർദ്ദവുമുള്ള വികസിത കേരളം പടുത്തുയർത്താം. ഏവർക്കും സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾ

പാദവാർഷിക പരീക്ഷയെഴുതുന്ന എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും വിജയാശംസകൾ
13/08/2026

പാദവാർഷിക പരീക്ഷയെഴുതുന്ന എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും വിജയാശംസകൾ

ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും, എസ് എസ് കെ സ്റ്റേറ്റ് ഓഫീസിന്റെയും നിർദ്ദേശമനുസരിച്ച് സ്പെഷ്യൽ എഡ്യൂക്കേറ്റ...
31/07/2026

ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും, എസ് എസ് കെ സ്റ്റേറ്റ് ഓഫീസിന്റെയും നിർദ്ദേശമനുസരിച്ച് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെയും, സ്പെഷ്യലിസ്റ്റ് ആധ്യാപകരുടെയും യോഗങ്ങൾ ആരംഭിച്ചു. പേരാമ്പ്രയിൽ കൂടിയ യോഗത്തിന്റെ നടപടി ക്രമങ്ങൾ സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ അവലോകനം ചെയ്തു. മയക്കു മരുന്നിനും അതുമായി ബന്ധപ്പെട്ട മാഫിയകൾക്കുമെതിരെ വിശ്രമമില്ലാത്ത പോരാട്ടം ശക്തമാക്കുമെന്നുള്ള പേരാമ്പ്ര മേഖലയിലെ അധ്യാപക യോഗത്തിലെ തീരുമാനത്തിൽ സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ സന്തുഷ്ടി രേഖപ്പെടുത്തി. പ്രത്യേക ആവശ്യം വേണ്ടിവരുന്ന സംസ്ഥാനത്തെ ഒന്നേകാൽ ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങളുടെയും, അവരുടെ വിദ്യാഭ്യാസ, ശാക്തീകരണ ആവശ്യങ്ങൾക്ക് വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന അധ്യാപകരോടും ജീവനക്കാരോടും എസ് പിഡി ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നതായറിയിക്കുകയും ചെയ്തു. മേഖലയിലെ രണ്ടോ മൂന്നോ പുഴുക്കുത്തുകൾക്ക് ഭിന്നശേഷി വിഭാഗ കുട്ടികൾക്ക് തണലായി മാറുന്ന അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തെയും, നിശ്ചയ ദാർഢ്യത്തെയും, സമൂഹത്തിന് നൽകുന്ന വലിയ സേവനത്തെയും ഇകഴ്ത്താനും പിറകോട്ടടിക്കാനും കഴിയില്ലെന്നും, മയക്കു മരുന്ന് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിൽ എസ് എസ് കെ പൂർണമായും അണിചേരുമെന്നും സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ പറഞ്ഞു.

സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ ഡോ. കെ. മോഹൻ കുമാർ, എസ് എസ് കെ യുടെ സംസ്ഥാന ഓഫീസ് കെട്ടിട നിർമ്മാണ സ്ഥ...
24/07/2026

സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ ഡോ. കെ. മോഹൻ കുമാർ, എസ് എസ് കെ യുടെ സംസ്ഥാന ഓഫീസ് കെട്ടിട നിർമ്മാണ സ്ഥലം (ചാല കിള്ളിപ്പാലം ) സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തി. നിർമ്മാണ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS)യുടെ ഡെപ്യൂട്ടി ജനറൽ മാനേജറുമായും, മറ്റ് പ്രതിനിധികളുമായും, പ്രവർത്തിയുടെ പുരോഗതിയും, അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തികളുടെ പൂർത്തീകരണവും സംബന്ധിച്ച് ചർച്ച നടത്തി. എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്റ്റ്‌ എഞ്ചിനീയർ ശ്രീ. അനിൽ, സിവിൽ വർക്കുകളുടെ ചുമതലയുള്ള പ്രോഗ്രാം ഓഫീസർ പ്രീതി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. പതിമൂന്ന് കോടി രൂപ അടങ്കലിൽ മൂന്ന് നിലകളിലായാണ് ആസ്ഥാന മന്ദിരം പൂർത്തിയാക്കുന്നത്.

ചർച്ചയിൽ, കെട്ടിടത്തിന്റെ അവശേഷിക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തികളും സെപ്റ്റംബർ 9-നകം പൂർത്തീകരിച്ച് കെട്ടിടം പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന് നിർമ്മാണ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) സമ്മതിച്ചിട്ടുണ്ട്.

17/07/2026

A Glimpse from Kids' Athletics at GLPS Thrikkakkara

കിഡ്സ് അത്ലറ്റിക്സ് കിറ്റ് ഉപയോഗിച്ചുള്ള പരിശീലനങ്ങൾ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടന്നു വരികയാണ്. ആരോഗ്യവും കായിക...
15/07/2026

കിഡ്സ് അത്ലറ്റിക്സ് കിറ്റ് ഉപയോഗിച്ചുള്ള പരിശീലനങ്ങൾ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടന്നു വരികയാണ്. ആരോഗ്യവും കായികക്ഷമതയുള്ളതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്തെ എല്ലാ അംഗീകൃത പ്രീപ്രൈമറി, പ്രൈമറി സ്കൂളുകളിലും കിഡ്സ് അത്ലറ്റിക്സ് കിറ്റ് ലഭ്യമാക്കിയിരുന്നു. പ്രീപ്രൈമറി വിഭാഗത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഏകദിന കായികമേളയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

We are delighted to welcome Dr. K. Mohanakumar as the new State Project Director of Samagra Shiksha Keralam.
10/07/2026

We are delighted to welcome Dr. K. Mohanakumar as the new State Project Director of Samagra Shiksha Keralam.

Building a Healthier Future Through Kids' Athletics 💙The **2026–27 academic year's Kids' Athletics Kit** activities were...
09/07/2026

Building a Healthier Future Through Kids' Athletics 💙

The **2026–27 academic year's Kids' Athletics Kit** activities were officially launched by Samagra Shiksha Keralam, URC South, Thiruvananthapuram.

The inaugural programme featured an overview of the initiative, followed by an athletics training session for students.

As part of the initiative, **60 schools** across the sub-district have been provided with Kids' Athletics Kits. Through this programme, Samagra Shiksha Kerala aims to promote physical fitness, encourage a sporting culture among children, and build a healthier, more active society.

Address

Office Of The State Project Director, Samagra Shiksha, SSA Bhavan, Nandavanam Road
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Samagra Shiksha Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Samagra Shiksha Keralam:

Shortcuts

Share