KVUPS Valanjavattom

KVUPS Valanjavattom Kesava Vilasam Upper Primary School is under the management of Thiru Alumthuruthy Bhagavathy Temple.I welcome everyone who studied in this school

വിദ്യാലയ ചരിത്ര സംക്ഷിപ്തം
സ്ഥാപിതം 1926

വളഞ്ഞവട്ടം കരയില്‍ 1,2,3 വാര്‍ഡുകളില്‍ സ്കൂളുകള്‍ ഒന്നും തന്നെ ഈ സ്കൂള്‍ സ്ഥാപിക്കുന്ന സമയത്ത് ഉണ്ടായിരുന്നില്ല.സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവര്‍ക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു

കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികള്‍ മുന്നിട്ടിറങ്ങി. അന്ന് സാമ്പത്തികമായി മുന്നോക്കം നിന്നിരുന്നവരും നാട്ടുകാരുടെ നന്മ ആഗ്രഹിച്ചിരുന്നവരുമായ "മുട്ടത്തില്ലം", "പുന്നക്കുടി" എന്നി കുടുംബക്കാര്‍ സ്ക്കൂള്‍ നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി. ഈ സ്ഥലത്ത് പുന്നക്കുടി കുടുംബക്കാര്‍ സ്കൂളിനായി കെട്ടിടം നിര്‍മിക്കുകയും അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ദീര്‍ഘകാലം പുന്നക്കുടി കുടുംബത്തിന്‍റെ ഉടമസ്ഥതയില്‍ തുടര്‍ന്ന് വരവേ പുന്നക്കുടിയില്‍ കാക്കനാട് ശ്രീമാന്‍ ശിവശങ്കരപിള്ള മാനേജരായി ഇരുന്ന സമയത്ത് 1959 ല്‍ സ്കൂളും സ്ഥലവും 1532 ആം നമ്പര്‍ എന്‍ എസ് എസ് കരയോഗം വിലയ്ക്ക് വാങ്ങി.അന്ന് സ്കൂളിനു ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1 മുതല്‍ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.
1963 ല്‍ 8600 രൂപ ചെലവു ചെയ്ത് ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1964 ല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ upgrade ചെയ്യുന്നതിന് അപേക്ഷ കൊടുത്തു ഏഴാം ക്ലാസ്സ്‌ വരെയുള്ള ഈ സ്കൂളില്‍ 1976 ല്‍ ഓരോ ക്ലാസ്സിലും മൂന്നു ഡിവിഷന്‍ വീതം ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിച്ചിരുന്നത് 1976-77 ലായിരുന്നു. പട്ടികജാതി കുട്ടികള്‍ ധാരാളം ഈ സ്കൂളില്‍ പഠിച്ചിരുന്നു. 18 അധ്യാപകര്‍ ഈ സ്കൂളില്‍ ജോലി ചെയ്തിരുന്നു. കുട്ടികള്‍ വര്‍ദ്ധിച്ചതോടു കൂടി 1974 ല്‍ ഒരു കെട്ടിടം കൂടി പണിതു. അതോടു കൂടി 8400 Sq.ft സ്ഥലസൗകര്യം ഉണ്ടായി. ഈ സ്കൂളില്‍ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളില്‍ പലരും ഉന്നത സ്ഥാനങ്ങളില്‍ എത്തിയവരാണ്. കലാ കായിക മത്സരങ്ങള്‍, സ്ക്കോളര്‍ഷിപ്പുകള്‍ എന്നിവ നിരവധി കുട്ടികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഈ വിദ്യാലയം പലതരത്തില്‍ പ്രയോജനപ്പെടുന്നുണ്ട്. വിവാഹങ്ങള്‍, പഞ്ചായത്ത് തല സമ്മേളനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ.
മൂന്നു ഡിവിഷനുകള്‍ വരെ ഉണ്ടായിരുന്ന ഈ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വര്‍ധനവ്‌ മൂലം ഓരോ ഡിവിഷനുകളായി മാറി. ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികള്‍ ഇല്ലാതാകുകയും അധ്യാപകരുടെ ശ്രമഫലമായി ഓരോ ഡിവിഷനുകളിലും ആവിശ്യമായ കുട്ടികള്‍ എത്തുകയും അങ്ങനെ സ്കൂള്‍ പുരോഗതിയുടെ പാതയിലേക്ക് എത്തുകയും ചെയ്തു.

https://youtu.be/d1bBhkE6Ffk
10/06/2023

https://youtu.be/d1bBhkE6Ffk

മതേതര സങ്കൽപ്പത്തിന് അർഥമേകി വളഞ്ഞവട്ടം കെ.വി.യു.പി സ്‌കൂളിലെ ആഡിറ്റോറിയം KVUPS VALANJAVATTAM

വളഞ്ഞവട്ടം കെ വി യു പി സ്കൂളിൽ പുതുക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 2023 ജൂൺ 9 വെള്ളിയാഴ്ച 3.30 ന് ബഹുമാനപ്പെ...
10/06/2023

വളഞ്ഞവട്ടം കെ വി യു പി സ്കൂളിൽ പുതുക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 2023 ജൂൺ 9 വെള്ളിയാഴ്ച 3.30 ന് ബഹുമാനപ്പെട്ട എം.പി ശ്രീ ആന്റോ ആന്റണി നിർവഹിച്ചു. സ്കൂൾ വികസന സമിതി പ്രസിഡന്റ് ശ്രീ റെജി എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ ടീച്ചർ സ്വാഗത പ്രസംഗം നടത്തി. ഈ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസറായ ശ്രീമതി മിനി കുമാരി ടീച്ചറാണ്.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മറിയാമ്മ എബ്രഹാം, ഒന്നാം വാർഡ് മെമ്പർ ശ്രീമതി സൂസമ്മ പൗലോസ്, സ്കൂൾ വികസന സമിതി രക്ഷാധികാരികളായ ശ്രീ മോഹൻ തൈക്കടവിൽ, ശ്രീ ഉമ്മൻ മത്തായി സ്കൂൾ വികസന സമിതി അംഗം ശ്രീ വി.ഐ ടോം, സ്കൂൾ മാനേജർ ശ്രീ സി.പി മുരളീധരൻ പിള്ള, 1532 നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ വിനോദ് ചന്ദ്രൻ ചടങ്ങിൽ കൃതജ്ഞ അർപ്പിച്ചു.

10/06/2023
School Auditorium Inauguration
07/06/2023

School Auditorium Inauguration

പ്രവേശനോത്സവം 2023-24
31/05/2023

പ്രവേശനോത്സവം 2023-24

തിരുവല്ല ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവും ശില്പശാലയും 14/09/2022 ബുധനാഴ്ച പകൽ 9 30 ന് വളഞ്ഞവട...
14/09/2022

തിരുവല്ല ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവും ശില്പശാലയും 14/09/2022 ബുധനാഴ്ച പകൽ 9 30 ന് വളഞ്ഞവട്ടം കെ.വി.യു.പി സ്കൂളിൽ നടത്തപ്പെട്ടു. യോഗത്തിന്റെ അധ്യക്ഷൻ ബഹുമാനപ്പെട്ട തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മിനി കുമാരി ടീച്ചർ ആയിരുന്നു. യോഗത്തിൽ സ്വാഗതം പറഞ്ഞത് വിദ്യാരംഗം ഉപജില്ലാ കൺവീനർ ശ്രീ ദീപു കുര്യാക്കോസ് ആയിരുന്നു. ഒന്നാം വാർഡ് മെമ്പർ ശ്രീമതി സൂസമ്മ പൗലോസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സിനിമാ നാടക നടനായ ശ്രീ പ്രേം വിനായക് ശില്പശാല ഉദ്ഘാടനം ചെയ്തു. തിരുവല്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ശ്രീ അലക്സാണ്ടർ പി ജോർജ്, മുൻ വിദ്യാരംഗം സബ്ജില്ലാ കോഡിനേറ്റർ ശ്രീ ശങ്കരൻ നമ്പൂതിരി, കെ.വി.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശാ എം എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം ഉപജില്ല ജോയിൻ കൺവീനർ ശ്രീ അരുൺ വി നായർ യോഗത്തിൽ നന്ദി അർപ്പിച്ചു. തുടർന്ന് ശ്രീ പ്രേം വിനായക് നയിച്ച ശില്പശാലയും നടക്കുകയുണ്ടായി.

06/09/2022

ഓണാഘോഷവുമായി ബന്ധപ്പെട്ട് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടത്തിയ തിരുവാതിര

15/08/2022

Address

Pulikeezhu Varaminethumali Road
Thiruvalla
689104

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 1pm

Telephone

+919496266449

Website

Alerts

Be the first to know and let us send you an email when KVUPS Valanjavattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KVUPS Valanjavattom:

Shortcuts

Share