Govt.V.H.S.S Thirumarady

Govt.V.H.S.S Thirumarady ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്ക?

തിരുമാറാടി സെന്റ്‌ ജോസഫ്‌സ്‌ പള്ളിവക സ്‌കൂളാണ്‌ 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്‌. ഈ സ്ഥാപനം പിന്നീട്‌ യു.പി. സ്‌കൂളായും,1976 ല്‍ ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്‌. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുകാര്‍ഷികമേഖലയിലാണ്‌ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ സ്‌കൂളിനടുത്ത പ്രദേശത്താണ്‌ നടക്കുന്നത്‌.

പുരോഗമന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ധാരാളമുള്ള ഈ പ്രദേശത്ത്‌ ഗ്രന്ഥശാലകള്‍ ,സ്‌കൂളുകള്‍, കോളേജ്‌ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത്‌ സ്വാഭാവികം മാത്രം. പ്രഗത്ഭരായ നിരവധി അധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവായ ശ്രീമതി. പി.കെ.ശ്യാമള, സംസ്ഥാന അധ്യാപക അവാര്‍ഡ്‌ നേടിയ ശ്രീ. കെ.കെ. ഭാസ്‌കരന്‍ എന്നിവര്‍ അവരില്‍ ചിലരാണ്‌. ‍ ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. കെ.കെ. രാമന്‍മാഷിന് സംസ്ഥാന അധ്യാപക അവാര്‍ഡ്,ഭാരതീയ ദളിത് സാഹിത്യ അക്കാദ‌മി അവാര്‍ഡ്,പ്രശസ്തസേവാമെഡല്‍(ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്) എന്നിവ ലഭിച്ചിട്ടുണ്ട് . ഇവിടെ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചുവരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സയന്‍സ്‌, ഗണിതം, ശാസ്‌ത്രം, ആരോഗ്യം, പരിസ്ഥിതി, ടൂറിസം എന്നീ ക്ലബ്ബുകളും സ്‌കൗട്ട്‌ & ഗൈഡ്‌സ്‌, എന്‍.എസ്‌.എസ്‌. എന്നിവയും ഇവിടെയുണ്ട്‌. 2007-ല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഹെറിറ്റേജ്‌ മ്യൂസിയം ഈ സ്‌കൂളിന്റെ അഭിമാനമാണ്‌. 23 അധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. 15-ഓളം കംപ്യൂട്ടറുകളുണ്ട്. ലാബിലും ഓഫീസിലുംബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിപുലമായ എഡ്യൂസാറ്റ് മുറി ഇവിടെ ഉണ്ട്. വിശാലായ സ്മാര്‍ട്ട് ക്ളാസ്സ് റൂം ഹെറിറ്റേജ് മ്യൂസിയം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്.

നിരവധി രാജ്യപുരസ്കാര്‍ സ്കൗട്ടുകളും ഗൈഡുകളും
സാനിറ്റേഷന്‍ പുരസ്കാരം
അദ്ധ്യാപകനായ രാമന്‍മാഷിന് പ്രശസ്ത സേവാമെഡല് ലഭിച്ചു.(2004)
എന്‍.എസ്.എസ്.

ഹയര്‍ സെക്കന്‍ററി വിഭാഗത്തിലെ അന്‍പതോളം കുട്ടികള്‍ അംഗങ്ങളാണ്.
വിദ്യാരംഗം കലാസാഹിത്യവേദി

മുവാറ്റുപുഴ വിദ്യാഭ്യസ ജില്ലയിലെ മികച്ച കലാസാഹിത്യവേദി പുരസ്കാരം 2008-09
കയ്യെഴുത്തു മാസിക പുരസ്കാരം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ. കെ.കെ.കൃഷ്ണന്‍കുട്ടി.

ശ്രീ. സി.പി.അലിയാര്‍ (ഡി.ഇ.ഒ. ആലുവ)

ശ്രീമതി. ടി.കെ.ലളിത

ശ്രീ.കെ.കെ.ഭാസ്കരന്

14/06/2021

പ്രിയ തിരുമാറാടി ഗവൺമെൻ്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സുഹൃത്തുക്കളേ.....

ഇന്നലെ തിരുമാറാടി സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ, പി.റ്റി.എ പ്രസിഡൻ്റ്, അധ്യാപകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തിലെ നേതാക്കൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ യോഗം ഗൂഗിൾ മീറ്റിലൂടെ ചേരുകയുണ്ടായി. തദവസരത്തിൽ, ഇന്ന് സ്കൂളിൽ പഠിക്കുന്ന 5 കുട്ടികളുടെ വീട്ടിൽ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് മീഡിയകളോ പഠനാവശ്യത്തിന് ഇല്ലയെന്നും പത്തോളം കുട്ടികളുടെ വീട്ടിൽ ആകെയുള്ള ഒരു ഫോൺ പിതാവ് / മാതാവ് ജോലി സംബന്ധമായി ഫോൺ കൊണ്ടു പോകുന്നതിനാൽ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല എന്നും അധ്യാപകരും പി.റ്റി.എ പ്രസിഡൻ്റും അറിയിച്ചു.

അതുപോലെ പല രക്ഷിതാക്കൾക്കും ഇത്തരം ആവശ്യങ്ങൾ മറ്റുള്ളവരുടെ മുൻപിൽ പറയാൻ കഴിയാത്ത സാഹചര്യവും ചൂണ്ടിക്കാണിച്ചു. നമ്മുടെ കുട്ടികൾക്ക് പഠന ആവശ്യത്തിന് മൊബൈൽ ഫോൺ, ടാബ്, ഡാറ്റ ചാർജിംഗ് എന്നിവക്ക് ആവശ്യമായ ഫണ്ട് നൽകി സഹായിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ എന്ന നിലയിൽ നമ്മളോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളിൽ സാമ്പത്തികമായി സഹായിക്കുവാൻ കഴിയുന്നവർ ഈ ആവശ്യത്തിലേക്ക് സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

കെ.ആർ പ്രകാശൻ
9946896335
(ചെയർമാൻ, പൂർവ്വ വിദ്യാർത്ഥി സംഘടന)

ബിനോയ് കള്ളാട്ടുകുഴി 9605681750
(വൈസ് ചെയർമാൻ)

രാജേഷ് മുരളീധരൻ
+919747144047
(കൺവീനർ)

എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ❤️❤️❤️
01/07/2020

എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ❤️❤️❤️

തിരുമാറാടി സ്കൂളിലെ 2002 എസ് എസ് എൽ സി ബാച്ച് റീ-യൂണിയൻ ..... തീയതി ഉടൻ അറിയിക്കുന്നതാണ്....
26/10/2018

തിരുമാറാടി സ്കൂളിലെ 2002 എസ് എസ് എൽ സി ബാച്ച് റീ-യൂണിയൻ ..... തീയതി ഉടൻ അറിയിക്കുന്നതാണ്....

തിരുമാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പൂർവ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും സംഗമം "ഒരുവട്ടം കൂടി " -ഗുരുശി...
19/09/2015

തിരുമാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പൂർവ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും സംഗമം "ഒരുവട്ടം കൂടി " -ഗുരുശിഷ്യസംഗമം 2015 സെപ്റ്റംബർ 26നു ശനിയാഴ്ച നമ്മുടെ സ്ക്കൂളിൽ വച്ചു നടത്തപ്പെടുന്നു.1979 ലെ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് മുതൽ 2000 വർഷത്തെ ബാച്ച് വരെ ഉള്ളവരെ പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

22/04/2014

എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറുമേനി വിജയം നേടുവാന്‍ പ്രയത്നിച്ച അദ്ധ്യാപക- വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്ക് ആശംസകള്‍

27/03/2012

നമ്മുടെ സ്കൂളിലെ ആദ്യ പത്താം ക്ലാസ്സ്‌ ബാച്ചില്‍ ഒരു റാങ്ക് ജേതാവുണ്ട്. ഇടയാര്‍ വലിയവീട്ടില്‍ മോന്‍സി ചേട്ടന്‍.

24/03/2012

Hi Friends our School upgraded to High School on 1976 : We are Planning High School batch Alumni Meeting for 1976 to 2010

please send ur suggestions.

for more details plz visit School's page

http://www.facebook.com/pages/GovtVHSS-Thirumarady/118449581612639

ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്ക?

Address

Thirumarady
686662

Telephone

04852875664

Website

Alerts

Be the first to know and let us send you an email when Govt.V.H.S.S Thirumarady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt.V.H.S.S Thirumarady:

Shortcuts

Share

Category