Calicut University Info

Calicut University Info students welfare

13/08/2026
02/08/2026
സർവകലാശാലയിൽപേറ്റന്റ് യോഗ്യതാ നിർണയ പരിശീലനംകാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പും ഐ.പി.ആർ. സെല്ലും സംയുക്തമായി ഗ...
03/07/2026

സർവകലാശാലയിൽ
പേറ്റന്റ് യോഗ്യതാ നിർണയ പരിശീലനം

കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പും ഐ.പി.ആർ. സെല്ലും സംയുക്തമായി ഗവേഷകർക്കും അധ്യാപകർക്കുമായി പേറ്റന്റ് യോഗ്യതാ നിർണയം സംബന്ധിച്ച് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി ബൗദ്ധിക സ്വത്തവകാശത്തിന്റെ അടിസ്ഥാന തത്വങ്ങൾ, കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം, വ്യവസായിക ഉപയോഗക്ഷമത എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ഐ.പി.ആർ അസോസിയേറ്റ് സി.കെ. പ്യാരി ഹസ്ന മെഹ്താബ് നേതൃത്വം നൽകി.

ഫോട്ടോ : കാലിക്കറ്റ് സർവകലാശാലയിൽ നടന്ന പേറ്റന്റ് യോഗ്യതാ നിർണയ പരിശീലന പരിപാടിയിൽ പങ്കെടുത്തവർ

അഖിലേന്ത്യാ പവർ ലിഫ്റ്റിംഗ് കാലിക്കറ്റ്‌ ചാമ്പ്യൻമാർചെന്നൈ ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന പവർ ലിഫ്റ്റിംഗ് ചാ...
09/06/2026

അഖിലേന്ത്യാ പവർ ലിഫ്റ്റിംഗ് കാലിക്കറ്റ്‌ ചാമ്പ്യൻമാർ

ചെന്നൈ ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി, കാലിക്കറ്റ്‌നു വേണ്ടി 52 കിലോ വിഭാഗത്തിൽ പ്രതീഷ സജികുമാർ ഗോൾഡ് മെഡലും,63 കിലോ വിഭാഗത്തിൽ സീയ മെറ്റിൽഡ ബൈജു വെള്ളി മെഡലും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ആറാം സ്ഥാനം കരസ്ഥമാകിയ കാലിക്കറ്റ്‌നു വേണ്ടി അതുൽ കൃഷ്ണ ഗോൾഡ് മെഡൽ നേടി. ഗിരീഷ് ഹരിദാസ്, ഷെമി.ഇ, കിരൺ കെ കെ എന്നിവരായിരുന്നു ടീം പരിശീലകർ,
ഡോ. ഷിഹാബുദ്ധീൻ പൈക്കാരത്തൊടി ടീം മാനേജർ.

Address

Calicut University
Thenhippalam
673635

Telephone

+914942407352

Alerts

Be the first to know and let us send you an email when Calicut University Info posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share