07/12/2024
കട്ടിപ്പാറ പഞ്ചായത്ത് സ്പോർട്സ് മീറ്റ് : ഹാട്രിക്ക് കിരീടം ചൂടി കന്നൂട്ടിപ്പാറ സ്കൂൾ വിസ്മയമായി.
കട്ടിപ്പാറ പഞ്ചായത്ത് LP സ്പോർട്സ് മീറ്റിൽ 97 പോയൻ്റുകൾ നേടി തുടർച്ചയായി മൂന്നാമതും കിരീടം ചൂടി ഹാട്രിക്കടിച്ച് കന്നൂട്ടിപ്പാറ lUM എൽ പി സ്കൂൾ വിസ്മയം തീർത്തു. 2022, 2023 വർഷങ്ങളിലും കന്നൂട്ടിപ്പാറ സ്കൂൾ ചാമ്പ്യൻഷിപ്പ് ഉയർത്തിയിരുന്നു. 25 പോയൻറുകളോടെ നസ്റത്ത് LPS മുത്തോറ്റിക്കൽ രണ്ടാം സ്ഥാനവും 21 പോയൻ്റോടെ GLPS ചമൽ മൂന്നാം സ്ഥാനവും നേടി.
കന്നൂട്ടിപ്പാറ സ്കൂളിലെ മുഹമ്മദ് അയാൻ NC LP മിനി ബോയ്സ് വിഭാഗത്തിലും ഫസാൻ സലിം LP കിഡീസ് വിഭാഗത്തിലും സിയ മെഹറിൻ LP കിഡീസ് കാറ്റഗറിയിലും വ്യക്തിഗത ചാമ്പ്യൻമാരായി സ്കൂളിൻ്റെ അഭിമാനമുയർത്തി.
നിരന്തരപരമായ പരിശീലനവും ശാസ്ത്രീയമായ മോട്ടിവേഷനുമാണ് കുട്ടികളിൽ ശക്തമായ വിജയതൃഷ്ണ വളർത്തിയെടുത്ത് തുടർച്ചയായ വിജങ്ങളിലേക്കെത്തിക്കുന്നതിൻ്റെ രഹസ്യമെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടിയും ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലവും പറഞ്ഞു. 12 വർഷത്തിനകം മലയോര ഗ്രാമത്തിൽ നിന്നും ഒരു ഒളിമ്പ്യനെയെങ്കിലും വളർത്തിയെടുക്കുവാൻ വിദ്യാലയം പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. ചീഫ് കോച്ച് ഫൈസ് ഹമദാനി, ടീം മാനേജർ കെ.സി ശിഹാബ്, അസി.മാനേജർ ജസീന കെ.പി, കൺവീനർമാരായ കെ.ടി ആരിഫ്,അനുശ്രീ പി പി, കെ കെ ഷാഹിന എന്നിവരെ അവർ മുക്തകണ്ഠം പ്രശംസിച്ചു.
PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ,MPTA പ്രസിഡണ്ട് സജ്ന നിസാർ,SSG ചെയർമാൻ അലക്സ് മാത്യു, കൺവീനർ കെ കെ സലാം, മുബീർ തോലത്ത്, മാനജിംഗ് കമ്മറ്റി അംഗങ്ങളായ അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, സുബൈർ പെരിങ്ങോട്, ഷമീം വാവാട് , ഡോ.റഹിം കളത്തിൽ, പി.ടി. ഹാരിസ്, സഫീർ പേരാമ്പ്ര,റഹിം മണ്ണിൽ കടവ്, നിയാസ് നെച്ചൂളി,സ്കൂൾ ലീഡർ സയാൻ പി, കെ.പി. മുഹമ്മദലി മുതലായവർ വിജയികളെ അഭിനന്ദിച്ചു.