22/05/2024
പുതിയ അദ്ധ്യയന വർഷം പുതിയ കെട്ടിടത്തിലേക്ക്
ബഹുമാന്യരെ, കോടതി വാർഡിലെ ഏക ഗവ: എൽ.പി. സ്കൂളായ ചേറ്റംകുന്ന് ജി.എൽ.പി.എസ് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി എല്ലാ സൗകര്യത്തോടും കൂടി ഈ അധ്യായന വർഷം പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്.
നമ്മുടെ പ്രദേശത്തുള്ള ഈ പൊതുവിദ്യാലയം ഉന്നതിയിൽ എത്തിക്കേണ്ടത് ഈ പ്രദേശത്തുകാരായ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമ്മുടെ പ്രദേശത്തുള്ള കുട്ടികളെ (LKG, UKG,1 മുതൽ 4 വരെ) ഈ സ്ഥാപനത്തിൽ ചേർക്കാനുള്ള അവസരം നിങ്ങൾ എല്ലാവരും മുൻകൈയെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
പി.ടി.എ കമ്മിറ്റി
ചേറ്റംകുന്ന്
21/05/2024