03/03/2026
Eranholi North LPS
School activities
03/03/2026
എരഞ്ഞോളി നോർത്ത് എൽ പി സ്കൂൾ
കളരിപ്പയറ്റ് പ്രദർശനം
04/02/2026
എരഞ്ഞോളി നോർത്ത് എൽ.പി. സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു
മലാൽ: എരഞ്ഞോളി നോർത്ത് എൽ.പി.സ്കൂൾ തൊണ്ണൂറ്റി ഒമ്പതാം വാർഷികാഘോഷം വിപുലമായി സംഘടിപ്പിച്ചു.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്യത്ത് പ്രകാശൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ഉപജില്ല ജില്ലാ സംസ്ഥാന ദേശീയ തലങ്ങളിൽ നടന്ന മത്സരങ്ങളിലും മത്സര പരീക്ഷകളിലും ഉന്നത വിജയം നേടിയ സ്കൂളിലെ പ്രതിഭാധനരായ വിദ്യാർത്ഥികളെ തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രശാന്ത് എ ആദരിച്ചു.
പ്രീ പ്രൈമറി ക്ലാസുകളിൽ നിന്നും സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം തലശ്ശേരി നോർത്ത് ബി പി സി ഷാദിഷ് മാസ്സർ കൈമാറി.
എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് മെമ്പർ നിധിന വി എസ് കലാ-കായിക വിജയികൾക്കുള്ള സമ്മാനദാനം നൽകി.
സ്കൂൾ പി ടി എ പ്രസിഡണ്ട് രജീഷ് കെ സി അധ്യക്ഷം വഹിച്ചു. സ്കൂൾ മാനേജർ പി വി വാസു മാസ്റ്റർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. കെ കെ കുമാരൻ മാസ്റ്റർ സ്കൂൾ ഹെഡ് മിസ്ട്രസ് പ്രസീന കെ പി, സ്കൂൾ എസ് ആർ ജി കൺവീനർ മുഹമ്മദ് ഷബീർ എം കെ തുടങ്ങിയവർ സംസാരിച്ചു. സർഗോത്സവം, ഡാൻസ് നൈറ്റ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സാംസ്കാരിക സംഗമം തുടങ്ങിയ പരിപാടികൾ നടന്നു.
⬛
05/12/2025
22/11/2025
വിജയത്തിൻ്റെ രുചി...
പാനൂരിൽ വെച്ച് നടന്ന സ്കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക മത്സരത്തിൽ തലശ്ശേരി നോർത്ത് ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ എരഞ്ഞോളി നോർത്ത് എൽ പി സ്കൂൾ പാചക തൊഴിലാളി ബിന്ദു കെ
ഒരായിരം അഭിനന്ദനങ്ങൾ...
⬛
05/11/2025
എരഞ്ഞോളി നോർത്ത്
എൽ പി സ്കൂൾ ചാമ്പ്യന്മാർ
എരഞ്ഞോളി നോർത്ത്
എൽ പി സ്കൂളിന് കലാ കിരീടം
തലശ്ശേരി നോർത്ത് ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിൽ എൽ പി ജനറൽ വിഭാഗത്തിൽ 65 ൽ 65 പോയിൻ്റും കരസ്ഥമാക്കി എരഞ്ഞോളി നോർത്ത് എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി!!
കഴിഞ്ഞ തുടർച്ചയായ വർഷങ്ങളിലെ വിജയം ഈ വർഷവും നില നിർത്തുവാൻ എരഞ്ഞോളി നോർത്ത് എൽ പി സ്കൂളിന് സാധിച്ചു.
കഴിഞ്ഞ മാസം പിണറായി എകെജി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തലശ്ശേരി നോർത്ത് ഉപജില്ല പ്രവൃത്തി പരിചയമേള, ശാസ്ത്രമേള, സോഷ്യൽ സയൻസ് മേള, ഗണിത മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് എരഞ്ഞോളി നോർത്ത് എൽ പി സ്കൂളിന് ആയിരുന്നു.
വിദ്യാലത്തെ ഈ വിജയത്തിലേക്ക് നയിച്ച കുരുന്നു പ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
⬛
18/10/2025
എരഞ്ഞോളി നോർത്ത് എൽ പി സ്കൂളിന് ഇത് അഭിമാന നിമിഷം...
എരഞ്ഞോളി നോർത്ത് എൽപി സ്കൂളിലെ രണ്ട് പൂർവ്വവിദ്യാർത്ഥികൾ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കുന്നു.
🥇 വിസ്മയ
ജൂനിയർ ഗേൾസ് വിഭാഗത്തിൽ 3000 മീറ്റർ നടത്ത മത്സരത്തിൽ പങ്കെടുക്കുന്നു.
🥇 അംന മറിയം
സബ്ജൂനിയർ ഗേൾസ് ഹാൻൻ്റ് ബോൾ മത്സത്തിൽ പങ്കെടുക്കുന്നു.
രണ്ടുപേർക്കും വിജയാശംസകൾ നേരുന്നു...
23/08/2025
പി എം പോഷൻ ജനകീയ ഓഡിറ്റ്
സ്കൂൾ സഭ
എരഞ്ഞോളി നോർത്ത് എൽ.പി.സ്കൂൾ
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Thalassery
670641