Santhosh Olympuss

Santhosh Olympuss An Indian Ecosopher who orated Olympuss Ecosophical & Deep Ecological Doctrine Olympuss. Looking for People to Learn & Practice Ecosophy.

എന്റെ മകന്റെ പിറന്നാള്‍..  വികൃതിയും പരീക്ഷണങ്ങളും തമാശകളും പരിഭവങ്ങളും ചിന്തകളും ഒക്കെയായി എന്റെ കുറുമ്പന്‍ തക്കുടു അടു...
02/10/2024

എന്റെ മകന്റെ പിറന്നാള്‍..

വികൃതിയും പരീക്ഷണങ്ങളും തമാശകളും പരിഭവങ്ങളും ചിന്തകളും ഒക്കെയായി എന്റെ കുറുമ്പന്‍ തക്കുടു അടുത്ത വയസ്സിലേക്ക്..

ആയിരാശ്ശിസ്സുകള്‍ നേരുന്നു.

https://ml.olympuss.in/arun-passes-away/
11/09/2024

https://ml.olympuss.in/arun-passes-away/

ആദരാഞ്ജലികള്‍ ഒളിമ്പസ്സിന്റെ ദീര്‍ഘകാല ബന്ധുവായ ശ്രീ അരുണ്‍ ജയപാലന്‍ ഇന്ന് (11-09-2024) രാവിലെ കോയമ്പത്തൂര് വച്ച് നി...

26/07/2024
♨️ *ഓര്‍മയോടെ ഇന്ന് രാത്രി 7:30 നു സൌജന്യ സൂം വെബിനാറില്‍ പങ്കെടുക്കുക.* ♨️👉  *ശരിയായ ഒരു ആരോഗ്യ ജീവിത ക്രമം പാറ്റേണ്‍ ഷ...
05/07/2024

♨️ *ഓര്‍മയോടെ ഇന്ന് രാത്രി 7:30 നു സൌജന്യ സൂം വെബിനാറില്‍ പങ്കെടുക്കുക.* ♨️

👉 *ശരിയായ ഒരു ആരോഗ്യ ജീവിത ക്രമം പാറ്റേണ്‍ ഷിഫ്റ്റിലൂടെ.."* 👈

1️⃣ ലളിതാരോഗ്യം 2️⃣ ശരിയായ ജീവിത ക്രമം 3️⃣ പാറ്റേണ്‍ ഷിഫ്റ്റ് പ്രോട്ടോകോള്‍
എന്ത്, എന്തിനു, എങ്ങനെ?

🔸 *സൂം ലിങ്ക് :*
https://us02web.zoom.us/j/82825210982?pwd=U3JBUitqUForWHVsaC9tc2wyOUJiUT09
🔸 *Meeting ID :* 828 2521 0982 ; *Passcode :* LoveNature
📍 _*അഞ്ചു മിനിട്ട് മുമ്പ് തന്നെ ലോഗിന്‍ ചെയ്യുക*_

📞 89210 32329
🌐 https://chat.whatsapp.com/DkB7k1AMFUD2HzrYVVhnZM

24/06/2024

മലയറിയാന്‍, മഴയറിയാല്‍, സ്വയമറിയാന്‍..
🌿 *Nature Camp @ Wayanad* 🌿
> 39th State Level Coherence by Deep Ecological Fellowship.

ബോച്ചേ 1000 ഏക്കറിന്റെ നയന മനോഹര ഭൂമികയില്‍ വച്ച്
2024 ജൂണ്‍ 29, 30 തിയതികളില്‍..

പുറം പ്രകൃതിയെ കണ്ടും അകം പ്രകൃതിയെ കൊണ്ടും അറിയാന്‍ കഴിഞ്ഞ മൂന്നു ദശകങ്ങളായി മൂന്നാര്‍ - നെല്ലിയാമ്പതി മഴക്യാമ്പുകളുടെയും എല്ലാ ജില്ലകളിലുമുള്ള പ്രകൃതി സഹവാസങ്ങളുടെയും തുടര്‍ച്ചയായി ഒളിമ്പസ് വയനാട്ടില്‍ ഒരുക്കുന്ന പ്രകൃതി അനുഭവ ശില്പശാല.

*അനുഭവങ്ങള്‍*
▪️ മഴയനുഭവം, ലഘു ട്രക്കിംഗ്, റ്റെന്‍റ് ലൈഫ്, വെജി. ഭക്ഷണം,

*വിഷയങ്ങള്‍ :*
❶ പ്രകൃതിയും ആരോഗ്യവും;
❷ പ്രകൃതിയും നിലനില്‍പും ;
❸ പ്രകൃതിയും സമ്പന്നതയും ;
❹ പ്രകൃതിയും സമാധാനവും;
❺ ഇനി നാമെന്തു ചെയ്യണം?

*പരിശീലനങ്ങള്‍ :*
▪️ കോര്‍ട്ടേ കാര്‍വ്,
▪️ നേച്ചര്‍ മെഡിറ്റേഷന്‍,

*അവതരണം :*
▪️ ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍.

*മറ്റു വിവരങ്ങള്‍ :*
▪️ Age Limit : 17 to 70 ;
▪️ Fees : 2500/- Per Head;
▪️ *Limited Seats; Register Now!*

▪️ *FOR DETAILS CALL US NOW :*
8921 032 329
8921 697 928
8086 004 747

▪️ *FOR REGISTRATION CLICK HERE*
https://milletify.com/product/nature-camp-wayanad/

♻️ *പങ്കിടുക, പങ്കെടുക്കുക, പങ്കെടുപ്പിക്കുക. സ്വാഗതം..*

21/06/2024

ചേട്ടാ, നമസ്കാരം, ക്ഷമിക്കുക. എനിക്ക് അയച്ചു തന്ന മേല്‍ സന്ദേശത്തിലെ ഒരു ആശയത്തോട് ഒരു വിയോജിപ്പ് തോന്നി. അറിയിക്കട്ടെ.

സഭ്യമല്ല എങ്കില്‍ ക്ഷമിക്കുക. നടന്ന ഒരു സംഭവമാണ്. തന്നോട് വഴക്കടിച്ച യാത്രക്കാരനെ KSRTC കണ്ടക്ടര്‍ സിങ്കില്‍ ബല്ലടിച്ചു ബസ്സ് നിര്‍ത്തി ഇറക്കി വിട്ടു. ആത്മാഭിമാനത്തില്‍ മുറിവേറ്റ യാത്രക്കാരന്‍ പ്രകോപിതനായി സ്വന്തം മുണ്ട് പൊക്കി കാണിച്ചു തന്റെ കലി തീര്‍ത്തു. അത് കണ്ട കണ്ടക്ട്ടര്‍ക്ക് സഹിക്കാനായില്ല. അയാള്‍ക്കും തോന്നി മുണ്ട് പൊക്കി കാണിക്കാന്‍. പക്ഷേ നിവൃത്തിയില്ലല്ലോ, പാന്റ്സ് ആണ് താന്‍ ഇട്ടിരിക്കുന്നത്. പക്ഷെ അഭിമാന ക്ഷതത്തിനു പരിഹാരം വേണമല്ലോ? കണ്ടകറ്റര്‍ ഉടനെ തന്നെ ബസ്സില്‍ മുണ്ടും മടക്കിക്കുത്തി നിന്നിരുന്ന മറ്റൊരു യാത്രക്കാരന്റെ മുണ്ട് പൊക്കിക്കാണിച്ചു തന്റെ അരിശം തീര്‍ത്തു. (ഇത് കണ്ടു നിന്ന ആ ബസ്സിലെ ചെക്കര്‍ പറഞ്ഞ സംഭവമാണ്.)

"ബലിദാനം ശരിക്കും ഒരു ത്യാഗം തന്നെയാണ്. വേദനയില്ലാത്ത ത്യാഗമില്ലല്ലോ? സ്നേഹിച്ചു വളർത്തിയ ഒരു ബലി മൃഗത്തെ വേദനയോടെ അല്ലാതെ ആർക്കാണ് ദാനമായി നൽകാൻ കഴിയുക."

അങ്ങയുടെ ഈ വാക്യമാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അത് വായിച്ചപ്പോള്‍ മേല്‍ സംഭവമാണ് എനിക്ക് ഓര്‍മ വന്നത്. വേദന അനുഭവിച്ചു ആനന്ദിക്കണമെങ്കില്‍ അത് സ്വന്തം ശരീരം നല്‍കി വേണം. സ്വയം ആനന്ദിക്കാന്‍ മറ്റൊരു ജീവിയുടെ വേദനയെ ബലിയായി നല്‍കുന്നത് മനുഷ്യ കേന്ദ്രിതമായ സാഡിസം തന്നെയല്ലേ? ഓരോ ജീവികളിലും അവയില്‍ ലീനമായ മൂല്യം ആണുള്ളത്. അത് ചോദ്യം ചെയ്യുവാന്‍ മറ്റൊരു ജീവിക്കും അവകാശമില്ല.

സ്വന്തം ഭക്ഷണത്തിനായി ഒരുവന്‍ മറ്റൊരു ജീവിയെ കൊല്ലുന്നതും തിന്നുന്നതും പോലും നമുക്ക് ന്യായീകരിക്കാനാകും. എന്നാല്‍ തന്റെ ആനന്ദത്തിനായി മറ്റൊരു (അത് സ്വന്തം മൃഗം എന്ന ലേബലില്‍ ആയാല്‍ പോലും) ജീവിയുടെ വേദനയെ ബലിയാക്കുന്നത് സാഡിസമാണ്. അതിനെ ത്യാഗമെന്നു ഗണിക്കാന്‍ ബുദ്ധിമുട്ടാണ്.

എല്ലാ മതങ്ങളും ഏറെക്കുറെ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. എന്റെ വിയോജിപ്പ് മതാചാരത്തോടല്ല, ആചാരത്തിന്റെ പേരില്‍ ചെയ്യുന്ന മനുഷ്യ കേന്ദ്രിത സാഡിസത്തോടാണ്. അങ്ങ് വെജിറ്റേറിയന്‍ ആകണം എന്നൊന്നും ഞാന്‍ പറയില്ല. വിശപ്പുള്ളപ്പോള്‍ മാംസമാണ് ഉള്ളതെങ്കില്‍ അത് കഴിച്ചോളൂ. അതില്‍ പാപ പുണ്യങ്ങള്‍ ഇല്ല. എന്നാല്‍ ബലിയെന്ന പേരില്‍ അന്യരെ ദ്രോഹിക്കുന്ന കര്‍മത്തിലെ പാപം നമ്മുടെ കുലം നിലനില്‍ക്കുവോളം വിട്ടു പോകില്ല.

ഒരു വിചിന്തനം അഭ്യര്‍ത്ഥിക്കുന്നു.

11/05/2021

🏕️ തമ്പടിച്ചുള്ള ക്യാമ്പുകള്‍ നടന്നു തുടങ്ങും വരെ 🏕️

🖥️💻📱 ഇനി ഓണ്‍ലൈന്‍ ക്യാമ്പുകളുടെ കാലം. 📱💻🖥️

🌳 അതിജീവന ക്യാമ്പ് 🌳

🚩 ആദ്യ ലോക് ഡൌണ്‍ കാലത്ത് അറുനൂറിലധികം വ്യക്തികളും നൂറിലധികം കുടുംബങ്ങളും പങ്കെടുത്ത അതിജീവന മന്ത്രങ്ങള്‍ എന്ന ഓണ്‍ലൈന്‍ ഗൃഹപാഠ പരിശീലനം

🚩 ജീവിതത്തിലെ വിവിധയിനം ലോക് ഡൌണുകളെ അതിജീവിക്കാന്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിരുന്നു ഒറ്റയ്ക്കും കുടുംബത്തോടെയോ ചെയ്യാവുന്ന അതിജീവന പരിശീലനങ്ങള്‍,

🚩 പ്രകൃതി മനഃശ്ശാസ്ത്രത്തില്‍ ഊന്നി മനസ്സ്, ശരീരം, ആരോഗ്യം, ഭക്ഷണം, സമ്പത്ത്, ബന്ധങ്ങള്‍, അറിവ്, കഴിവ്, പാരമ്പര്യം, നാട്ടറിവ് ഇവയൊന്നും നഷ്ടമാകാതെ സംരക്ഷിക്കാന്‍ ഉള്ള പ്രായോഗിക പരിശീലനങ്ങള്‍.

♨️ രാവിലെ ഒരു മണിക്കൂറും വൈകീട്ട് അരമണിക്കൂറും പരിശീലിക്കുവാനായി കണ്ടെത്തുന്നവര്‍ക്ക് ജോയിന്‍ ചെയ്യാം.

♨️ പകല്‍ രണ്ടു മണിക്കൂര്‍ കൂടി കണ്ടെത്തുവാനായാല്‍, ഏതു ലോക്ഡൌണിനേയും അതിജീവിക്കാന്‍ പഠിക്കാം.

🌿 പ്രധാന വിവരങ്ങള്‍ 🌿

🚩 ഓണ്‍ലൈന്‍ ക്യാമ്പിന്റെ തിയതി : മേയ് 12 മുതല്‍ 26 വരെ

🚩 പ്രവേശനം സൌജന്യം : ഈ ക്യാമ്പിന്റെ മൂല്യം 15000/ ആണ്. എന്നാല്‍ പ്രവേശനം സൌജന്യം ആക്കിയിട്ടുണ്ട്. കോഴ്സ് കഴിഞ്ഞു നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ബോദ്ധ്യത്തിനും മാറ്റത്തിനും അനുസരിച്ച് ഒരു തുകയും സേവനങ്ങളും സമയവും ദക്ഷിണയായി നല്‍കാന്‍ മനസ്സുണ്ടായാല്‍ നല്‍കാം.

🚩 പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ : നിങ്ങളുടെ 📱 ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഈ ഫോറം പൂരിപ്പിക്കുക. നിര്‍ദേശങ്ങള്‍ പിന്‍തുടരുക.
https://forms.gle/16WNRbepUnHMGByn8

സ്വാഗതം !!!

🌳 മറ്റു വിവരങ്ങള്‍ 🌳

🏁 പരിശീലന രീതി : ഓഡിയോകളെയും റ്റാസ്കുകളെയും ഫാമിലി / ഫാമിംഗ് / കിച്ചണ്‍ ആക്റ്റിവിറ്റികളെയും ഊന്നിക്കൊണ്ട്..

🏁 പരിശീലനങ്ങള്‍ : ആത്മനിര്‍ദേശം, ധ്യാനം, കോര്‍ട്ടെകാര്‍വ്, പെരുമാറ്റ ശീലങ്ങള്‍, കുടുംബ കൂട്ടായ്മ

🏁 റ്റാസ്കുകള്‍ : കൃഷി, പാചകം, കൂട്ടായ ഭക്ഷണം, കുട്ടികള്‍ക്കുള്ള കളികള്‍.

🏁 വിഷയങ്ങള്‍ : സുസ്ഥിര ജീവനം, പ്രകൃതിനിയമങ്ങള്‍, പുനഃസ്ഥാപനം, ശുഭീകരണം, സ്വാശ്രയത്വം, ലളിതാരോഗ്യം, ശുദ്ധഭക്ഷണം, സുസ്ഥിര കൃഷി, ശാന്തമാനസം, ലളിതജീവനം, സഹജീവനം, പ്രകൃതി കേന്ദ്രിത ജീവനം.

🎥 ആമുഖ പ്രസന്റേഷന്‍ വീഡിയോ
https://youtu.be/W4sg5igr_0I

☎️ കൂടുതല്‍ അറിയാന്‍ വിളിക്കാം
9497628007

🏕️ ഇത് ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് ന്‍റെ ധന മാനവ ജ്ഞാന വിഭവങ്ങള്‍ കണ്ടെത്തുവാനും, നമ്മുടെ ജനതയെ സുസ്ഥിര ജീവനത്തിലേക്ക് നയിക്കുവാനുമായി സംഘടിപ്പിച്ചു പോരുന്ന പരിപാടി.

🚩 അതിനാല്‍ ദയവായി ഇത് നിങ്ങളുടെ ബന്ധു മിത്രാദികള്‍ക്കും നിങ്ങള്‍ ഉള്ള ഗ്രൂപ്പുകളിലും പരമാവധി ഷെയര്‍ ചെയ്യുക.

29/05/2017

ഗംഗാധരൻ മക്കന്നേരി ( Ganga Dharan Makkanneri ) ചോദിക്കുന്നു. :: ധ്യാനാവസ്ഥയില്‍ മനുഷ്യന്റെ അബോധ മനസ്സ് എന്ത് ആഗ്രഹിക്കുന്നോ, അത് നടക്കും. ഇത്രയും ലളിതമായ കാര്യം എന്തുകൊണ്ട് ആരും ആര്‍ക്കും അങ്ങേയറ്റം സുഗ്രഹമായി പറഞ്ഞുകൊടുക്കുന്നില്ല ?

ധ്യാനാവസ്ഥയിൽ എന്നല്ല, തുറന്നു ആഗ്രഹിക്കുന്ന ഏതു കാര്യവും നടക്കും. ഇത് നമ്മുടെ സമൂഹത്തിൽ ആരും ആർക്കും പറഞ്ഞു കൊടുക്കാത്തതുമല്ല. ആരും അത് അനുഭവമാകും വരെ വിശ്വസിക്കില്ല എന്ന് മാത്രം.. ഇത് അനുഭവമാകണമെങ്കിൽ നിരുപാധികം തുറന്നു ആഗ്രഹിക്കാൻ ഒരുവന് കഴിയണം. സാധാരണ രീതിയിൽ, ഒരാളിലെ മനോ ചിത്രം (ഉപബോധ ചിത്രം അഥവാ മെന്റൽ പാരടൈം) പര്യാപ്തമല്ലെങ്കിൽ, അയാളിൽ ഉണ്ടാകുന്ന ആഗ്രഹം സ്വാധീനിക്കപ്പെട്ടതായിരിക്കും. പല തരം സ്വാധീനങ്ങളിൽ പെട്ട് മനസ്സുഴറി ആഗ്രഹിക്കുന്നവർക്ക്, . തുറന്നു ആഗ്രഹിക്കാൻ അല്ല, കഴിയുക. അവർ അപ്പോഴെല്ലാം എന്തിനെ പ്പറ്റി വിലപിക്കുന്നുവോ, അതിലേക്കാണ് നടന്നു കയറുക. പട്ടിണിയും മരണവും അങ്ങിനെ തന്നെ വന്നു ചേരുന്ന ഒന്നാണ്.

ധ്യാനം എന്നത് മനസ്സിന്റെ എകാഗ്രതയാണെന്ന് പൊതുവെ ഒരു വീക്ഷണം ഉണ്ട്. എകാഗ്രം എന്നതിനെക്കാളും ഏകതാനം എന്ന് പറയുന്നതാകും കുറച്ചു കൂടി നല്ലത് . ആഗ്രഹങ്ങൾ (അധികം സങ്കീർണമാക്കാതെ പറഞ്ഞാൽ) സഫലമാകുന്നത് ഏകാതാനാവസ്ഥയിലാണ്. എന്നാൽ ധ്യാനം എന്നതിനെയും ആഗ്രഹം എന്നതിനെയും നേരാം വണ്ണം മനസ്സിലാക്കും വരെ അവയെ എങ്ങും കാണുവാനോ അനുഭവിക്കുവാണോ കഴിയില്ല. ബോദ്ധ്യമായാൽ, ഇവിടെ എങ്ങും ഇത് തന്നെയാണെന്ന് നമുക്ക് കാണാനും അനുഭവിക്കുവാനും ആകും..



പ്രശ്നങ്ങൾക്ക് പരിഹാരം ആണ് ധ്യാനം എന്ന് പറഞ്ഞാൽ, പ്രശ്നത്തിൽ നില്ക്കുന്ന ഒരാൾക്ക്‌ അത് ബോദ്ധ്യമാകില്ല. പ്രശ്നമില്ലാത്തപ്പോൾ പറഞ്ഞാലോ, അയാൾക്ക്‌ അതൊരു ആവശ്യവും ആയിരിക്കില്ല. ഇതൊക്കെ വച്ച് ധ്യാനം പ്രശ്ന പരിഹാരത്തിന് വേണ്ടിയാണെന്ന് കരുതിയാൽ അതും തെറ്റി.. ധ്യാനം, ശരീര ജീവ മനങ്ങളുടെ അകത്തും പുറത്തും ഉള്ള ലോകത്തോടുള്ള സൌന്ദര്യാത്മകമായ, താളാത്മകമായ, ഉപാധികളില്ലാത്ത ഇഴുകി ചേരൽ ആണ്. ആ ഇഴുകലിൽ, ഭൂമിയുടെ ജീവ വ്യവസ്ഥകൾ സൌഖ്യത്തിലെക്കും സ്വാസ്ഥ്യത്തിലേക്കും ചെന്നെത്തി ചേരും. തിരച്ചു പറഞ്ഞാൽ, സ്വാസ്ഥ്യാവസ്ഥയിലാണ് ധ്യാനം സംഭവിക്കുക. അതാണ്‌ ഉഷ പറയാൻ ശ്രമിച്ചത്. ആ പറഞ്ഞതിനെ വീണ്ടും ഒന്ന് കൂടി തിരിച്ചു വിചാരം ചെയ്തു നോക്കൂ, ഒരു ഇഴുകൽ ഉണ്ടാകുകയും, അതിൽ ദീർഘ നേരം ലയിക്കാൻ ശ്രമിക്കയും ചെയ്തു നോക്കൂ, അസ്വസ്ഥത ഉരുവാക്കുന്ന ഘടകങ്ങൾ, ഏതു വിധേനയും അകന്നു പോയിട്ടുണ്ടാകും.

Address

Navagothra Gurukulam
Tattamangalam
678102

Alerts

Be the first to know and let us send you an email when Santhosh Olympuss posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Santhosh Olympuss:

Shortcuts

Share

Category