10/04/2019
പ്രിയ സുഹൃത്തുക്കളെ...
സർ സയ്യിദ് കോളേജ്അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മറ്റൊരു മഹാമേളയ്ക്ക് കൂടി അരങ്ങ് ഒരുങ്ങുകയാണ്. ആഗസ്റ്റ് 24 ശനിയാഴ്ച്ച കാലത്ത് 8 മണി മുതൽ രാത്രി 8 മണി വരെ നമ്മുടെ കോളേജ് അങ്കണത്തിൽ പൂർവവിദ്യാർഥികളുടെ മഹാസംഗമവും കലാപരിപാടികളും അരങ്ങേറും. ഇതിന് സാക്ഷ്യംവഹിക്കാൻ മുൻകാല അദ്ധ്യാപകർ, അനദ്ധ്യാപകർ, ഇപ്പോഴത്തെ അദ്ധ്യാപകർ, അനദ്ധ്യാപകർ, മാനേജ്മെന്റ് ഭാരവാഹികൾ, പ്രതിനിധികൾ തുടങ്ങി എല്ലാവരുടെയും സാന്നിദ്ധ്യം ഉണ്ടാകും. വൈവിധ്യമാർന്ന പരിപാടികൾ ആണ് ആസൂത്രണം ചെയ്യുന്നത്. വിവിധ ബാച്ചുകൾ, ഡിപ്പാർട്ട്മെന്റുകൾ, ഗ്രൂപ്പുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധയിനം പരിപാടികൾ അവതരിപ്പിക്കുന്നു. താല്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ അവസരം നൽകുവാൻ സാധിക്കും.
ഈ മഹാസംഗമത്തിൽ പങ്കെടുക്കുവാൻ മുഴുവൻ പൂർവവിദ്യാർഥികളും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി എല്ലാവരും ആഗസ്റ്റ് 24ന് നടത്തുന്ന ഒത്തുചേരലിൽ പങ്കെടുക്കാൻ സാധിക്കും വിധം നിങ്ങളുടെ ഭാവി പരിപാടികൾ ( യാത്രകൾ ) മുൻകൂട്ടി ആസൂത്രണം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
പഴയകാല ഫോട്ടോകൾ [email protected] എന്ന മെയിൽ ഐഡിയിൽ അയച്ചു തന്നാൽ ആഗസ്റ്റ് 24ന് നടക്കുന്ന എക്സിബിഷനിൽ ഉൾപ്പെടുത്താൻ സാധിക്കും.
ഓർമ്മിക്കു... ആഗസ്റ്റ് 24 നമ്മുടെത് മാത്രമാണ്. നമ്മുക്കെല്ലാവർക്കും മാത്രമാണ്.....
ജയചന്ദ്രൻ സി വി
പ്രസിഡന്റ്, SSCAA.
9447703902.