24/09/2026
ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരെ ‘തൂഫാൻ കമാൻഡോകളായി’ പ്രഖ്യാപിച്ചു. സ്കൂൾ തലത്തിൽ സംഘടിപ്പിച്ച ചടങ്ങ് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ വിദ്യാർത്ഥികൾ ബോധവൽക്കരണ പ്രതിജ്ഞയെടുക്കുകയും ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ പി.പി. മുസ്തഫ, സ്കൂൾ പ്രിൻസിപ്പാൾ ദിലീപ് കുമാർ എൻ.എൻ, പി.ടി.എ പ്രസിഡന്റ് ഷംസുദ്ദീൻ സി.എച്ച്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സന്ദീപ് അലക്സ് എന്നിവർ സംസാരിച്ചു.
www.naduvilhss.com