Value Path Foundation

Value Path Foundation Academic Excellence with Spiritual Guidance

30/08/2021

#വദീമ_വിമൺസ്_കോളേജിന്_ഇത്_കൊയ്ത്തു_കാലം

മൂന്ന് വർഷത്തെ നിതാന്ത ശ്രമങ്ങളുടെ ഫലം നിരന്തരം കണ്ട് കൊണ്ടിരിക്കുന്നു....

"നിങ്ങൾ പ്രവർത്തിക്കുക, അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവർത്തനങ്ങൾ കാണുന്നുണ്ട് "എന്ന പരിശുദ്ധ ഖുർആനിന്റെ പ്രചോദനാത്മക വാക്യം അക്ഷരം പ്രതി പുലരുകയാണിവിടെ....

സത്യവിശ്വസിയുടെ കളഞ്ഞു പോയ സമ്പത്തായ അറിവ് സാമ്പാദനത്തിന് അവസരമൊരുക്കാൻ കഴിഞ്ഞതിൽ സുമനസ്ക്കരായ സ്ഥാപനത്തിന്റെ അഭ്യുദയകാംഷ ഭാരവാഹികളും കൃതാർത്ഥരാണ്.

കോർഡിനേഷൻ ഓഫ് ഇസ്ലാമിക്‌ കോളേജസ് (CIC) അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർഥിനികൾക്കായി നടത്തിയ പബ്ലിക് എക്സാമിൽ കഴിഞ്ഞ വർഷത്തിലും മികവ് പുലർത്താൻ കഴിഞ്ഞതിൽ സ്ഥാപനം അഭിമാനം കൊള്ളുന്നു.
CIC പൊതുപരീക്ഷയിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക്‌ നേടിയവർക്ക് നൽകുന്ന *സ്റ്റാർ പ്ലസ് അവാർഡിന് നമ്മുടെ കോളേജിലെ നാലുപേർ അർഹരായി.*

സ്ഥാപനത്തിൽ നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന *3 ബാച്ചുകൾക്കും 100% വിജയം* വരിക്കാനായത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സന്തോഷദായകമാണ്. കൂടാതെ *9 വിദ്യാർത്ഥികൾക്ക് 90% മുകളിൽ മാർക്ക്* നേടാനായത് വിജയത്തിന് മാറ്റ് കൂട്ടുകയാണ്.

ഇത്തവണത്തെ പ്ലസ്ടു റിസൾട്ടിലും വദീമ വിമൺസ് കോളേജിന് അഭിമാന വിജയം നേടാനായി. 48 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ *47 പേർ (98%)* വിജയം കൈവരിച്ച് സംസ്ഥാന ശരാശരിയെക്കാൾ 45% കൂടുതൽ വിജയം നേടാനായി. കഴിഞ്ഞ വർഷം 100% ആയിരുന്നു വിജയം.

പരീക്ഷ എഴുതിയ ആകെ വിദ്യാർത്ഥികളിൽ *13 പേർക്ക് (27%) 90 ശതമാനത്തിന്* മുകളിൽ മാർക്ക് നേടാനായി. 48
വിദ്യാർഥികളിൽ 41 പേർക്കും (85% വിദ്യാർത്ഥികൾ) 80ശതമാനത്തിന് മുകളിൽ മാർക്ക് നേടാനായത് തികച്ചും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കർമ ഫലം തന്നെയാണ്.
പ്ലസ്ടു പരീക്ഷയിൽ *3 പേർ മുഴുവൻ വിഷയങ്ങളിലും A+ നേടുകയും 5 വിദ്യാർഥിനികൾ 5 വിഷയത്തിൽ A+ നേടുകയും ചെയ്തു.*

പ്ലസ്ടു അവസാന വർഷ പരീക്ഷയിൽ *മുഴുവൻ വിഷയങ്ങളിലും ഫുൾമാർക്ക് വാങ്ങിയ 8 വിദ്യാർഥിനികൾ* വദീമ വിമൺസ് കോളേജിന്റെ ഖ്യാതി വാനോളം ഉയർത്തുന്നുണ്ട്.

നമ്മുക്ക് സന്തോഷിക്കാം....

അധ്യാപകരും രക്ഷിതാക്കളും കഷ്ടപ്പെട്ടതും മക്കൾ പഠിച്ചതും വൃഥാവിലായില്ല..
നാം ചെലവഴിച്ചത് യഥാസ്ഥാനത്ത് തന്നെയാണ്.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാകളുടെയും വിജയാഹ്ലാദത്തിൽ അദ്ധ്വാനത്തിന്റെ മാധുര്യമുണ്ട്...

അർഹിച്ച അംഗീകാരം ലഭിച്ചതിൽ നമ്മുക്ക് നിർവൃതിയടയാം...
ഇനിയും പ്രോത്സാഹനം നൽകാം...
അല്ലാഹുവിനോട് പ്രാർത്ഥിക്കാം... അല്ലാഹു തൗഫീഖ് നൽകട്ടെ- ആമീൻ..

✍️ഫഹദ് ഇബ്രാഹിം വാഫി.

ലോഗോ പ്രകാശനം ചെയ്തു.കാരക്കുണ്ട് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്ന വാല്യു പാത്ത് ഫൗണ്ടേഷൻ്റെ ലോഗോ പ്രകാശനം പാണക്കാട്...
26/10/2020

ലോഗോ പ്രകാശനം ചെയ്തു.

കാരക്കുണ്ട് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്ന വാല്യു പാത്ത് ഫൗണ്ടേഷൻ്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

വഫിയ്യ വിമൻസ് കോളേജ് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ മാനേജ്മെൻ്റ് ,സ്കൂൾ ഓഫ് ഖുർആനിക് തോട്ട്സ്, വെൽനസ് ആൻ്റ് കൗൺസിലിംഗ് സെൻ്റർ, സെൻ്റർ ലൈബ്രറി തുടങ്ങിയ വ്യത്യസ്ത വിദ്യാഭ്യാസ പദ്ധതികളാണ് ഫൗണ്ടേഷനു കീഴിൽ തളിപ്പറമ്പ് കാരക്കുണ്ടിൽ നിർമ്മാണത്തിന് ഒരുങ്ങുന്നത്. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ ഉമർ നദ് വി തോട്ടീക്കൽ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ ,അഹ്മദ് വാഫി കക്കാട്, നിസാർ അബ്ദുറഹ്മാൻ, പ്രൊ. ജാബിർ തിരുവട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.

Office Inauguration
21/06/2019

Office Inauguration

ഓഫീസ് ഉദ്ഘാടനം ചെയ്തുതളിപ്പറമ്പ : വദീമ മുഹമ്മദ് ബുത്വി ഫൗണ്ടേഷൻ ഹെഡ് ഓഫീസ് ഉദ്ഘാടനം മന്ന മണാട്ടി ടവറിൽ സയ്യിദ് അസ്ലം തങ്...
21/06/2019

ഓഫീസ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ : വദീമ മുഹമ്മദ് ബുത്വി ഫൗണ്ടേഷൻ ഹെഡ് ഓഫീസ് ഉദ്ഘാടനം മന്ന മണാട്ടി ടവറിൽ സയ്യിദ് അസ്ലം തങ്ങൾ അൽ മഷ്ഹൂർ നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡണ്ട് സയ്യിദ് സഫ് വാൻ തങ്ങൾ ഏഴിമല അദ്ധ്യക്ഷനായി.

തളിപ്പറമ്പ മുൻസിപ്പൽ ചെയർമാൻ മഹ്മൂദ് അള്ളാംകുളം, ഉമർ നദ് വി തോട്ടീക്കൽ, എൻ .കെ അബ്ദുള്ള ഹാജി, മൊയ്തു ഹാജി കടന്നപ്പള്ളി, നിസാർ അബ്ദു റഹ്മാൻ, അഹ്മദ് കുട്ടി ഹാജി ഏഴാംമൈൽ, പ്രൊഫസർ ജാബിർ തിരുവട്ടൂർ, ഹസൻ ദാരിമി, ഹനീഫ ഏഴാം മൈൽ, കെ.പി മുസ്തഫ മൗലവി, സാദിഖ് ഹുദവി ആലക്കാട്, ഫഹദ് വാഫി ,അബ്ദു ശ്ശുക്കൂർ ഫൈസി, റഷീദ് കൊടിയിൽ, ബാസിത് വാഫി, മഹ്മൂദ് മൗലവി കെയ്യം എന്നിവർ സംസാരിച്ചു.
ഇബ്രാഹിം കുട്ടി തിരുവട്ടൂർ സ്വാഗതവും ഹസൻ ഹാജി പരിയാരം നന്ദിയും പറഞ്ഞു.

മന്ന, മണാട്ടി ടവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വദീമ മുഹമ്മദ് ബുത്വി ഫൗണ്ടേഷൻ
നിലവിൽ ഓണപ്പറമ്പിൽ വഫിയ ഡേ കോളേജ് നടത്തി വരുന്നു. അടുത്ത വർഷത്തോട് കൂടി പരിയാരം കാരക്കുണ്ടിൽ വിശാലമായ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള വഫിയ്യ റെസിഡെൻഷ്യൽ ക്യാമ്പസ് നിർമിക്കാനുള്ള ഒരുക്കത്തിലാണ്.

03/04/2019

Address

Manna
Taliparamba
670141

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when Value Path Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Value Path Foundation:

Shortcuts

Share

Category