Technical High School Shoranur

Technical High School Shoranur Govt. Technical High School, Shoranur Technical High School, Shoranur is situated in Palakkad district of Kerala. The school is fully owned by Govt.

of Kerala and is governed by Directorate of Technical Education, Kerala. The school is at Shoranur Municipality just 2 Km. away from Shoranur town. It spread over 16 acres of land with trees and rare species of plants. The lush greenery and calm atmosphere is very much congruous for an academic institution. Technical High School, Shoranur established way back in 1960 has been in t

he forefront of technical education scenario for the past fifty five years. We have been providing invaluable gift of quality education to students from many remote areas who at present have been occupying key positions in society. We are grateful to our patrents and the government for providing us with an ambience for academic excellence. We hope our humble effort will go a long way in putting this school at information super highway for making the institution a real instrument of socio-economic change while improving the quality of education through technology.

09/08/2026
ഈ വർഷത്തെ സ്കൂൾ ടെക് ഫെസ്റ്റ് TECHSPIRE-2026-27 എന്ന പേരിൽ സ്കൂളിലെ വിവിധ വേദികളിലായി ഇന്ന് നടത്തി. സ്കൂൾ ഓഡിറ്റോറിയത്തി...
22/07/2026

ഈ വർഷത്തെ സ്കൂൾ ടെക് ഫെസ്റ്റ് TECHSPIRE-2026-27 എന്ന പേരിൽ സ്കൂളിലെ വിവിധ വേദികളിലായി ഇന്ന് നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്‌കൂൾ സുപ്രണ്ട് ശ്രീ കദീഷ് വി.ബി ടെക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കൺവീനർ ശ്രീ. രതീഷ് സി സ്വാഗതം പറഞ്ഞ് ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ.ശശീന്ദ്രൻ പി.കെ അദ്ധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡൻ്റ് ശ്രീ. എം.രാമദാസ്, എൻജി. ഇർസ്ട്രക്ടർ ശ്രീ. ഷിഹാബുദ്ദീൻ കെ.കെ, ഡ്രാഫ്റ്റ്സ്മാൻ ശ്രീ. ഗിരീഷ് കെ.എ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജോ. കൺവീനർ ശ്രീ. കൃഷ്ണ ചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധയിനങ്ങളിലായി നടന്ന മത്സരങ്ങൾ മൂല്യനിർണ്ണയം നടത്തിയ ശേഷം സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി അവയുടെ പ്രദർശനവും നടത്തി.

വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ ഷൊർണ്ണൂർ ടെക്നിക്...
12/06/2026

വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026

വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ ഷൊർണ്ണൂർ ടെക്നിക്കൽ ഹൈ സ്കൂൾ സംഘടിപ്പിച്ച 'വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026' പരിപാടി വൻ വിജയമായി. വേൾഡ് കപ്പ് ഫുട്ബോളിൻ്റെ ആവേശകരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പട്ടാമ്പി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പ്പെക്ടർ ശ്രീ. വസന്തകുമാർ സമ്മേളനപരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് സംഘത്തിന്റെ സാന്നിധ്യം ചടങ്ങിന് ഏറെ ആവേശം പകർന്നു.

ഷോർണൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. സിനി മനോജ്‌ തൂഫാൻ ഗോളിന് കിക്കോഫ് നല്കി.​ ലഹരി എന്ന വിപത്തിനെതിരെ യുവതലമുറയെ കായികരംഗത്തേക്ക് വഴിതിരിച്ചുവിടേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ച് പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞ് ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലികൊടുത്തു.
ധീരമായി കളിക്കാം ശുദ്ധമായി ജീവിക്കാം, നമുക്ക് ഒരുമിച്ച് ജയിക്കാം! എന്ന സന്ദേശം വിദ്യാർത്ഥികളിൽ ആവേശമുണർത്തി

സൂപ്രണ്ട് ശ്രീ. കതീഷ് വി ബി അധ്യക്ഷസ്ഥാനം നിർവ്വഹിച്ച ഈ ആഘോഷത്തിൽ
​സമൂഹത്തിന് ശക്തമായൊരു സന്ദേശം നൽകിക്കൊണ്ട് ലഹരിവിരുദ്ധ ഫ്ലാഷ് മൊബും അവതരിപ്പിക്കപ്പെട്ടു. ലഹരിയുടെ ഭയാനകതയെക്കുറിച്ചും അതിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതായിരുന്നു കുട്ടികളുടെ ഈ പ്രകടനം.

​തുടർന്ന് നടന്ന 'തൂഫാൻ ഗോൾസ്' മത്സരങ്ങൾ സ്കൂൾ മൈതാനത്തെ ആവേശക്കടലാക്കി മാറ്റി.

വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ ഒത്തുചേർന്ന് പങ്കെടുത്ത മത്സരങ്ങൾ കായികപ്രേമികൾക്ക് പുതിയൊരു അനുഭവമായി.
​ലഹരിമുക്തമായ ഒരു നല്ല നാളേക്ക് കായികവിനോദങ്ങൾ എങ്ങനെ കരുത്താകുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഈ പരിപാടി.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് ഇന്ന് നടന്ന അസംബ്ലിയിൽ ട്രോഫി നൽകി അനുമോദിച്ചു.
11/06/2026

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് ഇന്ന് നടന്ന അസംബ്ലിയിൽ ട്രോഫി നൽകി അനുമോദിച്ചു.

Address

Govt. Technical High School
Shoranur
679121

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 9am - 4:30pm

Telephone

0466 2222197

Alerts

Be the first to know and let us send you an email when Technical High School Shoranur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Technical High School Shoranur:

Shortcuts

Share

Category