ALP School Kayiliad

ALP School Kayiliad എ.എൽ.പി സ്ക്കൂളിൽ നിന്നും പഠിച്ചിറങ്? എ.എൽ.പി സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാവർക്കും
സ്വാഗതം .........

2026 ജൂൺ 19 ഉച്ചക്ക് 2.30 ന് കയിലിയാട് എ എല്‍ പി സ്കൂളും എ നാരായണമേനോൻ സ്മാരക ജനകീയ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്...
19/06/2026

2026 ജൂൺ 19 ഉച്ചക്ക് 2.30 ന് കയിലിയാട് എ എല്‍ പി സ്കൂളും എ നാരായണമേനോൻ സ്മാരക ജനകീയ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പി എൻ പണിക്കർ അനുസ്മരണവും വായനാ ദിനവും പ്രശസ്ത സാഹിത്യകാരി *ശ്രീമതി. അനിത നായർ* നിർവഹിച്ചു. ചടങ്ങിൽ ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറായ ശ്രീ ഇ ചന്ദ്രബാബു അധ്യക്ഷനായിയുന്നു. ഹെഡ് മിസ്ട്രസ് എസ് എൻ ബീന സ്വാഗതം പറഞ്ഞു.വായനയുടെയും എഴുത്തിന്റെയും വിശാലമായ ലോകത്തേക്ക് തന്നെ കൈപിടിച്ചുയർത്തിയ ഇന്നലെകളെ കുറിച്ച് ശ്രീമതി അനിത നായർ സദസ്സിന് മുമ്പിൽ പങ്കു വച്ചു. പരിപാടിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയ ശ്രീ ഉണ്യേൻകുട്ടി, സ്കൂൾ മാനേജർ ശ്രീ. വേണുഗോപാലൻ മാസ്റ്റർ,പി ടി എ പ്രസിഡണ്ട് ശ്രീമതി. ഗ്രീഷ്മ എന്നിവർ ആശംസകൾ അറിയിച്ചു. വേദിയിൽ വച്ച് എ നാരായണമേനോൻ സ്മാരക ജനകീയ ഗ്രന്ഥശാല ലൈബ്രേറിയനായ ശ്രീ.ജയരാജൻ ,2026 ജൂലൈ 1 മുതൽ 2027 ജനുവരി 31 വരെ ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ വ്യത്യസ്ത വിഭാഗക്കാർക്കായി സംഘടിപ്പിക്കുന്ന വായന ചാലഞ്ച് ആയ ' *മനസ്സുനിറയെ വായിക്കാം വിമാനത്തിൽ പറക്കാം* എന്ന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എ.നാരായണമേനോൻ സ്മാരക ജനകീയ ഗ്രന്ഥശാല എക്സിക്യൂട്ടീവ് മെമ്പറായ ശ്രീ. ഹരിദാസൻ പരിപാടിക്ക് നന്ദി പറഞ്ഞു.

19/06/2026
ഏറെ അഭിമാനം സന്തോഷം ! പ്രമുഖ ശാസ്ത്രഞ്ജരുടെ പട്ടികയിൽ ഇടം നേടിയ ഡോ. മനു ആര്യൻ കയിലിയാട് എ എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത...
13/06/2026

ഏറെ അഭിമാനം സന്തോഷം ! പ്രമുഖ ശാസ്ത്രഞ്ജരുടെ പട്ടികയിൽ ഇടം നേടിയ ഡോ. മനു ആര്യൻ കയിലിയാട് എ എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
അഭിനന്ദനങ്ങൾ 💐💐

ചളവറ ഗ്രാമ പഞ്ചായത്ത് , കൃഷിഭവൻ , കയിലിയാട് എ.എൽ.പി.സ്ക്കൂൾ എന്നിവയുടെ  സംയുക്ത ആഭിമുഖ്യത്തിൽ  ലോകപരിസ്ഥിതി ദിനം 2026 ജൂ...
07/06/2026

ചളവറ ഗ്രാമ പഞ്ചായത്ത് , കൃഷിഭവൻ , കയിലിയാട് എ.എൽ.പി.സ്ക്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം 2026 ജൂൺ 5 ന് 10 മണിക്ക് കയിലിയാട് എ.എൽ.പി.സ്ക്കൂളിൽ വച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.സന്ധ്യ സുരേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ഉണ്ണ്യേൻ കുട്ടി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീ.കൃഷ്ണപ്രകാശൻ സ്വാഗതം പറഞ്ഞു.മുഖ്യാഥിതി ശ്രീമതി. അനസൂയ സെബാസ്റ്റ്യൻ കുട്ടികൾക്ക് പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും അതിന് കർഷകർ വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു. വിഷ്ണു ആയുർവേദ കോളേജ് NSS യൂണിറ്റിൻ്റെ വകയായി 10 ഔഷധ തൈകൾ NSS ചാർജ് ഓഫീസർ ഡോ: ശ്രീനാഥ് HM ബീന ടീച്ചർക്ക് നൽകി .അദ്ദേഹം ഔഷധച്ചെടികളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ചളവറ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സ്‌ക്കൂൾ മാനേജർ വേണുമാസ്റ്റർ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചറുടെ നന്ദിയോടെ ചടങ്ങുകൾ അവസാനിച്ചു. ശേഷം കൃഷിഭവൻ നൽകിയ ചാമ്പ, ഞാവൽ ,സപ്പോട്ട എന്നീ തൈകൾ ഒരുക്കിയിട്ട സ്ഥലങ്ങളിൽ പഞ്ചായത്ത് പ്രസിഡണ്ട്‌, വൈസ് പ്രസിഡണ്ട്, കൃഷി ഓഫീസർ ,മെമ്പർമാർ എന്നിവർ ചേർന്ന് നട്ടു.കബ് ബുൾബുൾ യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്ക്കൂളിലൊരു ഔഷധത്തോട്ടവും സജ്ജീകരിച്ചു . ക്ലബ്ബുകളുടെ രൂപീകരണം , ക്ലീൻ കാമ്പസ് പ്രോജക്ട് എന്നീ സ്ക്കൂൾ തല പ്രവർത്തനങ്ങളും നടന്നു.

04/06/2026
ഏവർക്കും സ്വാഗതം🙏
30/05/2026

ഏവർക്കും സ്വാഗതം🙏

കയിലിയാട് യുവജന കലാസമിതിയുടെ നേതൃത്വത്തിൽ കയിലിയാട് എ എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ അർഹരായ 6 കുട്ടികൾക്ക് പഠനോപകരണ...
30/05/2026

കയിലിയാട് യുവജന കലാസമിതിയുടെ നേതൃത്വത്തിൽ കയിലിയാട് എ എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ അർഹരായ 6 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ശ്രാവിതയ്ക്ക് അഭിനന്ദനങ്ങൾ 👏👏👏👏👏
30/05/2026

ശ്രാവിതയ്ക്ക് അഭിനന്ദനങ്ങൾ 👏👏👏👏👏

SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ👏👏👏👏
15/05/2026

SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ👏👏👏👏

Address

KAYILAID PO
Shoranur
679122

Alerts

Be the first to know and let us send you an email when ALP School Kayiliad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share