SSF Poonoor Sector

SSF Poonoor Sector Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSF Poonoor Sector, Poonoor, Quilandi.

27/11/2025


26/08/2022
25/02/2022

അഫ്ഗാനിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പലഗതിയിലുള്ള വിശകലനങ്ങളും വിലയിരുത്തലുകളുമാണ് വന്നുകൊണ്ടിരിക്കുന്ന...
21/08/2021

അഫ്ഗാനിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പലഗതിയിലുള്ള വിശകലനങ്ങളും വിലയിരുത്തലുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. വസ്തുതകളുടെ വെളിച്ചത്തിലും മുൻവിധികളുടെ അടിസ്ഥാനത്തിലും ചില ഹിഡൻ അജണ്ടകൾ വെച്ചും പ്രതികരണങ്ങൾ നടത്തുന്നുണ്ട്.
സോവിയറ്റ് അധിനിവേശം മുതൽ അരക്ഷിതമായ അഫ്ഗാനിൽ ആത്മാർത്ഥതയും അവധാനതയുമില്ലാത്ത പാശ്ചാത്യ - സാമ്രാജ്യത്വ ഇടപെടലുകൾ കൂടുതൽ അരാജകത്വം സൃഷ്ടിച്ചുവെന്നതാണ് സത്യം. അതോടൊപ്പം താലിബാനെന്ന അതി തീവ്രസ്വഭാവമുള്ള സംഘത്തിന്റെ പ്രവർത്തനങ്ങളും അഫ്ഗാൻ ജനതയെ ദുരന്തങ്ങളിലേക്ക് തള്ളിവിടുകയാണുണ്ടായത്. അഫ്ഗാനിന്റെ ഇപ്പോഴത്തെ പതിതാവസ്ഥക്ക് സാമ്രാജ്യത്വ - അധിനിവേശ - മുതലാളിത്ത കൂട്ടുകെട്ടിനും താലിബാനും ഒരുപോലെ പങ്കുണ്ടെന്നാണ് അഫ്ഗാനിന്റെ ചരിത്രവും രാഷ്ട്രീയവും പറയുന്നത്.
യാഥാർത്ഥ്യം ഇതായിരിക്കെ പലരും ഇസ് ലാമോഫോബിക് അജണ്ടകളുമായി ഈ അവസരത്തെ മുതലെടുത്ത് മുന്നോട്ടു വരുന്നത് ഖേദകരമാണ്.
ഇത്തരം അജണ്ടകളുടെ ഭാഗമായുള്ള പ്രചാരണങ്ങളെ അറിഞ്ഞും അറിയാതെയും മതനിരപേക്ഷ മുഖമുള്ളവർ പിന്താങ്ങുന്നുവെന്നതാണ് ദൗർഭാഗ്യകരം. ശരിയായ ഇസ് ലാമിക ഭരണം നടന്നിരുന്ന നാല് ഖലീഫമാരുടെ കാലത്തെ ചരിത്രം പഠിക്കുന്നവർക്ക് ഇസ്‌ലാമിക ഖിലാഫത്തിന്റെ സൗന്ദര്യം ബോധ്യപ്പെടും. അവിടെയൊരിക്കലും മനുഷ്യാവകാശ ലംഘനങ്ങൾ സംഭവിച്ചിരുന്നില്ല എന്നത് ചരിത്ര യാഥാർത്ഥ്യമാണ്.
ബിപിൻ ചന്ദ്ര തന്റെ 'ഗ്രോത്ത് ഓഫ് കമ്യൂണലിസം ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ വായിക്കാം: മധ്യകാല ഇന്ത്യയെ ആയിരം കൊല്ലം ഭരിച്ചത് മുസ് ലിം രാജാക്കൻമാരാണ്. എഡി 622 ലെ സിന്ധ് ആക്രമണം മുതൽ ഔറംഗസീബിന്റെ കാലഘട്ടം വരെയുള്ള കാലത്ത് മത സംഘർഷങ്ങളോ വർഗീയ സംഘട്ടനങ്ങളോ ഉണ്ടായിട്ടില്ല, അദ്ദേഹം അടിവരയിടുന്നു.
ജൂതവേട്ട ലോകമാകെ വ്യാപകമായി നടന്നിരുന്ന കാലത്തും അവർക്ക് സ്വസ്ഥത ലഭിച്ചിരുന്നത് മുസ്‌ലിം ഭരണാധികാരികൾക്ക് കീഴിലായിരുന്നുവെന്ന അവരുടെ സാക്ഷ്യവുമുണ്ട്. പൊതു ബോധമെന്ന പേരിൽ നുണകൾ പ്രചരിപ്പിക്കുന്നവർ ഈ വസ്തുതകൾ പരിശോധിക്കാൻ തയ്യാറാകണം. ഏതെങ്കിലും മത നാമധാരികൾ ചെയ്തു കൂട്ടുന്ന അക്രമങ്ങൾക്ക് ആ മതം ഉത്തരവാദിയല്ലെന്ന സാമാന്യ ബോധം എല്ലാവർക്കുമുണ്ടാകേണ്ടതാണ്. ഭീകരതക്ക് മതമില്ലെന്ന് ആർക്കാണറിയാത്തത്? മ്യാൻമറിലെ ബുദ്ധഭിക്ഷുക്കൾ ചെയ്തു കൂട്ടുന്ന ക്രൂരതകൾക്ക് ബുദ്ധമതത്തെ ആരും പഴിക്കാറില്ല. ഇന്ത്യയിലെ ഹിന്ദുത്വ ഭീകരരുടെ ചെയ്തികൾക്ക് ഹിന്ദുമതത്തെ വിമർശിക്കാനും ആരും മുതിരാറില്ല. ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിലെ പ്രതിയുടെ മതമന്വേഷിച്ച് ആരും പോയിട്ടുമില്ല. സാഹചര്യങ്ങൾ ദുരുപയോഗം ചെയ്ത് ഇസ് ലാമോഫോബിയ ഉദ്പാദിപ്പിക്കാൻ ശ്രമിക്കുന്നവർ ഇവ കൂടി വിലയിരുത്തണം.

താലിബാൻ ഇസ് ലാമിന്റെ തെറ്റായ പ്രതിനിധാനമാണെന്നതിൽ തർക്കമില്ല. ആരെങ്കിലും അവരെ ന്യായീകരിക്കാനോ മഹത്വവത്കരിക്കാനോ തുനിയുന്നുവെങ്കിൽ അത് ശരിയുമല്ല. താലിബാനിൽ നിന്ന് സംഭവിക്കുന്ന ഏതൊരക്രമവും സന്തോഷിപ്പിക്കുന്നത് മുസ്‌ലിം വേട്ടക്കാരെയാണെന്ന് ഓർമ വേണം. കാരണം മുസ്‌ലിംകൾ ഇരകളാക്കപ്പെടേണ്ടവർ തന്നെയാണെന്ന പൊതുബോധം നിർമിക്കാൻ താലിബാന്റെ അതിക്രമങ്ങൾ സഹായിക്കുന്നുണ്ട്.

താലിബാനുമായി കൂട്ടുകൂടുന്ന ലോക രാജ്യങ്ങൾക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. അവരുമായി സഖ്യം ചേർന്ന് സ്വന്തം താത്പര്യങ്ങൾക്കെല്ലാം ഉപയോഗിച്ച് ആ രാജ്യത്തെ ഉപേക്ഷിക്കുകയല്ല വേണ്ടത്. അവരെ ജനാധിപത്യവത്കരിക്കാനും മാനവികമാക്കാനും പരിശ്രമിക്കണം. അനേകം ഗോത്രവർഗങ്ങളുടെയും വിവിധ ഗ്രൂപ്പുകളുടെയും സങ്കലനമായ താലിബാനിൽ അതിനനുസരിച്ച സംസ്കാരവും സ്വഭാവവുമുണ്ടാകും. അതിനനുസരിച്ച് കൂടിയാകണം അവരെ വിലയിരുത്തേണ്ടത്.
താലിബാനും- ഐസിസു മടക്കമുള്ള തീവ്ര പ്രതിഭാസങ്ങളെ വിശകലനം ചെയ്യുമ്പോൾ സാമ്രാജ്യത്വ- രാഷ്ട്രീയ - തീവ്ര മത വ്യാഖ്യാനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് കാണാം. അതിൽ മുതലാളിത്തത്തിന്റെയും ആയുധ കച്ചവടത്തിന്റെയും ഭൗതിക താത്പര്യങ്ങളുടെയും അംശങ്ങൾ ധാരാളമുണ്ട്. താലിബാൻ വിഷയത്തെ വിശാലാർത്ഥത്തിൽ സത്യ സന്ധമായി വിലയിരുത്താൻ പൊതുസമൂഹം തയ്യാറാകണം.

© SSF Kerala


കലാകിരീടം മടത്തും പൊയിൽ യൂണിറ്റിന് 🎉
08/08/2021

കലാകിരീടം മടത്തും പൊയിൽ യൂണിറ്റിന് 🎉

45 മത്സര ഫലങ്ങൾക്ക് ശേഷം മുന്നിൽ അമാനത്ത് നഗർ 🌷
08/08/2021

45 മത്സര ഫലങ്ങൾക്ക് ശേഷം മുന്നിൽ അമാനത്ത് നഗർ 🌷

25 മത്സര ഫലങ്ങൾക്ക് ശേഷം 🔥
08/08/2021

25 മത്സര ഫലങ്ങൾക്ക് ശേഷം 🔥

18/06/2021

അനിയന്ത്രിതമായ പെട്രോൾ വില വർദ്ധനവിനെതിരെ പൂനൂർ സെക്ടർ കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭത്തിൻ്റെ കാഴ്ചകൾ.

Address

Poonoor
Quilandi
673574

Website

Alerts

Be the first to know and let us send you an email when SSF Poonoor Sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share