06/01/2023
മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ പുത്തൻകുരിശ്
രക്ഷിതാകൾക്ക് ബോധവൽക്കരണക്ലാസ്സ്.
പുത്തൻകുരിശ് മഹാത്മാ ഗാന്ധി മെമോറിയൽ ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. സൈബർ കാലത്ത് ശ്രദ്ധിക്കേണ്ടത് ലഹരിയുടെ കാണാപുറങ്ങൾ എന്നി വിഷയങ്ങളെ കുറിച്ചാണ് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് അജയ്നാഥ് സർ ക്ലാസ്സ് എടുത്തത്. എൺപതി അഞ്ചു രക്ഷിതാക്കൾ പങ്കെടുത്തു. പുതിയ കാലത്ത് കൗമാരക്കാർ ശ്രദ്ധിക്കേണ്ടത് അദ്ദേഹം രക്ഷിതാകളോട് വിവരിച്ചു. PTA പ്രസിഡന്റ് പി. കെ വേലായുധൻ അധ്യക്ഷൻ ആയി. മാനേജർ സജി. കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ അജി നാരായണൻ, PTA ഭാരവാഹികളായ എം. എ വേണു, ബിനാക്കുട്ടി തങ്കച്ചൻ, അധ്യാപകരായ സിസിമോൾ വർഗീസ് , നിഷി പോൾ എന്നിവർ സംസാരിച്ചു.