YES -Fillah

YES -Fillah A system for the development of Arabic language and Islamic studies under YES INDIA FOUNDATION.

31/08/2026
25/05/2026

يوم عرفة

Ramadan campaign Inauguration
21/02/2026

Ramadan campaign Inauguration

Ramdan campaign 2026
21/02/2026

Ramdan campaign 2026

29/11/2025

ഹേബൽ അൻവറും ശാസ്ത്രവും പിന്നെ ചില ചിന്ന തമ്പിമാരും.

ശാസ്ത്രവികാസം അതിവേഗം സംഭവിക്കുന്നുണ്ട്. സ്രഷ്ടാവ് ഒരുക്കി നൽകിയ മനുഷ്യ മസ്തിഷ്കങ്ങൾ മുഖേന തന്നെയാണ് അത് സാധ്യമാകുന്നത്. ശാസ്ത്ര തത്വങ്ങൾ മാറ്റത്തിരുത്തലുകൾക്ക് വിധേയമാവാറുണ്ട്. ശാസ്ത്ര അധ്യാപകർ എല്ലാവരും ശാസ്ത്രകാരൻമാരല്ല. അവരിലധികവും എഴുതപ്പെട്ട വിവരങ്ങൾ നോക്കിപ്പഠിച്ചും ഗൂഗ്ൾ സെർച്ച് അന്തിമ 'സോഴ്സ്' ആയിക്കണ്ട് തെരഞ്ഞ് പിടിച്ചും ശാസ്ത്രവിവരങ്ങൾ പങ്കുവെക്കുന്ന പണിക്കാർ മാത്രമാണ്.

തങ്ങൾ നടന്നു വന്ന വഴിയിലൂടെ തന്നെ പടിപടിയായി വന്നാൽ മാത്രമേ ശാസ്ത്ര വിവരം കിട്ടുകയുള്ളൂ എന്നാണ് അവരുടെ വിചാരം. അങ്ങനെ വന്ന ഞങ്ങളാണ് ശാസ്ത്രജ്ഞരെന്ന ധാരണയും അവർക്കുണ്ട്. അതുകൊണ്ട് എയർ ലിഫ്റ്റിനെയൊന്നും അവർക്ക് അംഗീകരിക്കാൻ കഴിയില്ല.

എന്നാൽ അത്ഭുതകരമാം വിധം ജ്വലിക്കുന്ന മസ്തിഷ്കവുമായി ജനിച്ചു വീണ ധാരാളം മഹാ പ്രതിഭകൾ ചേർന്നാണ് പല കാലങ്ങളിലായി ശാസ്ത്രത്തെ വികസിപ്പിച്ചത്. അന്നെല്ലാം അവരെ കണ്ട് ലോകം ഞെട്ടിയിട്ടുണ്ട്, അത്ഭുതം കൂറിയിട്ടുണ്ട്.

പലപ്പോഴും അത്തരം മഹാപ്രതിഭകൾ പറഞ്ഞതൊക്കെയും ആദ്യത്തിൽ Hypothesis ആണെന്ന് തോന്നുകയും വൈകാതെ അത് realize ചെയ്യപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്.

ഞാൻ ആദ്യം പറഞ്ഞ ഗണത്തിലെ ശാസ്ത്ര അധ്യാപകരാണ് ശാസ്ത്രജ്ഞരായ അത്ഭുത പ്രതിഭകൾക്ക് നേരെ ആക്ഷേപം ചൊരിയാൻ ആദ്യം രംഗത്ത് വരുന്നത്. അവരതിനെ hypothetical statements എന്ന് ആക്ഷേപിക്കും. തങ്ങൾ പഠിച്ചു വച്ച ചിലതിനപ്പുറത്തേക്ക് ചിന്തിക്കാനാവാത്ത അവർ പുതിയത് കേൾക്കുമ്പോൾ 'ഞെട്ടാതിരിക്കാൻ' പ്രത്യേകം ശ്രദ്ധിക്കും.

ഫോർമലായി ഫിസിക്സും മാതമാറ്റിക്സും പഠിക്കാത്തവർക്ക് വലിയ ശാസ്ത്രജ്ഞാനം കിട്ടാൻ 0% നടുത്ത് മാത്രമേ സാധ്യതയുള്ളൂ എന്നവർ നിഗമിക്കും. എന്നുവച്ചാൽ തങ്ങളെപ്പോലെയുള്ള അദ്ധ്യാപകർക്ക് മുന്നിൽ വന്നിരുന്ന് കുറെ വർഷങ്ങൾ ചെലവഴിച്ചാലേ ശാസ്ത്രം മനസ്സിലാവൂ എന്ന്.

നോർമൽ രീതിയിൽ മാത്രം ചിന്തിക്കാൻ കഴിയുന്ന വിദ്യാർത്ഥികൾക്കാണ് ഫോർമൽ പഠനം ആവശ്യമാവുന്നത്. അത്ഭുത സൃഷ്ടിപ്പാകുന്നവർക്ക് ആ ഫോർമൽ പഠനങ്ങൾ ഒരു വേസ്റ്റ് ആയേക്കാം. അവർ അതിനുമപ്പുറത്തേക്ക് കയറിപ്പോകുന്നതിനെ അംഗീകരിക്കാനും പിന്തുണക്കാനും മറ്റുള്ളവർ സന്നദ്ധമാവണം. ഇത് എല്ലാ മേഖലയിലും ഉണ്ട്. മതപഠന രംഗത്ത് എത്രയോ ചരിത്രം കാണാം. അസാമാന്യമായ വൈഭവം പ്രകടമാക്കിയ ശിഷ്യരെ ചില ഗുരുക്കൻമാർ അവരുടെ ഫോർമൽ രീതികൾക്ക് കാത്തു നിൽക്കാൻ അനുവദിക്കാതെ മഹാ ഗുരുക്കളുടെയടുക്കലേക്ക് ഉന്നത പഠനത്തിന് പറഞ്ഞുവിട്ട ചരിത്രം.

ആദ്യം സാരിം ഖാനെ കുറിച്ച് പറയാം. ഉത്തർ പ്രദേശിലെ ഗോരഖ്പൂർ സ്വദേശിയാണ്. ഫോർമൽ വിദ്യാഭ്യാസത്തെക്കാൾ മറ്റു പഠന സാധ്യതകളെ സ്വന്തം താൽപ്പര്യപ്രകാരം തെരഞ്ഞെടുക്കുകയും അതിലൂടെ നടന്നു നീങ്ങി ഇന്ത്യയിലെ വിഖ്യാത കലാലയങ്ങളിലടക്കം ശാസ്ത്രീയ വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്ത കൊച്ചു മിടുക്കൻ. വിഖ്യാത ശാസ്ത്ര പ്രതിഭകൾ അവനെ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു.

ശാസ്ത്ര ജേർണലുകളടക്കം ഇൻ്റർവ്യുകൾ പ്രസിദ്ധീകരിച്ചു. ശാസ്ത്രത്തെയും അതിൻ്റെ വികാസത്തെയും നന്നായറിയുന്നവർ സാരിംഖാനെ അംഗീകരിച്ചു.

ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന യെസ് ഇന്ത്യാ ഫൗണ്ടേഷൻ തങ്ങളുടെ സ്ഥാപനങ്ങളിലെ 16000 + വിദ്യാർത്ഥികളിൽ നിന്ന് ശാസ്ത്ര തൽപ്പരരായ 500 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ജീനിയസ് ജാം എന്ന പേരിൽ ഇവൻ്റ് സംഘടിപ്പിക്കുകയും സരിം ഖാൻ മുഖ്യാതിഥിയായി എത്തുകയും ചെയ്തു.
സ്കൂളിൽ പോകാത്ത കുട്ടി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തപ്പോൾ സ്കൂളിൽ പോകാതിരിക്കണം എന്നല്ല ആ കുട്ടികളത്രയും മനസ്സിലാക്കിയത്. മറിച്ച്, സാരിം ഖാൻ ഒരു Specially gifted genius ആണെന്നും തങ്ങൾ മനസ്സിലാക്കുന്നതിനു മപ്പുറം വിജ്ഞാനത്തിൻ്റെ വാതായനങ്ങൾ അതി വിശാലമായി തുറന്നു കിടക്കുകയാണെന്നും നമ്മുടെ മാക്സിമത്തിൽ ഫോക്കസ് ചെയ്തു കൊണ്ട് സീരിയസ് പഠനവും ഗവേഷണവും നടത്തണമെന്നുമുള്ള ഒരു പ്രേരണ അവർക്ക് ലഭിച്ചു. അർത്ഥശൂന്യവും ആഭാസകരവുമായ റീലുകളിൽ കുരുങ്ങിക്കഴിയലാണ് ജീവിതമെന്ന് ധരിക്കുന്ന പുതിയ തലമുറക്ക് ഗൗരവതരവും പ്രാപഞ്ചിക രഹസ്യങ്ങളിലേക്ക് കണ്ണ് തുറപ്പിക്കുന്നതുമായ ചിന്തകൾ നൽകാൻ ഇത്തരം കൊച്ചു പ്രതിഭകളുമായുള്ള സംഗമത്തിലൂടെ സാധിച്ചു. അന്ന് പങ്കെടുത്ത കുട്ടികൾ മുഴുവനും പിന്നീട് അവരവരുടെ ക്യാമ്പസുകളിൽ കൂടുതൽ Study focused ആയിട്ടാണ് കാണപ്പെട്ടത്.

ഇപ്പറഞ്ഞതു പോലെ തന്നെ gifted talent ഉള്ള ആൾ ആണ് ഹേബൽ അൻവറും. ജോർജ് മാസൻ യൂണിവേഴ്സിറ്റി ആ കുട്ടിയുടെ കഴിവിനെ അംഗീകരിക്കുകയും ഗ്രാൻ്റ് നൽകുകയും ചെയ്തത് കൊണ്ടു തന്നെ അവൻ ഒരു അത്ഭുത ബാലൻ തന്നെയാണ്. അവരുടെ വെബ് സൈറ്റിൽ അവൻ്റെ പേര് കണ്ടില്ല എന്നൊക്കെ പറഞ്ഞ് അവനെ അവഗണിക്കാൻ ശ്രമിക്കുന്ന ചില PG അദ്ധ്യാപകർക്ക് അവൻ പറയുന്ന കാര്യങ്ങൾ fact ആയി തോന്നാതിരിക്കാം. യാഥാർത്ഥ്യവും അങ്ങനെ ആവാം. അത് fact ആണോ അല്ലേ എന്ന് നോക്കിയല്ല അവനെ അനുമോദിക്കേണ്ടതും അംഗീകരിക്കേണ്ടതും. മറിച്ച്, കേവലം 13 വയസ്സുകാരനായ ഒരു കുട്ടി ഫോർമൽ സ്കൂളിംഗ് ഇല്ലാതെ തന്നെ അത്തരമൊരു മേഖലയെ ഫോകസ് ചെയ്ത് പഠിച്ച് വിഷയമവതരിപ്പിക്കുകയും ഗ്രാൻ്റ് നേടുകയും ചെയ്തത് ചെറിയ കാര്യമല്ല. അവൻ്റെ പേര് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടവരുടെ ഔദ്യോഗിക സൈറ്റിൽ തന്നെ വ്യക്തമായി വന്നത് ഇതിനാലകം പ്രചരിച്ചിട്ടുണ്ട്.

സാരിമും ഹേബലും ഒക്കെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുമ്പോൾ അവരുടെ എല്ലാ സംശയങ്ങളും അവൻ തീർത്തു കൊടുക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. അവൻ പറയുന്നത് തന്നെയാണ് ശാസ്ത്ര സത്യം എന്ന് ഒരു വിദ്യാർത്ഥിയും തീർപ്പ് കൽപ്പിക്കുകയും ഇല്ല. അങ്ങനെയൊക്കെ കരുതുന്നത് ശാസ്ത്രവികാസത്തിൻ്റെ നാൾവഴികളെ കുറിച്ച് ബോധമില്ലാതെ ശാസ്ത്ര ടെക്സ്റ്റുകളെ ഫൈനൽ 'സോഴ്സു'കളായി മനസ്സിലാക്കി വെച്ചിരിക്കുന്ന ചില 'അധ്യാപകർ,' മാത്രമാണ്. ശാസ്ത്രത്തിൻ്റെ മുന്നേറ്റത്തിൽ ആശയങ്ങൾ ഉയർത്തിക്കൊണ്ടു വരലാണ് പ്രധാനം. അത് തെറ്റാം. പിന്നീട് തിരുത്തപ്പെടാം. നവ ആശയങ്ങൾ കൊണ്ടു വരുന്നവർ ശാസ്ത്രജ്ഞരാണ്.
ന്യൂട്ടൺ സ്വയം തിരുത്തിയിട്ടുണ്ട്. ന്യൂട്ടനെ ഐൻസ്റ്റീൻ തിരുത്തിയിട്ടുണ്ട്. പുതിയതിനെ സ്വീകരിക്കാനുള്ള ഒരു ഇടം എന്നും ശാസ്ത്രത്തിൽ ഉണ്ടായിരിക്കും.

അസാധാരണ പ്രതിഭാത്വം കാണിക്കുന്ന കുട്ടികളെ കൃത്യമായി മനസ്സിലാക്കി അവർക്കോ അവരിലൂടെ വിദ്യാർത്ഥികൾക്കോ പ്രചോദനമാവുന്ന സംഗമങ്ങൾ സാധ്യമാക്കുക. തെറ്റോ ശരിയോ ആവട്ടെ, ശാസ്ത്ര മേഖലകളിൽ പുതിയ സമവാക്യങ്ങൾ മുന്നോട്ടു വെക്കാനുള്ള അവരുടെ സന്നദ്ധതയെ പോസിറ്റീവായി വഴി കാണിച്ച് പ്രചോദിപ്പിക്കുക. എന്നാൽ ഗുണകരമല്ലാത്ത വിധം സെലിബ്രിറ്റി ആക്കുന്നതിനോട് വിയോജിക്കുന്നു. അവരുടേതല്ലാത്ത മേഖലകളിലെ ഗൗരവമേറിയ ചോദ്യങ്ങൾ ചോദിക്കപ്പെടുന്ന വിധം സദസ്സുകൾ ഒരുക്കുന്നതും നല്ലതല്ല എന്ന് തോന്നുന്നു. അതൊക്കെ അവരുടെ ഫോക്കസിംഗ് നഷ്ടപ്പെടുത്തിയേക്കാം.

ഏതായാലും നവംബർ 30 ഞായറാഴ്ച രാവിലെ 9 മുതൽ 1 വരെ അബുദാബിയിൽ യെസ് ഇന്ത്യാ കോസ്മിക് കോൺഫ്ലുവൻസ് നടക്കുന്നു. അതിൽ സാരിംഖാനും ഹേബൽ അൻവറും ഒന്നിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾക്കു മുന്നിൽ സംസാരിക്കും. അവർ അവരുടേതായ പലതും ചർച്ച ചെയ്യും. കേട്ടിരിക്കുന്നവർക്ക് മനസ്സിലാവാം ഇല്ലാതിരിക്കാം. പക്ഷേ, ശാസ്ത്രത്തിൻ്റെയും പ്രപഞ്ച സംവിധാനങ്ങളുടെയും രീതിശാസ്ത്രങ്ങളെ കുറിച്ച് ഒരു ഉൾക്കാഴ്ച ഉണ്ടാവാൻ അത് സഹായകമാവും. ആ ഉൾക്കാഴ്ച അനർത്ഥമായതിൽ നിന്ന് ഗൗരവമുള്ള ചിന്തകളിലേക്ക് പുതു തലമുറയെ വഴി നടത്തും. അവർ പുതിയ ലോകം പണിയട്ടെ. പ്രപഞ്ചത്തിന് പിന്നിൽ ഒരു ദൈവമുണ്ട് എന്ന ബോധ്യം പറഞ്ഞത് ദഹിച്ചില്ലെങ്കിലും അവരെ അനാവശ്യ ബഹളങ്ങളിലേക്ക് വലിച്ചിഴക്കാതിരിക്കുക.

Address

Near Pared Ground, Poonch City, J&K
Punch

Telephone

+917298010127

Website

Alerts

Be the first to know and let us send you an email when YES -Fillah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to YES -Fillah:

Shortcuts

Share

Category