25/09/2021
നിസ്തുലവും ത്യാഗപൂർണ്ണവുമായ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിയ സഹപ്രവർത്തകർക്ക് യാത്രയയപ്പ് സമ്മേളനം ഒരുക്കി പുനലൂർ സെൻറ് ഗൊരേറ്റി എച്ച്. എസ്. എസ്.
കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ. സി എബ്രഹാം അധ്യക്ഷത വഹിച്ചു. പുനലൂർ കോർപ്പറേറ്റ് മാനേജർ റവ. ഡോ. ക്രിസ്റ്റി ജോസഫ് അച്ചൻ അനുഗ്രഹ സന്ദേശം നൽകിയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി മൃദുല, കറസ്പോണ്ടന്റ് ശ്രീ ജോൺസൺ, ഡെപ്യൂട്ടി എച്ച്. എം.ശ്രീ. ഫ്രാൻസിസ് സാലസ് എന്നിവർ സംസാരിച്ചു. സുദീർഘ കാലത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഓഫീസ് സ്റ്റാഫ് പ്രിയ ജോസേട്ടനും മറ്റ് പ്രിയപ്പെട്ടവർക്കും ഹെഡ്മിസ്ട്രസ് ശ്രീമതി ജെയ്സി ഫിലിപ്പ് ഉപഹാരം സമർപ്പിക്കുകയും അനുമോദന പ്രസംഗം നടത്തുകയും ചെയ്തു. മാനേജ്മെന്റിന്റേതായ ഉപഹാരം കോർപ്പറേറ്റ് മാനേജർ റവ. ഡോ. ക്രിസ്റ്റി ജോസഫ് സമ്മാനിച്ചു. പി. ടി.എ. പ്രസിഡന്റ് ശ്രീമതി ചന്ദ്രതാര, അധ്യാപക പ്രതിനിധികൾ, അനധ്യാപക പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങ് മറുപടി പ്രസംഗത്തോടെ സമാപിച്ചു.