31/08/2024
*കാമ്പസിനെ ഹരിതാഭമാക്കാൻ പൂർവ്വ വിദ്യാർത്ഥിനികൾ*
കാലടി: കാമ്പസിനെ ഹരിതാഭമാക്കാനൊരുങ്ങി പൂർവ്വവിദ്യാർത്ഥിനികൾ. കണ്ടനകം ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനികളാണ്
സ്കൂളിൻ്റെ മുപ്പതാം വാർഷികത്തിൽ
പത്തേക്കർ കാമ്പസിൽ വിവിധ തരം ഫലവൃക്ഷ തൈകൾ നട്ട് ഹരിതാഭമാക്കാൻ തീരുമാനിച്ചത്. 1995 -ൽ സ്ഥാപിതമായ സ്കൂളിൽ 29 ബാച്ചുകളാണ് പഠിച്ചിറങ്ങിയത്. സ്കൂൾ കാമ്പസിൽ മാവിൻ തൈ നട്ട് മാനേജർ പി.വി മുഹമ്മദ് മൗലവി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ 2000-02 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിനി പി.വി സുഹറയാണ് ആദ്യ തൈ സംഭാവന ചെയ്തത്. പൂർവ്വ വിദ്യാർത്ഥിനി എക്സിക്യൂട്ടീവ് രൂപീകരണ യോഗം സ്കൂൾ മാനേജർ പി.വി മുഹമ്മദ് മൗലവി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സുനിൽ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ആലുംനി അഡ്ഹോക് കമ്മിറ്റിയുടെ ഭാരവാഹികളായി സുഹറ പി.വി (പ്രസിഡൻ്റ്), ഷഫ്ന വി, അൻസിയ കെ.ടി (വൈസ് പ്രസിഡൻ്റുമാർ), പ്രിൻസി കെ.പി (ജന. സെക്രട്ടറി), ഷിറീൻ, നഹല ഒ.വി, ഫാഇസ (സെക്രട്ടറിമാർ), റംസീന ടി (ട്രഷറർ) എന്നിവരേയും, ഓരോ ബാച്ചിലേയും രണ്ട് വീതം പ്രതിനിധികളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. സ്കൂൾ മുപ്പതാം വാർഷികത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് മെഗാ ആലുംനി സംഗമം വിളിച്ചുചേർക്കും. ഇതിന് മുന്നോടിയായി മുഴുവൻ ബാച്ചുകളിലേയും വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തി വിപുലമായ ആലുംനി എക്സിക്യുട്ടീവ് വിളിച്ചുചേർക്കും. അൻവർ സാദത്ത് ഹുദവി, അസ്ഹർ പി.കെ, സുഹറ പി.വി, പ്രിൻസി കെ.പി, അൻസിയ കെ.ടി, ഷിറീൻ, ഷഫ്ന വി, റുഷ്ദ സയാന തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ. അബ്ദുൽ ഖയ്യൂം സ്വാഗതവും അഡ്ഹോക് കമ്മിറ്റി ട്രഷറർ റംസീന ടി നന്ദിയും പറഞ്ഞു. ഷറീന എം, ഷരിഫ ടി.പി, നിഷ ടി.ജി, ജിഷ ജോസ്, ഷമീന സി.എം, റഷീദ കെ, നൗഫൽ എ ഖാദർ, സ്കൂൾ യൂനിയൻ ഭാരവാഹികളായ റിസ്‌ല അബ്ദുൽ റസാഖ്, നാഷിദ വി.വി, സന പർവീൻ തുടങ്ങിയർ നേതൃത്വം നൽകി.