AMLP School Thamalassery

AMLP School Thamalassery AMLPS is located at the centre of Thamalssery, opposite to Juma masjid Thamalassery..

The school is a lower primary school comprising classes from 1 st STD to 4 th STD..

പാരൻ്റിംഗ്ക്ലാസ്ഷഫ്ന - സൈക്കോളജിക്കൽ കൗൺസിലർ
11/01/2026

പാരൻ്റിംഗ്
ക്ലാസ്
ഷഫ്ന - സൈക്കോളജിക്കൽ കൗൺസിലർ

ജപ്പാൻ ജ്വരം -  ആരോഗ്യ ബോധവൽക്കരണ ക്ലാസ് , Dr ശ്രീഷ്മ
11/01/2026

ജപ്പാൻ ജ്വരം - ആരോഗ്യ ബോധവൽക്കരണ ക്ലാസ് , Dr ശ്രീഷ്മ

എ .എം. എൽ .പി സ്കൂൾ താമലശ്ശേരിയിൽ പുതുവത്സര  ആഘോഷവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു.പാലക്കാട് ഐഐടിയിൽ നിന്നും പിഎച്ച്ഡി ...
06/01/2026

എ .എം. എൽ .പി സ്കൂൾ താമലശ്ശേരിയിൽ പുതുവത്സര ആഘോഷവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു.

പാലക്കാട് ഐഐടിയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി Dr.മിമിഷ,പൊന്നാനി ഉപജില്ലാ സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രസന്ന മോഹൻ,താമലശ്ശേരി മുൻ വാർഡ് മെമ്പർ സുഹറ ഉസ്മാൻ എന്നിവരെ ആദരിച്ചു.

വാർഡ് മെമ്പർ നാസർ മാഷ് പരിപാടി ഉദ്ഘാടനംചെയ്തു .പിടിഎയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു.

പിടിഎ പ്രസിഡൻറ് അസ്ന മുനീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ മുഹമ്മദ് കുട്ടി മാഷ് , മുൻ അധ്യാപകരായ ശ്രീധരൻ മാസ്റ്റർ , മുഹമ്മദ് മാഷ് , ഷഹീദ ടീച്ചർ, എന്നിവരും സ്കൂൾ ലീഡർ റസീൻ , ഫായിസ് ( TFA )എന്നിവരും ആശംസകൾ നേർന്നു.

TFA ക്ലബ് പ്രതിനിധികൾ മിമിഷയ്ക്ക് ഉപഹാരങ്ങൾ നൽകി ആശംസകൾ അറിയിച്ചു.

തുടർന്ന് Dr.മിമിഷ റിസർച്ച് പേപ്പറിൻ്റെ ഭാഗം അവതരിപ്പിച്ചു. .HM ഗസൽ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിഷ്ണു മാഷ് നന്ദി പറഞ്ഞു.

04/01/2026
അവധിക്കാല വർക്ക് ഷീറ്റ് വിതരണ  ഉദ്ഘാടനവും ജൈഡൻ സ്കോളർഷിപ്പ് വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് അസ്ന ...
27/12/2025

അവധിക്കാല വർക്ക് ഷീറ്റ് വിതരണ ഉദ്ഘാടനവും ജൈഡൻ സ്കോളർഷിപ്പ് വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.
പിടിഎ പ്രസിഡന്റ് അസ്ന മുനീർ
അധ്യക്ഷയായി. ഗസൽ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങ് വാർഡ് മെമ്പർ നാസർ മാഷ് ഉൽഘാടനം ചെയ്തു.
വിഷ്ണു മാഷ് പരിപാടിക്ക് നന്ദി പറഞ്ഞു.

പ്ലാനറ്റോറിയം , മ്യൂസിയം , കോഴിക്കോട് ബീച്ച് - പഠനയാത്ര
27/12/2025

പ്ലാനറ്റോറിയം , മ്യൂസിയം , കോഴിക്കോട് ബീച്ച് - പഠനയാത്ര

*അഭിമുഖം സംഘടിപ്പിച്ചു* മൂന്നാം ക്ലാസിലെ മലയാളം - "കാലവർഷത്തിന്റെ എഴുന്നള്ളത്ത്" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഹരിത കർമ...
05/12/2025

*അഭിമുഖം സംഘടിപ്പിച്ചു*

മൂന്നാം ക്ലാസിലെ മലയാളം - "കാലവർഷത്തിന്റെ എഴുന്നള്ളത്ത്" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനാംഗങ്ങളുമായി അഭിമുഖം സംഘടിപ്പിച്ചു.
ഹരിത കർമ്മ സേനാംഗം *സുബിത,സുനിത* എന്നിവർ കുട്ടികളുമായി സംവദിച്ചു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകൾ എം സി എഫ് സെന്ററുകളിൽ വെച്ച് അതിന്റെ ഭാരത്തിന്റെ യൂണിറ്റായ മൈക്രോൺ പ്രകാരം തരം തിരിച്ച് കോഴിക്കോട് റിസൈക്ലിങ് കമ്പനി ക്ക് നൽകുകയാണ് ചെയ്യുന്നത്. 120 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക്കുകൾ റീ സൈക്ലിങ് ചെയ്ത് പലവിധത്തിലുള്ള വസ്തുക്കൾ ആക്കി മാറ്റുകയാണ്. അഭിമുഖം കുട്ടികളിൽ ഒരു വേറിട്ട അനുഭവമുണ്ടാക്കി.

പാചക മത്സരത്തിൽ മൂന്നാം സ്ഥാനം ,പ്രസന്നേച്ചിക്ക് അഭിനന്ദനങ്ങൾ
30/11/2025

പാചക മത്സരത്തിൽ മൂന്നാം സ്ഥാനം ,
പ്രസന്നേച്ചിക്ക് അഭിനന്ദനങ്ങൾ

കലാമേള
05/11/2025

കലാമേള

എ എം എൽ പി സ്കൂൾ താമലശ്ശേരി പുകയിലരഹിത വിദ്യാലയം പ്രഖ്യാപനം നടന്നു. പുകയിലരഹിത വിദ്യാലയ  പ്രഖ്യാപനം ആരോഗ്യ വിദ്യാഭ്യാസ സ...
27/09/2025

എ എം എൽ പി സ്കൂൾ താമലശ്ശേരി പുകയിലരഹിത വിദ്യാലയം പ്രഖ്യാപനം നടന്നു.
പുകയിലരഹിത വിദ്യാലയ പ്രഖ്യാപനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ഉസ്മാൻ നിർവഹിച്ചു. പരിപാടിയിൽ ഡോക്ടർ ഹാഫിസ് മെഡിക്കൽ ഓഫീസർ അധ്യക്ഷനായി. ഗസൽ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, Dr: ഗ്രീഷ്മ,MTA പ്രസിഡൻറ് സെമീറ എന്നിവർ ആശംസകൾ അറിയിച്ചു. സൂര്യ പുകയില ബോധവൽക്കരണ ക്ലാസ് നടത്തി. പുകവല ബോധവൽക്കരണ പ്രതിജ്ഞ ഷംന ടീച്ചർ ചൊല്ലിക്കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ബിനു പരിപാടിക്ക് നന്ദി പറഞ്ഞു.

Address

Maranchery, Thamalassery
Ponnani
679581

Website

Alerts

Be the first to know and let us send you an email when AMLP School Thamalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AMLP School Thamalassery:

Shortcuts

Share

Category