10/08/2026
എം.ടി.എം കോളേജിൽ 'ബിസിനസ്സ് ക്വിസ്' മത്സരം സംഘടിപ്പിച്ചു
വെളിയങ്കോട്: അന്താരാഷ്ട്ര കോമേഴ്‌സ് ദിനാചരണത്തിന്റെ (International Commerce Day) ഭാഗമായി എം.ടി.എം ആർട്സ്, സയൻസ് ആൻഡ് കോമേഴ്‌സ് കോളേജിലെ കോമേഴ്‌സ് വിഭാഗം, ഇ.ഡി ക്ലബ്ബ്, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ബിസിനസ്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന മത്സരത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
വാശിമേറിയ മത്സരത്തിൽ അബ്ദുൾ റൂഫ്, മെഹ്റൂഫ് പി.വി (S5 BBA) സഖ്യം ഒന്നാം സ്ഥാനവും, മുഹമ്മദ് ഷിഫാസ് എൻ, മുഹമ്മദ് സിയാദ് (S3 B.Com B) സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ആയിഷ ബീവി ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ കോമേഴ്സ് വിഭാഗം മേധാവി മായ സി വിതരണം ചെയ്തു. നിവ്യ മനോഹരൻ സാങ്കേതിക സഹായം നൽകിയ ചടങ്ങിൽ കോളേജ് പിആർഒ ഫൈസൽ ബാവ, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.