Eswaramangalam New U.P. School

Eswaramangalam New U.P. School Aided school

10/11/2022
30/09/2022

നിലവില്‍ സംരഭം നടത്തുന്നവര്‍ക്കും മള്‍ട്ടി മീഡിയ പഠിച്ചാല്‍ നേട്ടങ്ങള്‍ ഏറെയാണ്. സ്വന്തം സ്ഥാപനത്തെ അല്ലെങ്കില്‍ ബ്രാന്‍ഡിനെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ ആരുടെയും സഹായമില്ലാത്ത വളര്‍ത്തിയെടുക്കാന്‍ സാധിക്കും. സ്വന്തം പ്രൊഡക്റ്റുകളെ ആമസോണ്‍ പോലുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ശൃംഖയില്‍ ബന്ധിപ്പിക്കാനും കഴിയും.

BETTER EMLOY-ARCHI CAMPUS മള്‍ട്ടി മീഡിയ കോഴ്‌സുകളിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.

Betteremploy Archi Campus
Reach us for details
??+919846742664
?? [email protected]
??https://www.betteremploy.in

30/08/2022
അഖില കേരള അണ്ടർ 14 ഫുട്ബാൾ ടൂർണമെൻ്റ് സെപ്തംബർ 9, 10, 11 തിയ്യതികളിൽഈശ്വരമംഗലം  ഫുട്ബാൾ അക്കാദമി സംഘടിപ്പിക്കുന്ന അഖില ക...
29/08/2022

അഖില കേരള അണ്ടർ 14 ഫുട്ബാൾ ടൂർണമെൻ്റ് സെപ്തംബർ 9, 10, 11 തിയ്യതികളിൽ

ഈശ്വരമംഗലം ഫുട്ബാൾ അക്കാദമി സംഘടിപ്പിക്കുന്ന
അഖില കേരള അണ്ടർ 14 ഫുട്ബാൾ ടൂർണമെൻ്റ് 'എയ്റ്റ്സ്' ലീഗ് സെപ്തംബർ 9, 10, 11 തിയ്യതികളിൽ ഈശ്വരമംഗലം ന്യൂ യു.പി സ്കൂൾ ഫുട്ബാൾ ടർഫിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സെപ്തംബർ 9 ന് അക്കാദമി പ്രസിഡൻ്റ് വത്സൻ മഠത്തിൽ കിക്കോഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. ഫുട്ബാൾ ടൂർണമെൻ്റിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള ക്ലബുകൾ സെപ്തംബർ 5ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9567226315, 9961552615.

5 ലക്ഷം കുട്ടികൾക്ക് കായികപരിശീലനം ഉടൻ തുടങ്ങും: മന്ത്രി വി. അബ്ദുറഹ്മാൻപൊന്നാനി: സ്കൂൾ തലം മുതൽ കായിക പഠനം പാഠ്യപദ്ധതിയ...
22/08/2022

5 ലക്ഷം കുട്ടികൾക്ക് കായികപരിശീലനം ഉടൻ തുടങ്ങും: മന്ത്രി വി. അബ്ദുറഹ്മാൻ

പൊന്നാനി: സ്കൂൾ തലം മുതൽ കായിക പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കായിക, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ആദ്യഘട്ടത്തിൽ കായിക വിഷയങ്ങൾ ടെസ്റ്റ് പുസ്തകങ്ങളിൽ ഉൾപ്പെടുത്തി 50 വിദ്യാലയങ്ങളിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. പരീക്ഷണം പൂർത്തിയാകുന്നതോടെ കായികം ഒരിനമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
യൂനിവേഴ്സിറ്റികൾ സ്പോർട്സിൽ പിജി കോഴ്സുകൾ തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ കായിക പഠനം തൊഴിലവസരത്തിലേക്ക് മാറ്റാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സന്തോഷ് ട്രോഫി താരങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളിലെ 5 ലക്ഷം കുട്ടികൾക്കുള്ള പരിശീലനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊന്നാനി ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂൾ ടർഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എയ്ഡഡ് യു .പി സ്കൂൾ ചരിത്രത്തിൽ ഒരു കോടി രൂപാ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യത്തെ ഫുട്‌ബോള്‍ ടര്‍ഫ് ആണ് മന്ത്രി നാടിന് സമർപ്പിച്ചത്. പഠനത്തോടൊപ്പം കായിക പ്രതിഭകളെ കൂടി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂളിൽ ടർഫ് ഒരുക്കിയിട്ടുള്ളത്. എൽകെജി ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന ഫുട്ബാൾ അക്കാഡമിയുടെ പ്രവർത്തനവും തുടക്കമായി.

ചടങ്ങില്‍ പൊന്നാനി എംഎല്‍എ വി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഈശ്വരമംഗലം ഫുട്ബോൾ അക്കാഡമിയുടെ ഉദ്ഘാടനം പൊന്നാനി എംപി ഇ.ടി. മുഹമ്മദ് ബഷീര്‍ നിർവഹിച്ചു. അക്കാഡമി ലോഗോ പ്രകാശനം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ, കൗൺസിലർമാരായ കെ.വി. ബാബു, ഫർഹാൻ ബിയ്യം, ഗിരീഷ് കുമാർ കെ , മിനി ജയപ്രകാശ്, പൊന്നാനി എഇഒ, ഷോജ.ടി.എസ്, പ്രധാനധ്യാപിക സീന ആൻറണി, പിടിഎ പ്രസിഡൻ്റ് പി.കെ. ജിൽഷ, സ്റ്റാഫ് സെക്രട്ടറി ടി.കെ. സതീശൻ, നഴ്സറി സ്കൂൾ പ്രസിഡൻ്റ് മുജീബ് റഹ്മാൻ എന്നിവർ ആശംസ പ്രസംഗം നടത്തി.സ്കൂൾ മാനേജര്‍ വത്സന്‍ മഠത്തില്‍ സ്വാഗതവും പിടിഎ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

18/08/2022

ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂൾ ടര്‍ഫ് മൈതാനം ആഗസറ്റ് 21 ന് രാവിലെ 11 മണിക്ക് കായിക മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും

Address

Ponnani

Website

Alerts

Be the first to know and let us send you an email when Eswaramangalam New U.P. School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Eswaramangalam New U.P. School:

Shortcuts

Share

Category