Skvc Alumni Association Of Differently Abled

Skvc Alumni Association Of Differently Abled Association for the welfare of the differently abled students and old students

നിറവ് 2025ശ്രീ കേരളവർമ്മ കോളേജ് പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ (SKVC Alumni DA) 23.8.25 ൽ കേരളവർമ്മയിൽ കൂടിയ ഓണാ...
25/08/2025

നിറവ് 2025

ശ്രീ കേരളവർമ്മ കോളേജ് പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ (SKVC Alumni DA) 23.8.25 ൽ കേരളവർമ്മയിൽ കൂടിയ ഓണാഘോഷത്തിൽ നിന്ന് ..

സ്നേഹവും സൗഹൃദവും ഓർമ്മകളും നിറഞ്ഞ കേരളവർമ്മാമുറ്റത്ത് ഞങ്ങൾ ഓണാഘോഷം ഗംഭീരമാക്കി .:

സൗഹൃദത്തിനും ആനന്ദത്തിനുമായ് ഞങ്ങൾ ഞങ്ങളുടെ ശരീരിക പരിമിതികളെ ആഘോഷമാക്കി..

സൗഹൃദം പ്രതീക്ഷ സ്മരണകൾ എന്നിവക്കായ് ഞങ്ങൾ പരസ്പരം ചേർത്തു പിടിച്ചു

കാഴ്ച്ച സൗന്ദര്യം അനുഭൂതി എന്നത് വ്യക്ത്യാധിഷ്ഠിതമാണെന്ന് ഞങ്ങൾ ഉറക്കെ ഉദ്ഘോഷിച്ചു ..

മാവേലിയും പൂക്കളവും വാദ്യവും ഓണപ്പാട്ടും ഓണകളികളും ഓണസദ്യയുമായ് ഞങ്ങൾ ഓണത്തെ വരവേറ്റു ..

പ്രിയ അധ്യാപകരായ കൃഷ്ണകുമാരി ടീച്ചർ ഉഷകുമാരി ടീച്ചർ അനിൽ മാഷ് എന്നിവർ ഞങ്ങളെ അവരുടെ സ്നേഹത്തോട് ചേർത്തു നിർത്തി ..

NSS വിദ്യാർത്ഥികളും ഇപ്പോൾ പഠിക്കുന്ന ഏതാനും ഭിന്നശേഷി വിദ്യാർത്ഥികളും രക്ഷിതാക്കളും ഓണാഘോഷത്തെ കൂടുതൽ ആവേശമാക്കി ..

ശ്രീ കേരളവർമ്മ പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ (SKVC Alumni DA) പ്രസിഡൻ്റ് രഞ്ജിത്ത് മാഷ് ,സെക്രട്ടറി രവീന്ദ്രൻ മാഷ് എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി..

22/08/2025
ചേർന്നു നിൽക്കാംചേർത്തു നിർത്താം
22/08/2025

ചേർന്നു നിൽക്കാം
ചേർത്തു നിർത്താം

ഡിസംബർ 14 ശനിയാഴ്ച്ച ശ്രീ കേരളവർമ്മ കോളേജ് പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ (SKVC Alumni DA) കോളേജിൽ ക്രിസ്തുമസ് ന...
16/12/2024

ഡിസംബർ 14 ശനിയാഴ്ച്ച ശ്രീ കേരളവർമ്മ കോളേജ് പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ (SKVC Alumni DA) കോളേജിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷിച്ചു .

കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന HEPSNൻ്റെ ചുമതലയുള്ള അധ്യാപകരിൽ വിനിത മിസും സ്മൃതി മിസും ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി .SKVC Alumni DA പ്രസിഡൻ്റ് രവി സെക്രട്ടറി അബിൽ എല്ലാ കാര്യങ്ങളെയും നല്ല രീതിയിൽ ഏകോപിപ്പിച്ചു .CI ജോബിസറും MKARE ന്യൂറോ ഓർത്തോ റിഹാബിലിറ്റേഷൻ സെൻ്ററിലെ മധുസറും ആഘോഷത്തിൽ പങ്കുചേർന്നു

കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഏതാനും ഭിന്നശേഷി വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങളും പാട്ടുകളുമായ് പരിപാടിയെ മനോഹരമാക്കി .പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ പ0നക്കാല അനുഭവങ്ങളും പാട്ടുകളുമായ് പരിപാടിക്ക് ഉണർവു പകർന്നു .

കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികളെയും ,പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മയെയും പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പസിൽ ഭിന്നശേഷി സൗഹൃദമായ നടപ്പാതകളും മറ്റും ഉണ്ടാവേണ്ടതിൻ്റെ പ്രാധാന്യത്തെ മുൻനിർത്തികൊണ്ടും ജനുവരിയിൽ മീറ്റിങ്ങ് കൂടേണ്ടതിൻ്റെ ആവശ്യകതയെപറ്റി വിനിത മിസും സ്മൃതി മിസും സംസാരിച്ചു .

115 നമ്പർ ക്ലാസ് മുറിയിലെ ബെഞ്ചുകളിൽ ചേർന്നിരുന്ന് ക്രിസ്തുമസ് ന്യൂയർ ആഘോഷത്തിൽ ഏകമനസ്സോടെ ഞങ്ങൾ പങ്കുചേരുമ്പോൾ ചാറ്റൽ മഴയും കുളിർക്കാറ്റുമായി ക്യാമ്പസും പ്രകൃതിയും ആഘോഷത്തിന് കൂടുതൽ അനുഭൂതി പകർന്നു .

സ്നേഹത്തോടെ ,
ബിജു പോൾ

ശ്രീ കേരളവർമ്മ കോളേജ് പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ ( SKVC Alumni DA) ഇന്ന് കോളേജിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷിച്ച...
14/12/2024

ശ്രീ കേരളവർമ്മ കോളേജ് പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ ( SKVC Alumni DA) ഇന്ന് കോളേജിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷിച്ചപ്പോൾ🥰

ഏപ്രിൽ 30 തിയ്യതിയായിരുന്നു ശ്രീ കേരളവർമ്മ പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മയായ SKVC Alumni (Differently Abled) ഗ്ര...
08/05/2024

ഏപ്രിൽ 30 തിയ്യതിയായിരുന്നു ശ്രീ കേരളവർമ്മ പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മയായ SKVC Alumni (Differently Abled) ഗ്രൂപ്പിൽ നിന്നും മൂന്നാറിലേയ്ക്ക് ടൂർ പോകുന്നത് നൂറിലധികം അംഗങ്ങളുള്ള ഗ്രൂപ്പിൽ നിന്നും 26 പേരാണ് ടൂർ പോയത് ,അവരുടെ കുടുംബാംഗങ്ങളും സഹായികളും അടക്കം .

കണ്ണിനു കാഴ്ചാ വെല്ലുവിളി നേരിടുന്നവരാണ് SKVC Alumni (DA) യിലെ ഭൂരിപക്ഷം പേരും.. എങ്കിലും യാത്രകൾ പോകുക എന്ന സഹജമായ ആഗ്രഹത്തിൽ എല്ലാവരും ഒത്തൊരുമയോടെ ചേർന്നു നിൽക്കുകയായിരുന്നു .. ആദ്യമായാണ് ഗ്രൂപ്പിൽ നിന്നും ടൂർ പോകുന്നത് ..

എപ്രിൽ 30 തിയ്യതി 11.30 pm നാണ് കേരളവർമ്മ കോളേജിൽ നിന്നും ടെംബോ ട്രാവലറിൽ യാത്ര പുറപ്പെടുന്നത് .. ടൂർ പോകുന്നവർക്ക് ഒത്തുകൂടുന്നതിനായി 115 നമ്പർ ക്ലാസ് റൂം കോളേജ് അധികൃതർ ഒരുക്കി കൊടുത്തിരുന്നു .

ബോട്ടാണിക്കൽ ഗാർഡൻ ,മാട്ടുപ്പെട്ടി ഡാം ,എക്കോ പോയൻ്റ്, കുണ്ടള ഡാം ,ടോപ് സ്റ്റേഷൻ ഇത്രയും സ്ഥലങ്ങളാണ് മൂന്നാറിൽ സന്ദർശിച്ചത് ..മെയ് 2 പുലർച്ച 5 മണിയോടു കൂടി കേരളവർമ്മ കോളേജിൽ തിരിച്ചെത്തുകയും ചെയ്തു.

ടൂർ വളരെ സന്തോഷകരവും ഹൃദ്യവുമായിരുന്നുവെന്ന് പോയവരെല്ലാം ഗ്രൂപ്പിൽ പങ്കുവെച്ചു .

കാഴ്ച്ചാ പരിമിതി എന്നത് യാത്രകൾക്കോ സന്തോഷത്തിനോ ആനന്ദത്തിനോ പരിമിതി ആകുന്നില്ല എന്ന് ഉറക്കെ വിളിച്ചു പറയുകയും കൂടി ചെയ്യുകയാണ് കേരള വർമ്മയിലെ കുട്ടികൾ .. ഇതിലെ ചിലർ ഇടയ്ക്ക് ഒന്നോ രണ്ടോ ആഴ്ച നീണ്ടു നിൽക്കുന്ന ദീർഘദൂര യാത്രകൾ ചെയ്യുന്നവരും കൂടിയാണ് എന്നതും കൂടി മനസിലാക്കുമ്പോഴാണ് കാഴ്ചാ പരിമിതിയെ എത്ര മനോഹരമായാണ് തരണം ചെയ്യുന്നത് എന്ന് മനസിലാക്കാനാകുക .

കണ്ണിനു കാഴ്ചയുള്ളവർ യാത്രകളിൽ ദൃശ്യപരതയിൽ മാനസിക സന്തോഷം കണ്ടെത്തുമ്പോൾ ,കണ്ണിനു കാഴ്ചാ പരിമിതിയുള്ളവർ മാനസിക ആത്മീയ അനുഭൂതികളിലൂടെ ആനന്ദമനുഭവിക്കുന്നു.. യാത്രയിൽ ,കാഴ്ചയുള്ളവരേക്കാൾ ഒരു പക്ഷേ ഒരുയർന്നതലത്തിലുള്ള അനുഭൂതി കാഴ്ച്ച പരിമിതിയുള്ളവർ അനുഭവിക്കുന്നുണ്ടാകണം ..ഇളം തെന്നലിനേയും മഞ്ഞിൻ കണങ്ങളേയും മഴതുള്ളികളേയും പൂക്കളുടെ മാർദവത്തേയും സുഗന്ധത്തെയും ,വെള്ളത്തിൻ്റെ ഓളങ്ങളേയും താഴ്വരകളിലെ നിശബ്ദതയെയുമെല്ലാം എത്രയോ അനുഭൂതിപരമായിരിക്കും $KVC Alumni (DA)യിലെ എൻ്റെ കൂട്ടുകാർ അനുഭവിച്ചിട്ടുണ്ടായിരിക്കുക..

സൗഹൃദത്തിൻ്റെ കൂട്ടായ്മയുടെ ജീവിത സ്നേഹത്തിൻ്റെ ഒരു കാഴ്ച കൂടിയാണ് SKV C Alumni ( DA ) യുടെ ഈ മൂന്നാർ യാത്ര ..

സ്നേഹത്തോടെ ,ബിജു പോൾ

ശ്രീ കേരളവർമ്മ കേളേജിലെ പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ SKVC Alumni (D A) ചാരിറ്റബിൾ സൊസൈറ്റിയുടെ 2024-20...
08/05/2024

ശ്രീ കേരളവർമ്മ കേളേജിലെ പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ SKVC Alumni (D A) ചാരിറ്റബിൾ സൊസൈറ്റിയുടെ 2024-2025 വർഷത്തെ കമ്മിറ്റിയെ തിരഞ്ഞെടുത്തു .. പ്രസിഡൻറ് രവി C പട്ടാമ്പി ,ജനറൽ സെക്രട്ടറി അബിൽ K A.. വൈസ് പ്രസിഡൻറ് റംസീന ,ജോയൻറ് സെക്രട്ടറി ദിവ്യ അബിൽ ,ട്രഷറർ ബിജു പോൾ ,എക്സിക്യൂട്ടീവ് അംഗങ്ങൾ മഞ്ജു ,ശ്രീജിത്ത്.

2024 April 21 നായിരുന്നു കേരളവർമ്മ കോളേജിലെ PSN ഹാളിൽ ജനറൽ ബോഡി യോഗം കൂടിയത് .

കേരളവർമ്മ കോളേജിലെ പൂർവ്വ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിനും സൗഹൃദത്തിനും ക്ഷേമകാര്യങ്ങൾക്കും ഊനൽ കൊടുക്കുവാനും കേരള വർമ്മ കേളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ ക്യാമ്പസുമായി ബന്ധപ്പെട്ട പ0ന സൗകര്യങ്ങൾക്കായ് ശ്രദ്ധ ചെലുത്തണമെന്നും ജനറൽ ബോഡി യോഗത്തിൽ പലരും ആവശ്യപ്പെട്ടു .

മുൻ കമ്മിറ്റി പ്രസിഡൻ്റ് വിനോദ് കൊടകര ,ജനറൽ സെക്രട്ടറി പ്രശാന്ത് എന്നിവരോടൊപ്പം പുതിയ കമ്മിറ്റി അംഗങ്ങൾ ചേർന്നുള്ള ഫോട്ടോയും എടുത്തു .

27/04/2024
NOTICEകേരളത്തിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരും, കാഴ്ചാപരിമിതരായ വിദ്യാർത്ഥികളും പഠിച്ചിറങ്ങിയിട്ടുള്ള ശ്രീ കേരളവർമ്മ കോ...
19/05/2023

NOTICE

കേരളത്തിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരും, കാഴ്ചാപരിമിതരായ വിദ്യാർത്ഥികളും പഠിച്ചിറങ്ങിയിട്ടുള്ള ശ്രീ കേരളവർമ്മ കോളേജിൽ 2018 മുതൽ ഭിന്നശേഷിക്കാർക്കായി കേരളവർമ്മ കോളേജിൻ്റെ പ്രിൻസിപ്പൽ രക്ഷാധികാരിയായിട്ടുള്ള SKVC Alumni Association Of Differently Abled എന്ന പൂർവവിദ്യാർഥി കൂട്ടായ്മ പ്രവർത്തിച്ചുവരുന്നു. ഭിന്നശേഷിക്കാരായ പൂർവ്വ വിദ്യാർത്ഥികളുടെയും ഇപ്പോൾ കലാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെയും സർവതോന്മുഖമായ ഉന്നമനത്തിനും പ്രത്യേകിച്ച് പലതരത്തിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകിക്കൊണ്ടും ഈ കൂട്ടായ്മ വളരെ സജീവമായി പ്രവർത്തിച്ച വരുന്നു. 21/5/2023 ഞായറാഴ്ച രാവിലെ 10 മണി മുതൽ കലാലയത്തിലെ PSN ഹാളിൽ വച്ച് കൂട്ടായ്മയുടെ നാലാം വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ശ്രീ കേരളവർമ്മ കോളേജിലെ ഭിന്നശേഷിക്കാരായ എല്ലാ പൂർവവിദ്യാർഥികളും യോഗത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം
പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പി

കാര്യപരിപാടികൾ

മൗനപ്രാർഥന
സ്വാഗതം : ശ്രീമതി രാജി വി ആർ (വൈസ് പ്രസിഡന്റ്)
അധ്യക്ഷപ്രസംഗം : ശ്രീ ഉണ്ണിൃഷ്ണൻ പി (പ്രസിഡൻറ്)
സംഘടന റിപ്പോർട്ട് : ശ്രീ രതീഷ് എം (സെക്രട്ടറി)
മുഖ്യപ്രഭാഷണം : ബഹു. പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ നാരായണൻ
ഉദ്ഘാടനവും ഗീത ടീച്ചർക്കുള്ള സ്നേഹോപഹാര സമർപ്പണവും : ഡോ. അർ ബിന്ദു (കേരള ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി)
ആശംസകൾ :
ഡോ. സബിന (NSS പ്രോഗ്രാം ഓഫിസർ)
വിനീത എൻ സി (HEPSN കോർഡിനേറ്റർ)
കുമാരി അപർണ (കോളജ് യൂണിയൻ ചെയർപേഴ്സൺ)
റിട്ട. അധ്യാപകർ
നന്ദിപ്രകാശനം : ശ്രീമതി ഗീത എം (ജോയിൻ്റ് സെക്രട്ടറി)

NB : പൂർവവിദ്യാർഥി കൂട്ടായ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നതാണ്.

Contact : 9745200135

സഫലമീ യാത്ര75 ന്റെ നിറവിൽ ശ്രീ കേരളവർമ്മ കോളേജ്, നന്ദിയുടെ പൂച്ചെണ്ടുകളുമായി ഭിന്നശേഷിക്കാരായ പൂർവ്വവിദ്യാർത്ഥികളും.2022...
10/08/2022

സഫലമീ യാത്ര

75 ന്റെ നിറവിൽ ശ്രീ കേരളവർമ്മ കോളേജ്, നന്ദിയുടെ പൂച്ചെണ്ടുകളുമായി ഭിന്നശേഷിക്കാരായ പൂർവ്വവിദ്യാർത്ഥികളും.

2022 ഓഗസ്റ്റ് 14 -ാം തിയ്യതി ഞായറാഴ്ച്ച

കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള ഭിന്നശേഷിക്കാരായ ഒട്ടേറെ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് കാഴ്ച പരിമിതിയുള്ള നിരവധി വിദ്യാർത്ഥികൾക്ക്, ഉന്നതപഠനത്തിന് അവസരം നൽകിയിട്ടുള്ള ഒരു കലാലയമാണ് ശ്രീ കേരളവർമ്മ കോളേജ്.75 -ാം വാർഷികാഘോഷങ്ങളിൽ ഭിന്നശേഷിക്കാരായ പൂർവ്വ വിദ്യാർത്ഥികളെ കൂടി ചേർത്തുനിർത്തി കൊണ്ട് ഒരിക്കൽ കൂടി വ്യത്യസ്തമാകുകയാണ് ശ്രീ കേരളവർമ്മ കോളേജ്. 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2022 ഓഗസ്റ്റ് 14 -ാം തിയ്യതി സഫലമീ യാത്ര എന്ന പേരിൽ കോളേജ് അധികൃതർ തന്നെ ഭിന്നശേഷിക്കാരായ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു സംഗമത്തിന് വേദി ഒരുക്കുന്നു . ശ്രീ കേരളവർമ്മ കലാലയത്തിലെ ഭിന്നശേഷിക്കാരായ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ , ശ്രീ കേരളവർമ്മ കോളേജ് അലുമ്നി അസ്സോസിയേഷൻ ഓഫ് ഡിഫറന്റി ഏബിൾഡ് എന്ന കൂട്ടായ്മയാണ് സംഗമത്തിന് നേതൃത്വം നൽകുന്നത് . കേരളത്തിലെ തന്നെ ഏറ്റവും മികച്ച കലാലയത്തിൽ , ഉന്നതപഠനത്തിന് അവസരം നൽകിയതിന് , എല്ലാറ്റിലും ഉപരിയായി യാതൊരുവിധ വേർതിരിവുകളും ഇല്ലാതെ ചേർത്തുനിർത്തിയതിന് , നന്ദി പ്രകാശിപ്പിക്കുവാനും ഗതകാല സ്മരണകൾ പങ്കുവെക്കുവാനും ഭിന്നശേഷിക്കാരായ പൂർവ്വ വിദ്യാർത്ഥികൾ കൂടി എത്തിച്ചേരുമ്പോൾ 75 വർഷങ്ങൾ നീണ്ട ഈ കലാലയത്തിന്റെ യാത്ര കൂടുതൽ അർത്ഥപൂർണ്ണമാകുകയാണ്. ശ്രീ കേരളവർമ്മ കോളേജിലെ ഭിന്നശേഷിക്കാരായ, കേരളത്തിലെ എല്ലാ ജില്ലകളിലെയും പൂർവ്വവിദ്യാർത്ഥികളിലേക്ക് ഈ വാർത്ത എത്തിക്കുന്നതിനും ഈ കൂട്ടായ്മയുടെ സവിശേഷത സമൂഹവുമായി പങ്കുവെക്കുന്നതിനും , കൂടുതൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രചോദനം ൽകുന്നതിനും , 2022 ഓഗസ്റ്റ് 14 -ാം തിയ്യതി സംഘടിപ്പിക്കുന്ന ശ്രീ കേരളവർമ്മയിലെ ഭിന്നശേഷി പൂർവ്വവിദ്യാർത്ഥികളുടെ സഫലമീ യാത്ര എന്ന ഈ കൂട്ടായ്മയ്ക്ക് , താങ്കളുടെ പത്രത്തിന്റെയും മറ്റ് ദൃശ്യശ്രാവ്യ മാധ്യമങ്ങളുടേയും എല്ലാവിധ സഹകരണവും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ശ്രീ കേരളവർമ്മ കോളേജ് അലുമിനി അസ്സോസിയേഷൻ ഓഫ് ഡിഫറന്റി ഏബിൾഡ്.

ശ്രീ . ഉണ്ണികൃഷ്ണൻ , പി . പ്രസിഡന്റ് .
ഫോൺ 9447927592
ശ്രീ . രതീഷ് . എം സെക്രട്ടറി
ഫോൺ 9745200135

ശ്രീ കേരളവ‍‍‍ർമ്മ കോളേജ് മെൻസ് ഹോസ്റ്റലിലെ ചീഫ് കുക്ക് കുട്ടിയേട്ടൻ, 37 വർഷത്തെ സേവനത്തിനുശേഷം 2020 ഡിസംബർ 5 ന്  പടിയിറങ...
07/12/2020

ശ്രീ കേരളവ‍‍‍ർമ്മ കോളേജ് മെൻസ് ഹോസ്റ്റലിലെ ചീഫ് കുക്ക് കുട്ടിയേട്ടൻ, 37 വർഷത്തെ സേവനത്തിനുശേഷം 2020 ഡിസംബർ 5 ന് പടിയിറങ്ങുമ്പോൾ കാഴ്ചാപരിമിതരായ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സ്നേഹോപഹാരവുമായി വസതിയിൽ

16/09/2020

Covid 19 പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ശ്രീ കേരളവർമ്മ കോളേജിൽ നിന്നും പഠിച്ചിറങ്ങി ലോട്ടറി വിൽപന ഉൾപ്പടെ ചെറുകിട തൊഴിൽ ചെയ്യുന്ന ഭിന്നശേഷിക്കാരായ പൂർവ്വവിദ്യാർത്ഥികളുടെ കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കുന്നതിനായി 'Sree Keralavarma College Alumni Association Of Differently Abled' എന്ന കൂട്ടായ്മ കഴിഞ്ഞ July 30 ന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് 2,35,000/- രൂപാലഭിക്കുകയും 38 കുടുംബങ്ങൾക്ക് 5000 രൂപാ വീതവും 18 വ്യക്തികൾക്ക് 2500 രൂപാ വീതവും ബാങ്ക് അക്കൗണ്ടിലൂടെയും മണിയോർഡറായും ഓണത്തിനുമുൻപായി ഓഗസ്റ്റ് 26 ന് അകം നൽകുക ഉണ്ടായി . ലഭിച്ച തുകയുടെ വിശദാംശങ്ങൾ

1.Neelima 1000
2.Hashir K M 500
3.Sajeesh Kumar 2000
4.Wellwisher 2000
5.Preethi Malappuram 500
6.Arun M 500
7.Ranjini Kecheri 500
8.Wellwisher 2000
9.Tobio Karuvannur 1000
10.Umadevi (Lakshmanan Sir's wife) 20000
11.Shamzudheen Dubai 5000
12.Preethi's friends 1000
13.Binoj Manakkodi 500
14.Geetha teacher (Chemistry) 5000
15.Preetha teacher (Chemistry) 5000
16.Krishnakumari teacher(Ret: Principal SKVC)
17.Velayudhan C P 1000
18.Subod Kodungallur 1000
19.Velayudhan K C 1000
20.Rajeev Chelakkara 1000
21.Karthikeyan 500
22.Sunilkumar P K 1000
23.Sumitha Issac 2000
25.Unnikrishnan Nilamboor 2000
26.Pradeep 500
27.Ratheesh Panamanna 2000
28.Haneefa 1000
29.Mukunthan 700
30.Anu Susan 3000
31.Sushama Balan 1000
32.Prasanth P V 1000
33.Geetha Chelakkara 1500
34.Santhosh N P 500
35.Ramseena 1000
36.Renjith 1000
37.Ismayil Pattambi 1000
38.Letha Teacher (Chemistry)5000
39.Hima Vinod 500
40.Santhosh V B 500
41 Seena Sudhakaran 4000
42.Shajahan 1000
43.Jafer 1000
44.Ramakrishnan 1000
45.Unnikrishnan Wayanad 500
46.Jagadheesh 2000
47.Baburaj 700
48.Benesh 5000
49.Mahesh 500
50.Hima Suresh 500
51.Balakrishnan sir 1000
52.Jeena 500
53.Pranav 1000
54.Shyju trichur 1000
55.Harinarayanan 300
56.Liju K.B 500
57.Saritha sumesh 1000
58.Jayakumari P.K 1000
59.Dr. Francis 5000
60.Eunica 500
61.Thrivikraman 1000
62.Noble 2500
63.Ramya krishnadas 1000
64.Raveendran 1000
65.Jamuna 300
66.Sanoj 500
67.Sreekumar 3000
68.Roshni teacher 3000
69.Premalatha teacher 5000
70.Unnikrishnan 500
71.Nikil pathanamthitta 1000
72.Usha teacher 3000
73.Girija P.K 1000
74.Wellwisher 1000
75.Vipin 1500
76.Latha teacher 1000
77.Ibrahim 750
78.Martin francis 500
79.Wellwisher 250
80.Nivi Aluva 1000
81.Wellwisher 500
82.Rakesh Francis 7500
83.Hariharan sir 3000
84.Geethanjali 1000
85.Deepak 500
86.Valsala teacher 500
87.Sili jhoni 5000
88.Juel John teacher 1500
89.Ret:Prof.Girija Thadiyil(Sree Vyasa College) 1000
90.T.D Sobha 2000
(Principal Vivekananda College Kunnamkulam)
91.Ashir 5000
92.wellwisher 1000
93.Moithunni sir UAE(C/o shamsudheen UAE) 40000
94.Madhu sir USA 5000
95.Lalitha teacher 2000
96.Wellwisher 1000
97.Sindhu 2000
98.Wellwisher 2000
99.Wellwisher 2000
100.Mammutti 500
101.Saritha 1500
102.Manjurajan 1000
103.Ramachandran 1000
104.Biji 1000
105.Noushad Edappal 500
106Wellwisher 1000
107.Wellwisher 1500
108.Wellwisher 500
109.Athulya Gopi 3000
110.Gopan Parassala 1000
111.K M Naushadh 500
112.Anoop sir 1000
113.Rajesh 500

Total : 235000

'SKVC Alumni Association Of Differently Abled' മുന്നോട്ട് വച്ച ഈ ഉദ്യമത്തിന് സാമ്പത്തിക സഹായം നൽകിയവർക്കും ധനസമാഹരണത്തിന് ഞങ്ങളോടൊപ്പം പ്രവർത്തിച്ച കേരളവർമ്മയിലെ ഞങ്ങളുടെ ഗുരുജനങ്ങൾക്കും പ്രേത്യേക നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു .മുകളിൽ നൽകിയിരിക്കുന്ന പേരുകളിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സഹൃദയം ക്ഷമിക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു .

എന്ന്
ഉണ്ണികൃഷ്ണൻ, പ്രസിഡണ്ട്
രതീഷ് എം, സെക്രട്ടറി

Address

Ponkunam

Telephone

+919745200135

Website

Alerts

Be the first to know and let us send you an email when Skvc Alumni Association Of Differently Abled posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Skvc Alumni Association Of Differently Abled:

Shortcuts

Share