Assembly Bible School

Assembly Bible School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Assembly Bible School, School, P. B. No: 2, Kuruppampady P O, Perumbavoor.

ഒരു പ്രധാന അറിയിപ്പ്അസംബ്ലി ബൈബിൾ സ്കൂൾ ആരംഭിച്ചിട്ട് ഏഴ് വർഷം കഴിഞ്ഞു. ഇതിനിടയിൽ ബൈബിൾ സ്കൂളിന്റെ പേരിൽ ഒരു YouTube ചാന...
08/01/2025

ഒരു പ്രധാന അറിയിപ്പ്

അസംബ്ലി ബൈബിൾ സ്കൂൾ ആരംഭിച്ചിട്ട് ഏഴ് വർഷം കഴിഞ്ഞു. ഇതിനിടയിൽ ബൈബിൾ സ്കൂളിന്റെ പേരിൽ ഒരു YouTube ചാനൽ ആരംഭിക്കണം എന്ന് പലപ്പോഴും ആഗ്രഹിച്ചെങ്കിലും പല സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അതിന് കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ അതിനുള്ള ഒരു ക്രമീകരണം ചെയ്യുവാൻ കഴിഞ്ഞു എന്നുള്ള സന്തോഷവാർത്ത അറിയിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന Special ക്ലാസ് അതിൽ Upload ചെയ്തിട്ടുണ്ട്. ഇത് പോലെ പ്രത്യേകമായി നടക്കുന്ന ക്‌ളാസുകൾ ഈ ചാനലിൽ പോസ്റ്റ്‌ ചെയ്യുവാൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ ഓരോരുത്തരും നിർബന്ധമായും ഈ ചാനൽ Subscribe ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. മാത്രമല്ല ഈ ക്ലാസുകൾ ദൈവവചനം പഠിക്കാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്ക് Share ചെയ്യാനും ഉത്സാഹിക്കുമല്ലോ. വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു 🙏🏻🙏🏻

01/10/2023
അസംബ്ലി ബൈബിൾ സ്കൂളിന്റെ പുതിയ ബാച്ച് ഒക്ടോബർ രണ്ടിന് ആരംഭിക്കുന്നു. ഉത്ഘാടനസമ്മേളനവും ആദ്യത്തെ ക്ലാസും സഹോദരൻ ബിജു ആലടി...
01/10/2023

അസംബ്ലി ബൈബിൾ സ്കൂളിന്റെ പുതിയ ബാച്ച് ഒക്ടോബർ രണ്ടിന് ആരംഭിക്കുന്നു. ഉത്ഘാടനസമ്മേളനവും ആദ്യത്തെ ക്ലാസും സഹോദരൻ ബിജു ആലടി നയിക്കുന്നു. തുടർന്നുള്ള ക്‌ളാസുകൾ എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 6 മണി മുതൽ 8:30 വരെ കുറുപ്പംപടി ബ്രദറൺ സഭാ ഹാളിൽ വച്ചു നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുക.
+919447988564

ASSEMBLY BIBLE SCHOOLEntrusting the Word for Equipping the SaintsGraduation Service – August 13, 2023 കർത്താവിൽ പ്രിയരെ,...
10/08/2023

ASSEMBLY BIBLE SCHOOL
Entrusting the Word for Equipping the Saints
Graduation Service – August 13, 2023

കർത്താവിൽ പ്രിയരെ,
വേഗം വരുന്ന നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്‌തുയേശുവിൻ്റെ നാമത്തിൽ നിങ്ങൾക്കെല്ലാവർക്കും സ്നേഹവന്ദനം.
ദൈവവചനമായ ബൈബിൾ വായിക്കുകയും, പഠിക്കുകയും, പ്രസംഗിക്കുകയും, പഠിപ്പിക്കുകയും ചെയ്യേണ്ടത് ദൈവമക്കളുടെ ആവശ്യമാണ്, ആഗ്രഹമാണ്, അതിലുപരി ഉത്തരവാദിത്വമാണ്. എന്നാൽ ഇന്നത്തെ തിരക്കേറിയ സാഹചര്യങ്ങളിൽ ഒരു ബൈബിൾ സ്ക്കൂളിൽ ചേർന്ന് ക്രമീകൃതമായി രണ്ടോ മൂന്നോ വർഷം വചനം പഠിക്കുവാൻ ചുരുക്കം പേർക്ക് മാത്രമേ കഴിയുകയുള്ളൂ. ഈ സാഹചര്യത്തെ ഉൾക്കൊണ്ട് സഭാ വ്യത്യാസമെന്യേ ഏതൊരാൾക്കും ദൈവവചനം ക്രമീകൃതമായി പഠിക്കാൻ രൂപീകൃതമായതാണ് അസംബ്ലി ബൈബിൾ സ്‌കൂൾ, കുറുപ്പംപടി.

2017 നവംബർ 27 ന് ആണ് കർത്താവിൻ്റെ ദാസൻ വർഗ്ഗീസ് കുര്യൻ പാമ്പാടി ഈ സംരംഭം ഉദ്ഘാടനം ചെയ്‌തത്. എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 6 മണി മുതൽ 8:30 വരെയാണ് ക്ലാസ്സുകൾ നടന്നിരുന്നത്. കുറുപ്പംപടിയിൽ ഉള്ള വ്യാപാരഭവനിൽ ആരംഭിച്ച ക്ലാസ് പിന്നീട് സൗകര്യാർത്ഥം കുറുപ്പംപടി ബ്രദറൺ സഭാഹാളിലേക്ക് മാറ്റുകയായിരുന്നു. ബ്രദറൺ, പെന്തകോസ്ത്, ബാപ്റ്റിസ്റ്റ്, യാക്കോബായ, ഇവാൻജലിക്കൽ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഏകദേശം 30 പേരോളം രജിസ്റ്റർ ചെയ്യുകയും 70 പേരോളം നിരന്തരമായി ക്‌ളാസ്സുകളിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഇടയ്ക്ക് ക്രമീകരിച്ച ചില സ്പെഷ്യൽ ക്ലാസ്സുകളിൽ 150 ന് മുകളിൽ ആളുകൾ സംബന്ധിക്കുകയുണ്ടായി.

കോവിഡ് പ്രതിസന്ധി മൂലം 2 വർഷം (2020 മാർച്ച് മുതൽ 2022 മാർച്ച് വരെ) ക്ലാസ്സുകൾ മുടങ്ങി എങ്കിലും പിന്നീട് ഇന്ന് വരെ ക്ലാസ്സുകൾ തുടരുവാൻ സർവ്വശക്തനായ ദൈവം കൃപ ചെയ്‌തു. ദൈവശാസ്ത്രവിഷയങ്ങൾ ഉൾപ്പടെ 30 വിഷയങ്ങൾ ഈ കാലങ്ങളിൽ പഠിപ്പിക്കുവാൻ കർത്താവ് സഹായിച്ചു. പ്രഗത്ഭരായ ദൈവദാസന്മാർ ആണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. പെരുമ്പാവൂർ, കുറുപ്പംപടി, വേങ്ങൂർ, മീമ്പാറ, പാണംകുഴി, ഓടക്കാലി, നെടുങ്ങപ്ര, കോട്ടപ്പടി, കോതമംഗലം പ്രദേശങ്ങളിൽ ഉള്ള അനേക സഭകൾക്കും വിശ്വാസികൾക്കും ഈ ശുശ്രൂഷ ഒരു അനുഗ്രഹം ആയിരുന്നു. ദൈവത്തിനു എല്ലാ മഹത്വവും അർപ്പിക്കുന്നു. ഈ പ്രദേശങ്ങളിൽ ഉള്ള ദൈവജനത്തിൻ്റെ പ്രാർത്ഥനയും സഹകരണവുമാണ് നാളിതു വരെ ഈ ശുശ്രൂഷയെ മുൻപോട്ട് നയിച്ചത്.എല്ലാത്തിനും നന്ദി അറിയിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും തുടർന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

കർത്താവ് അനുവദിച്ചാൽ, രജിസ്റ്റർ ചെയ്‌ത വിദ്യാർത്ഥികളിൽ എല്ലാ വിഷയങ്ങളും പഠിച്ചു വിജയിച്ച 15 പേരുടെ ബിരുദദാനചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും 2023 ഓഗസ്റ്റ് മാസം 13 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കുറുപ്പംപടി യൂത്ത് ലീഗ് ഹാളിൽ വെച്ച് നടത്താൻ കർത്താവിൽ ആഗ്രഹിക്കുന്നു. തദവസരത്തിൽ കർത്താവിൻ്റെ ദാസൻ ഡോ. വർഗ്ഗീസ് ജോൺ (തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തുന്നതാണ്. മറ്റ് കർത്തൃദാസന്മാരും ചടങ്ങിൽ സംബന്ധിക്കുന്നതാണ്.
ദൈവം അനുവദിച്ചാൽ പുതിയ ബാച്ചിൻ്റെ ക്‌ളാസ്സുകൾ സെപ്റ്റംബർ ആദ്യ തിങ്കളാഴ്ച മുതൽ ആരംഭിക്കണം എന്നാഗ്രഹിക്കുന്നു. ചേർന്ന് പഠിക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

അസംബ്ലി ബൈബിൾ സ്‌ക്കൂളിന് വേണ്ടി,

Dr. Twinkle Paul (Principal) - 9447988564
P M Abraham (Academic Dean) - 9961442059
Benson Babu (Registrar) - 95442296

Assembly Bible School ക്ലാസുകൾ 2022 ഏപ്രിൽ 3 ന് പുനരാരംഭിക്കുന്നു. പ്രാർത്ഥന ആവശ്യം 🙏
26/03/2022

Assembly Bible School ക്ലാസുകൾ 2022 ഏപ്രിൽ 3 ന് പുനരാരംഭിക്കുന്നു. പ്രാർത്ഥന ആവശ്യം 🙏

12/01/2022

Address

P. B. No: 2, Kuruppampady P O
Perumbavoor
683545

Telephone

9447988564

Website

Alerts

Be the first to know and let us send you an email when Assembly Bible School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category