ഒക്കൽ ഗവ. എൽ. പി . സ്കൂൾ
കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ പെരുമ്പാവൂർ സബ് ജില്ലയിൽ ഉൾപ്പെട്ടതാണ് ഒക്കൽ ഗവ. എൽ. പി . സ്കൂൾ. ഒക്കൽ പഞ്ചായത്തിന്റെ നെറുകയിലെ പൊൻതൂവൽ എന്നോണം ശോഭിക്കുന്ന ഗവ. എൽ. പി . സ്കൂൾ കരയുടെ അഭിമാനമാണ്. 1914 വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം ആ കാലഘട്ടത്തിൽ വന്നു ചേർന്ന മാണിക്യമായിരുന്നു. . വിജയത്തിന്റെ പൊൻതൂവൽ ചൂടി ഒക്കൽ ഗവ. എൽ. പി സ്കൂൾ ഗ്രാമത്തിന്റെ എല്ലാ വശ്യസൗന്
ദര്യങ്ങളും ഏറ്റുവാങ്ങി ആയിരം പൂർണ്ണ ചന്ദ്രന്മാരെ നേരിൽ കണ്ടതിന്റെ ചാരിതാർത്യത്തോടെ നിലകൊള്ളുന്ന ഒക്കൽ ഗവ. എൽ. പി. സ്കൂൾ ഇന്ന് നാടിന്റെ തന്നെ അഭിമാന ഗോപുരമായിരിക്കുന്നു. 2011-2012 അദ്ധ്യായന വർഷത്തെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുത്തതിലൂടെ ഒക്കൽ ഗവ. എൽ. പി . സ്കൂൾ പെരുമ്പാവൂർ സബ്ജില്ലയിലേക്ക് തന്നെ തിലകച്ചാർത്തേകി. ഒരു സർക്കാർ വിദ്യാലയം എങ്ങനെ പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറാം എന്നതിന്റെ മകുടോദാഹരണം ആണ് ഈ സരസ്വതിക്ഷേത്രം. സ്കൂൾ മുന്നേറ്റത്തിൽ പഞ്ചായത്തും സ്കൂളിലെ ഭൌതികസൗകര്യങ്ങൾ ഒരുക്കുന്നതിലും ഒക്കൽ പഞ്ചായത്ത് ഇപ്പോഴും മുൻപന്തിയിലാണ്. സ്കൂളിനു എങ്ങും ഒരു കൈത്താങ്ങായി ഒക്കൽ പഞ്ചായത്ത് നിലകൊള്ളുന്നു. അക്ഷര മുറ്റത്തെ കാർഷിക കൂട്ടായ്മ ഞങ്ങളുടെ സ്കൂളിലെ തനതു പ്രവർത്തനത്തിൻറെ ഭാഗമായി കൃഷി ചെയ്ത വിഭവങ്ങളായ കപ്പ, കായ, ചീര, പയർ, വഴുതനങ്ങ, ചേന, ചേമ്പ് തുടങ്ങിയവയ്ക്ക് പ്രാധാന്യം ഏറെ. (കൃഷി അമൂല്യമാണെന്നും കൃഷിയിലൂടെ മാത്രമേ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയു എന്നും ഈ കാർഷിക കൂട്ടായ്മ വെളിപ്പെടുത്തുന്നു.)
കമ്പ്യൂട്ടർ ലാബ്
ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായ കമ്പ്യൂട്ടർ പഠനം പാവപ്പെട്ട കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.
പൊതു വിജ്ഞാനത്തിന്റെ ചുമരുകൾ
പൊതു ഹാൾ ഒരു പൊതുവിജ്ഞാന റൂമായി മാറിയിരിക്കുന്നു. അവിടെ ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹയാത്ര, ചർക്ക, ദേശീയ ചിഹ്നങ്ങൾ തുടങ്ങിയവ ആലേഖനം ചെയ്തിട്ടുണ്ട്.
സ്കൂൾ പാർക്ക്
കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭിക്കുവാൻ ഒരുക്കിയിരിക്കുകയാണ് മനോഹരമായ സ്കൂൾ പാർക്ക്. ഒഴിവ് വേളകൾ കുട്ടികൾ ആഹ്ലാദപൂർവ്വം ഇവിടെ ചിലവഴിക്കുന്നു.
ഇന്ന് ഞങ്ങളുടെ ഈ സരസ്വതി ക്ഷേത്രത്തിനു സൗകര്യങ്ങൾ ഏറെ ... സാഹചര്യങ്ങൾ ഏറെ ... എങ്കിലും ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ വെമ്പുന്ന ഈ സരസ്വതീക്ഷേത്രത്തിന്റെ ചിറകുകൾ തളരില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.