27/05/2025
ഭാരതീയ വിദ്യാനികേതൻ എറണാകുളം ജില്ലയിലെ വിദ്യാലയങ്ങളിലെ നൈതിക പ്രമുഖന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന നൈതിക ദക്ഷത വർഗ് ജില്ലാ കാര്യാലയത്തിൽ വച്ച് നടന്നു. സംസ്ഥാന കാര്യദർശിയും നൈതിക പ്രമുഖുമായ ശ്രീ. K. M. പ്രമോദ് കുമാർ മാർഗ നിർദേശങ്ങൾ നൽകി. ജില്ലാ സെക്രട്ടറി ശ്രീ. A. K. സുമേഷ് കുമാർ അധ്യക്ഷത വഹിച്ച ഉദ്‌ഘാടന സഭയിൽ ജില്ലാ നൈതിക പ്രമുഖ് ശ്രീമതി. ലിനി മോൾ T. G. സ്വാഗതം പറഞ്ഞു. നൈതിക മൂല്യങ്ങളുടെ ആചാരണത്തിന്റെ പ്രാധാന്യം, ഓരോ ക്ലാസ്സിലും വിനിമയം ചെയ്യേണ്ട നൈതിക മൂല്യങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ഗ്രൂപ്പ് തിരിഞ്ഞ് നൈതിക മൂല്യം lesson plan തയ്യാറാക്കി അവതരിപ്പിച്ചു. ജില്ലാ സഹ പ്രമുഖ്, സങ്കുൽ പ്രമുഖന്മാർ എന്നിവരെ നിശ്ചയിച്ചു. ആകെ 15 വിദ്യാലയങ്ങൾ പങ്കെടുക്കേണ്ടതിൽ 13 വിദ്യാലയങ്ങൾ പങ്കെടുത്തു.