27/09/2018
ബോറിംഗ് ക്ളാസുകളിൽ ഉറക്കം തൂങ്ങിയിരുന്നും പ്രായോഗിക ജ്ഞാനമില്ലാത്ത പുസ്തകപുഴുക്കളായും എത്രയെത്ര വിദ്യാർത്ഥികളാണ് കരിയർ നശിപ്പിച്ചു കളയുന്നത് ! ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി പരീക്ഷകളിലെല്ലാം ഉയർന്ന മാർക്ക് വാങ്ങുമ്പോഴും വേണ്ടത്ര ശേഷിയും സാമർത്യവുമില്ലാത്തതിനാൽ ജോലിയില്ലാതെ നടക്കുന്ന എത്രയെത്ര ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകാർ !
കുട്ടികളെ ചുറ്റുപാടും നിരീക്ഷിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും, പരീക്ഷണങ്ങൾ നടത്താനും ക്രിയാത്മകമായി വിശകലനം ചെയ്യാനും പ്രേരിപ്പിക്കുന്ന നൂതന പഠനരീതിയായ STEM (Science- Technology- Engineering-and Mathematics) പ്രോജക്ട് ബേസ്ഡ് ലേണിങ് പ്രസക്തമാകുന്നത് ഇവിടെയാണ്. തൊട്ടും മണത്തും രുചിച്ചും ശാസ്ത്രം അനുഭവേദ്യമാക്കിത്തീർക്കാനുള്ള ഒരു കൂട്ടം IIT, NIT ഗ്രാജുവേറ്റ്സിന്റെയും ടെക്‌നോക്രാൿറ്റ്സിന്റെയും വിദ്യാഭ്യാസ വിചക്ഷരരുടെയും ശാസ്ത്രജ്ഞരുടെയും ഗണിതജ്ഞരുടെയും ശ്രമഫലമായി നമ്മുടെ നാട്ടിലും സ്റ്റം എജുക്കേഷന് മാത്രമായി ഒരു സംവിധാനം ആരംഭിക്കുകയാണ്.
ഗണിത ശാസ്ത്രത്തിലെ സങ്കീർണ്ണ സമവാക്യങ്ങളുടെ പ്രായോഗികാനുഭവങ്ങളിൽ തുടങ്ങി മെഷീൻ ലേണിംഗിന്റെയും വിർച്വൽ റിയാലിറ്റിയുടെയും പുതിയ ലോകത്തേക്ക് നമ്മുടെ കുട്ടികളെ കൈപിടിക്കാനൊരുങ്ങുകയാണ് Elan STEMcademy.
മൈക്രോസ്കോപ് മുതൽ റോക്കറ്റ് വരെയും, ഫൺ മാഗ്നെറ്റ്സ് മുതൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻസ് വരെയുമുള്ള ശാസ്ത്ര കൗതുകങ്ങളും ഓർഗാനിക്- ഇനോർഗാനിക് തന്മാത്രക ഘടനയും ജീവശാത്രത്തിലെ ശ്വസന- ദഹന- വ്യൂഹങ്ങളുടെ മോഡലിംഗും തുടങ്ങി ഒട്ടനേകം STEM ആക്ടിവിറ്റികളുമായി പഠനം ആസ്വാദ്യകരമാക്കുകയാണ് സ്റ്റംകാഡമിയുടെ ലക്‌ഷ്യം.
STEM learning നെപ്പറ്റി കൂടുതൽ അറിയാൻ 2018 ഒക്ടോബർ രണ്ട് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പെരിന്തൽമണ്ണ വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന സൗജന്യ ഡെമോ ക്ളാസിലേക്ക് ഒന്നു മുതൽ പത്തു വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
രജിസ്റ്റർ ചെയ്യാൻ വിളിക്കുക : 7561871505