GHSS Perinthalmanna 2004 SSLC Batch

GHSS Perinthalmanna 2004 SSLC Batch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHSS Perinthalmanna 2004 SSLC Batch, School, Perintalmanna.

29/03/2020
10/01/2020
31/12/2019
31/12/2019

പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാന്‍ കര്‍ശ്ശന നടപടികളുമായി പെരിന്തല്‍മണ്ണ പോലീസ്.

പെരിന്തൽമണ്ണ : പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാനും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും പെരിന്തല്‍മണ്ണ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് പെരിന്തല്‍മണ്ണ പോലീസ് കര്‍ശ്ശന നടപടികള്‍ സ്വീകരിക്കും.

പൊതു സ്ഥലത്തുള്ള മദ്ദ്യപാനം, മയക്കുമരുന്ന് ഉപയോഗം, പടക്കമെറിഞ്ഞും മറ്റുമുള്ള ശബ്ദ കോലാഹലങ്ങള്‍ ഉണ്ടാക്കല്‍. മദ്ദ്യപിച്ച് വാഹനമോടിക്കല്‍, മാസ്ക്ക് മുഖംമൂടികള്‍ എന്നിവ അണിഞ്ഞുള്ള സഞ്ചാരം, ഇരുചക്ര വാഹനങ്ങളില്‍ സൈലന്‍സര്‍ നീക്കം ചെയ്തും മറ്റുമുള്ള അഭ്യാസ പ്രകടനങ്ങള്‍, അനുമതിയില്ലാതെ പൊതു പരിപാടികള്‍ നടത്തല്‍, അനുവാദമില്ലാതെ മൈക്ക് ഉപയോഗിക്കല്‍, അസമയത്തുള്ള അനാവശ്യ ചുറ്റികറങ്ങലുകള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശ്ശന നടപടികള്‍ കൈകൊള്ളും. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ഡി.ജെ പാര്‍ട്ടികള്‍ നടത്തുന്നതിനും രാത്രി 10.00 മണിക്ക് ശേഷം മദ്ദ്യശാലകളും മറ്റും പ്രവര്‍ത്തിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതുവര്‍ഷത്തോടനുബന്ധിച്ച് ഇന്ന് പെരിന്തല്‍മണ്ണ നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസിന്‍റെ മുഴുവന്‍ സമയ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

30/12/2019

പെരിന്തല്‍മണ്ണ ജനമൈത്രി പോലീസ്
വയോജന സംഗമം നാളെ...!

മലപ്പുറം ജില്ലാ പോലീസ് നടപ്പാക്കുന്ന വയോജന സുരക്ഷാ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ ജനമൈത്രി പോലീസും CDS ഉം സംയുക്തമായി ഏലംകുളം പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന വയോജന സംഗമം നാളെ 2019 ഡിസംബര്‍ 31 ചൊവ്വാഴ്ച്ച രാവിലെ 09.00 മണിക്ക് നടക്കും. ഏലംകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഏവര്‍ക്കും പെരിന്തല്‍മണ്ണ ജനമൈത്രി പോലീസിന്‍റെ വയോജന സംഗമത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.

29/12/2019

പോലീസ് അറിയിപ്പ്:-
പെരിന്തല്‍മണ്ണ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം.

പെരിന്തൽമണ്ണ നഗരത്തില്‍ ഇന്ന് 30.12.2019 രാവിലെ 11.00 മണി മുതൽ ഉച്ചക്ക് 02.00 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഒരു വിദ്യാര്‍ത്ഥി സംഘടന നടത്താനിരിക്കുന്ന റാലിയോടനുബന്ധിച്ചാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൊന്ന്യാകുർശി ബൈപ്പാസ് വഴി തിരിഞ്ഞു പോകേണ്ടതും കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബൈപ്പാസ് വഴി ടൗണിൽ പ്രവേശിക്കാതെ കടന്നു പോകേണ്ടതുമാണ്. നിലമ്പൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മാനത്തുമംഗലം ബൈപ്പാസിൽ നിന്ന് തിരിഞ്ഞ് പൊന്ന്യാകുർശി വഴി പോകേണ്ടതാണ്. പട്ടാമ്പി, ചെർപ്പുളശേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പാതായ്ക്കര ബൈപ്പാസ്, ജൂബിലി ബൈപ്പാസ് എന്നിവയിലൂടെ ഹൈവേയില്‍ പ്രവേശിക്കേണ്ടതാണ്. കോട്ടക്കല്‍ വളാഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ ജൂബിലി ബൈപ്പാസ് വഴി പോകേണ്ടാണ്.

Address

Perintalmanna
679322

Website

Alerts

Be the first to know and let us send you an email when GHSS Perinthalmanna 2004 SSLC Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category