03/09/2021
#മഹാരാജാസ്_കോളേജ്_എറണാകുളം
കേരളത്തിലെ ഏറ്റവും പ്രശസ്തമായതും ആരും പഠിക്കാനാഗ്രഹിക്കുന്നതുമായൊരു ക്യാമ്പസാണ് മഹാരാജാസ്. ഒട്ടനവധി പ്രശസ്ത വ്യക്തിത്വങ്ങൾ പഠിച്ച ക്യാമ്പസ്. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി , കേരളത്തിന്റെ മുൻ മുഖ്യമന്ത്രി എ.കെ. ആൻറണി,എം എസ് സ്വാമിനാഥൻ, നടനും എഴുത്തുകാരനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി ഒട്ടനവധിപേർ. കേരളത്തിൽ വളരെ സർഗാത്മകമായ ഒരു ക്യാമ്പസുകളിൽ ഒന്നാണ് മഹാരാജാസ്.
1845-ൽ കൊച്ചിൻ സർക്കാർ ഒറ്റമുറിയിൽ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോൾ വിവർത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ൽ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയർത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്.
ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. മദ്രാസ് യൂണിവേർസിറ്റിയുടെ കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാർത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂർണ്ണ തോതിൽ പ്രവർത്തിച്ചിരുന്നു.
മഹാരാജാസ് കോളേജ്, 1925-ൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സർ സി.വി. രാമനും ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു ആ ചടങ്ങിലെ പ്രസംഗകർ.
1947-ലാണ് മഹാരാജാസ് കോളേജിൽ ആദ്യമായി ബിരുദാനന്തബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താൻ ഈ വിദ്യാലയത്തിൽ സൌകര്യമുണ്ടായിരുന്നു. 1949-ൽ തിരുവിതാംകൂർ സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാംകൂർ യൂണിവേർസിറ്റിയുടെ കീഴിലായി.
1925-ൽ വെറും 500 വിദ്യാർത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് മൂവായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകർ മാത്രമായിരുന്നു 1925-ൽ മഹാരാജാസിൽ ഉണ്ടായിരുന്നത്. ഇന്ന് 200-ൽ പരം അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ വലിയൊരു ചരിത്രവും മികവുമാണ് മഹാരാജാസ് കോളേജ്.
Download edXpo now and find more details about the campus 👇🏻
https://play.google.com/store/apps/details?id=com.ralfiz.edxpo