Udayan Palengil

Udayan Palengil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Udayan Palengil, Tutor/Teacher, Perintalmanna.

ആഗസ്റ്റ് 28മഹാത്മാ അയ്യങ്കാളി ജയന്തി."ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍...
28/08/2024

ആഗസ്റ്റ് 28
മഹാത്മാ അയ്യങ്കാളി ജയന്തി.

"ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും".

ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അലയടിച്ച സമര കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചത് സാമൂഹിക വിവേചനത്തിന്റെ നെടുങ്കൻ കോട്ടകളായിരുന്നു.
മലയാള നവോത്ഥാനത്തിലേക്ക് ഹിന്ദുത്വ ദേശീയതയുടെ അശ്വമേധം നയിച്ചെത്തിയ ആ മഹാനാണ് സമൂഹം മഹാത്മാവാവെന്ന് സ്നേഹപൂർവ്വം വിളിച്ച മഹാത്മ അയങ്കാളി. അധ:സ്ഥിത ജന നവോത്ഥാന ചരിത്രത്തെ വില്ലുവണ്ടിയില്‍ തന്നെ പ്രതിഷ്ഠിച്ചു മഹാനായ അയ്യങ്കാളി. സാമൂഹിക സമത്വ പോരാട്ടങ്ങളുടെ നാൾവഴികൾ മറക്കരുത്. ഓർമ്മപ്പെടുത്തലാണവ.

സമകാലീന നവോത്ഥാന മുന്നേറ്റത്തിൽ ദേശീയതയെ മുറുകെ പിടിച്ച് ഉണർത്തിയവരുടെ കേദാരമായിരുന്നു അക്കാലത്ത് മലയാള നാട്. നാടിന്റെ ദുരവസ്ഥ നേരിൽ കണ്ട വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച ഈ നാടിനെ തീർത്ഥാലയമാക്കി മാറ്റുവാൻ നടത്തിയ പരിവർത്തന തുടക്കങ്ങൾക്ക് ജീവിതം സമർപ്പിച്ച ശ്രീ നാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മന്നത് പത്മനാഭൻ, കുമാരനാശാൻ മുതലായവരുടെ ഇടപെടലുകളാൽ ശ്രദ്ധേയമായ കാലഘട്ടമായിരുന്നു അത്. ഇവരോടൊപ്പം അയങ്കാളിയും ചേർന്നതോടെ മലയാളിയുടെ മാനവികത പുതിയ ചരിത്രം എഴുതി ചേർക്കപ്പെട്ടു.

നവോത്ഥാനത്തിന്റെ ചേരുവ ദേശീയതയും വിപ്ലവവും ആത്‌മീയതയുമാണെന്ന് കൃത്യമായ് മനസിലാക്കിയതാണ് അയങ്കാളിയുടെ മഹത്വം. സ്വദേശി ചിന്തയുടെ വക്താവായിരുന്നു അയ്യങ്കാളി. ഇതിനെ സാധൂകരിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ അദ്ദേഹത്തിന്റെ ജീവതത്തിൽ ഉണ്ട്. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട്‌ അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്‌ധപ്പെട്ടുകൊണ്ടിരുന്നു.

കെ കെ മനോജ്

തുടർന്ന് വായിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

http://www.vicharam.org/ayyankali/

26/08/2024
10/04/2023

പ്രാകൃതമായ ആചാരങ്ങളിൽ കാലോചിതവും മനുഷ്യത്വപരവുമായ പരിഷ്ക്കാരം വേണം എന്ന് വാദിക്കുന്നത് ശരി തന്നെ. പക്ഷേ ഈ കുട്ടിയെ പറ്റി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ചർച്ച ചെയ്ത പൊള്ളത്തരങ്ങൾ പൊളിച്ചടുക്കുന്നതല്ലേ ഈ വീഡിയോ? അസത്യങ്ങൾക്കും അർദ്ധ സത്യങ്ങൾക്കും പിന്നിലുള്ള അജണ്ട മനസ്സിലാവുന്നുണ്ടല്ലോ അല്ലേ .....എന്തായാലും കുട്ടിക്ക് ഒരു പോറൽ പോലും ഏറ്റിട്ടില്ല എന്നുള്ളത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. കുട്ടിക്കു വേണ്ടി കണ്ണീരൊഴുക്കിയവർ ആഗ്രഹിച്ചത് ഇതൊന്നുമല്ല. ഹിന്ദുമതമെന്നാൽ ഇതു പോലുള്ള കാട്ടാളത്തങ്ങളാണ്. ആധുനിക യുഗത്തിൽ ഇവക്കൊന്നും സ്ഥാനമില്ല. എന്നാലും അതിലൊക്കെ ഉപരിയായി ഈ കുട്ടിയുടെ സന്തോഷത്തോടെ അല്ലെങ്കിൽ അവനെതിരെ നുണപ്രചരണങ്ങൾ നടത്തിയവർക്കെതിരെ ദേഷ്യത്തോടെ അവൻ നൽകിയ മറുപടി കൊള്ളാം ...... അപ്പോ എങ്ങനെ ? ഇനി പിരിഞ്ഞ് പോവാ ലോ ലേ ?

Vipin Das K  #ഇടത്തുപുറംസനാതനധർമ്മചാരിറ്റബിൾട്രസ്റ്റ്    #ചുവടുമാറ്റം
02/01/2023

Vipin Das K
#ഇടത്തുപുറംസനാതനധർമ്മചാരിറ്റബിൾട്രസ്റ്റ്

#ചുവടുമാറ്റം

പഠനം ലഹരിയാവട്ടെ.....ഇന്ന് കേരളപ്പിറവി ദിനത്തിൽ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കലിന്റേയും മനുഷ്യ മതിൽ തീർക്കുന്നതി...
01/11/2022

പഠനം ലഹരിയാവട്ടെ.....

ഇന്ന് കേരളപ്പിറവി ദിനത്തിൽ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കലിന്റേയും മനുഷ്യ മതിൽ തീർക്കുന്നതിന്റേയും തിരക്കിലായിരുന്നല്ലോ. പ്രതിജ്ഞ ചെയ്ത എല്ലാവരും പ്രതിജ്ഞ പാലിക്കുകയാണെങ്കിൽ ഇന്നു മുതൽ ഈ ലഹരി വസ്തുക്കളുടെ ഉപയോഗം 25% എങ്കിലും കുറയും. എന്നാൽ അങ്ങിനെ സംഭവിക്കുമോ ഒരിക്കലുമില്ല. കാരണമെന്താണ് ? ഈ വിഷയത്തെ തികഞ്ഞ ലാഘവ ബുദ്ധിയോടെയാണ് നാം കാണുന്നത്. ഇന്ന് എതിർക്കേണ്ടത് കഞ്ചാവും മയക്കുമരുന്നും മാത്രമാണ് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. അതായത് മറ്റ് ലഹരി പദാർത്ഥങ്ങൾക്ക് സമൂഹത്തിൽ 50% ൽ അധികം പേരുടെ മൗനാനുവാദമുണ്ട്. അമിതമാകുമ്പോഴേ അത് അപകടമാകൂ എന്ന ധ്വനി. ഇടക്കക്കെ അടിച്ചില്ലേൽ ആണാകുമോ ? ചെറുപ്പക്കാരല്ലേ അതൊക്കെ ഉണ്ടാവും ഇതാണ് ഒരു പൊതു ധാരണ. ഇനി രാഷ്ട്രീയക്കാരുടെ കാര്യത്തിലേക്ക് വന്നാൽ അധികാരത്തിന് വേണ്ടി സ്വന്തം ആദർശത്തിൽ വരെ വെള്ളം ചേർക്കുന്ന ഇവർ നാല് വോട്ടിന് വേണ്ടി വെള്ളം ചേർക്കാതെ തന്നെ എത്ര വേണേലും വിതരണം ചെയ്യും. ലഹരി വിരുദ്ധ റാലിയുടെ സ്റ്റേജിന്റെ പുറകിലും പോകുന്ന വാഹനത്തിലും ഒന്ന് നോക്കിയാ ലഹരി വിരുദ്ധത പറ പറക്കും. നിയമപാലകരും ഉദാത്ത മാതൃകകളാണ് എന്ന് പറയാൻ വയ്യ. ഇതിനെല്ലാം കാരണം സാധാരണ നിലയിൽ അല്പമൊക്കെയാവാം എന്ന പൊതുധാരണയല്ലേ? കല്യാണത്തിനും, ഓണത്തിനും, മരണ വീട്ടിലെ ചടങ്ങിനും , സന്തോഷിക്കാനും ഇനി സങ്കടം വന്നാൽ അത് തീർക്കാനും നമ്മൾ ആശ്രയിക്കുന്നത് ലഹരിയെയാണ്. അത് കൊണ്ട് ആത്മാർത്ഥതയുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളും ഭരണ നേതൃത്വവുമാണ്. ബോധവത്ക്കരണം എന്ന പ്രക്രിയ പ്രഹസനമാകാതിരിക്കാൻ .....

എനിക്ക് സന്തോഷിക്കാൻ ലഹരി വേണ്ട
എന്റെ വിഷമമകറ്റാനും ലഹരി വേണ്ട ....
എന്റെ കാരണവൻമാർക്കും എന്റെ ദൈവങ്ങൾക്കും ലഹരി വേണ്ട .....

സംപൂജ്യ ചിദാനന്ദ സ്വാമികൾ പറയുന്നത് പോലെ രണ്ടെണ്ണമടിച്ചവർ കാട്ടിക്കൂട്ടുന്നത് നമ്മൾ കാണുന്നതല്ലേ ? പിന്നെ ദൈവങ്ങൾ അടിച്ചാലത്തെ സ്ഥിതിയെന്താ ?

തത്ക്കാലം നിർത്താം ഇപ്പോ എന്തോ ഒരു സുഖം🤩🤩

ടീച്ചേഴ്സ് കലോത്സവത്തിൽ മാത്രമല്ല കഴിഞ്ഞ ജില്ലാ കലാമേളയിൽ മക്കളോടൊപ്പം നിന്ന് അവരെ മിനുക്കിയെടുത്ത് നേട്ടങ്ങളിലേക്ക് കൈപ...
30/10/2022

ടീച്ചേഴ്സ് കലോത്സവത്തിൽ മാത്രമല്ല കഴിഞ്ഞ ജില്ലാ കലാമേളയിൽ മക്കളോടൊപ്പം നിന്ന് അവരെ മിനുക്കിയെടുത്ത് നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത് ഈ കൈകളാണ്. നാടൻ പാട്ടിന് ഫസ്റ്റ്, ഗ്രൂപ്പ് സോംഗ്, മാപ്പിളപ്പാട്ട് എല്ലാറ്റിലും ചേച്ചിയുടെ കയ്യൊപ്പുണ്ടായിരുന്നു. ടീം വർക്കിന്റെ ഭാഗമാണെങ്കിലും മുന്നിൽ നടക്കാൻ ഇത്തരത്തിലുള്ളവർ വേണം. എന്നാൽ നമുക്ക് മുന്നോട്ട് കുതിക്കാനാകും .....
ദിവ്യ ചേച്ചി അഭിനന്ദനങ്ങൾ

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when Udayan Palengil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category