KSTA Perinthalmanna

KSTA Perinthalmanna teachers union

12/06/2026

രാഷ്ട്രീയപ്രേരിത സ്ഥലം മാറ്റ ഉത്തരവിൽ പ്രതിഷേധിക്കുക....

09/06/2026
07/06/2026

ആദരാഞ്ജലികൾ

04/06/2026

ധവളപത്രം: ജനവിരുദ്ധ നയങ്ങൾക്കുള്ള മുന്നൊരുക്കം

_ എഫ് എസ് ഇ ടി ഒ

ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മുന്നൊരുക്കമാണ് ധവളപത്രമെന്ന് എഫ് എസ് ഇ ടി ഒ. കേരളത്തിൻ്റെ ധനസ്ഥിതി സംബന്ധിച്ച് അയഥാർത്ഥവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളാണ് ധവളപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കപ്പെട്ട് കഴിഞ്ഞു. അർഹമായ സാമ്പത്തിക വിഹിതം നിഷേധിച്ച് കേരളത്തെ ശ്വാസംമുട്ടിച്ച കേന്ദ്രസർക്കാർ നടപടികളെ പരാമർശിക്കാത്തതും സംസ്ഥാനം കഴിഞ്ഞ 10 വർഷമായി വിവിധ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളെയാകെ തമസ്കരിക്കുന്നതുമാണ് ധവളപത്രം.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, വൈദ്യുതി, പൊതുഗതാഗതം, ശുദ്ധജലവിതരണം തുടങ്ങിയ പൊതു സേവനത്തുറകളുടെ സ്വകാര്യവൽക്കരണത്തിന് നിർദ്ദേശിക്കുന്ന ധവളപത്രം അടിസ്ഥാന സൗകര്യ വികസനരംഗത്ത് വിസ്മയകരമായ നേട്ടങ്ങൾ സാധ്യമാക്കിയ കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്ന ദുരാരോപണങ്ങളും മുന്നോട്ടുവയ്ക്കുന്നു.

സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളവും പെൻഷനും നൽകാൻ വിനിയോഗിക്കുകയാണെന്നും അതിനാൽ മൂലധന ചെലവിന് വിഭവ ദൗർലഭ്യം നേരിടുകയാണെന്നുമുള്ള വാദം മുന്നോട്ടുവയ്ക്കുന്ന ധവള പത്രം സിവിൽ സർവീസിന്റെ ശിഥിലീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. അധ്യാപകരും വിദ്യാലയങ്ങളും അധികമാണെന്നും വിദ്യാർത്ഥികൾ കുറവാണെന്നും പരാമർശിക്കുന്നത് പൊതുവിദ്യാലയങ്ങൾ അനാദായകരമെന്ന പേരിൽ അടച്ചു പൂട്ടാനാണ്.
അഞ്ചുവർഷത്തിലൊരിക്കൽ നടന്നുവരുന്ന ശമ്പള പരിഷ്കരണം പത്തുവർഷത്തിൽ ഒരിക്കൽ മതിയെന്ന് നിർദ്ദേശിച്ചിരിക്കുന്നതും സിവിൽ സർവീസിനെ അനാകർഷകമാക്കി ഇല്ലായ്മ ചെയ്യാനാണ്. മാനവ വികസന സൂചകങ്ങളിൽ ലോകനിലവാരത്തിലേക്ക് കേരളത്തെ കൈപിടിച്ചുയർത്തിയ ജനപക്ഷ ബദൽ നയങ്ങളെ തകർത്ത് സർവ്വ മേഖലകളെയും കമ്പോളത്തിന് തീറെഴുതുന്ന നവലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മുന്നൊരുക്കം എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ധവള പത്രത്തിലെ നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്നും സിവിൽ സർവീസിനെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് ടി കെ എ ഷാഫിയും, ജനറൽ സെക്രട്ടറി എം വി ശശിധരനും അറിയിച്ചു.

30/05/2026
29/05/2026

രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം....
മാനദണ്ഡമനുസരിച്ചുള്ള ട്രാൻസ്ഫറുകൾ മരവിപ്പിക്കൽ ....
ഇപ്പോൾ സസ്പെൻഷനും....

14/05/2026

*Decision Reserved on Review Petition Regarding Mandatory TET Order*
Today (13.05.2026), a hearing was held in the afternoon in Supreme Court Hall No. 8 on the review petitions filed against the Supreme Court’s order making TET (Teacher Eligibility Test) mandatory. The arguments lasted for nearly two hours.
Senior advocates including Mukul Rohatgi, Abhishek Manu Singhvi, Salman Khurshid, and STFI’s Advocate-on-Record (AOR) K R Subhash Chandran, along with others, appeared on behalf of the teachers.
The advocates extensively referred to the RTE Act, the RTE Amendment 2017, the NCTE guidelines, and the amended NCTE guidelines of 2012. They strongly argued that making TET mandatory for teachers appointed prior to 2010 is not justifiable.
The Hon’ble Court has taken all the submissions into consideration. The Government of Tamil Nadu has sought an extension of the time limit for conducting TET from 2 years to 4 years.
The teachers’ side was strongly represented during the hearing. It is hoped that the Supreme Court will deliver justice to the 25 lakh teachers across the country.
With regards,
C N Bharti
President
Chava Ravi
General Secretary
*School Teachers’ Federation of India (STFI)*

13/05/2026

നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ തോടെ മെയ് 8 -ാം തീയ്യതി കേന്ദ്ര ഗവൺമെൻ്റ് 4 തൊഴിൽ കോഡുകളുടെയും ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുകയാണ്.
തൊഴിലാളികളെയാകെ അടിമ സമാനമായി മാറ്റുന്ന ഈ വിജ്ഞാപനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. നാളെ FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ മുഴുവൻ അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്നഭ്യർഥിക്കുന്നു....

Address

Ksta Office
Perintalmanna
679322

Telephone

+919495323495

Website

Alerts

Be the first to know and let us send you an email when KSTA Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KSTA Perinthalmanna:

Shortcuts

Share

Category