GHSS Anamangad SSLC Bach 1992-1993

GHSS Anamangad SSLC Bach 1992-1993 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHSS Anamangad SSLC Bach 1992-1993, School, anamangad, Perintalmanna.

09/05/2023

ആനമങ്ങാട് ഹൈസ്കൂൾ 1993 SSLC ബാച്ച് ഗെറ്റുഗദർ

09/05/2023

വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ വാൽസല്യ ചിറകിലേറ്റി ഒരുപാട് നൻമയാർന്ന അറിവുകളും ചിന്താത്മകമായ മാതൃകകളും ഞങ്ങൾക്ക് പകർന്ന് തന്ന ഞങ്ങളുടെ പ്രിയ ശ്രീമതി പ്രമോദിനി ടീച്ചർ ആനമങ്ങാട് ഹൈസ്കൂൾ 1993 എസ്എസ്എൽസി ബാച്ച് സംഘടിപ്പിച്ച ഗെറ്റുഗതറിൽ പങ്കെടുത്തു സംസാരിക്കുന്നു

ആനമങ്ങാട് ഗവൺമെന്റ് ഹൈസ്കൂൾ 1993 എസ്എസ്എൽസി ബാച്ച് ഗെറ്റുഗദറിൽ പങ്കെടുത്ത പ്രിയപ്പെട്ട അധ്യാപകർക്ക് ബഹുമാനപൂർവ്വം നന്ദി ...
08/05/2023

ആനമങ്ങാട് ഗവൺമെന്റ് ഹൈസ്കൂൾ 1993 എസ്എസ്എൽസി ബാച്ച് ഗെറ്റുഗദറിൽ പങ്കെടുത്ത പ്രിയപ്പെട്ട അധ്യാപകർക്ക് ബഹുമാനപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു

07/05/2023

32 വർഷങ്ങൾക്ക് മുമ്പുള്ള ജീവിതത്തിലെ ഒരു സുവർണ്ണ കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട്
ആനമങ്ങാട് ഹൈസ്കൂൾ 1993 ബാച്ചിൽ SSLC പഠിച്ചിറങ്ങിയ
നമ്മൾ മെയ് 7ന് ഒത്തു കൂടി........
ആടി പാടി ......

അതേ 15 വയസ്സിൻ്റെ
ചുറുചുറുക്കോടെ...
ആവേശത്തോടെ...

നമ്മളെ അന്ന് പഠിപ്പിച്ച സ്നേഹനിധികളായ ഗുരുനാഥന്മാരോടൊപ്പം....

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലത്തിനു വർണ്ണം പകർന്ന ചുന്ദരികളും
ചുന്ദരന്മാരും
സ്‌കൂൾ തിരുമുറ്റത്ത് കാലങ്ങൾക്ക് ശേഷം വീണ്ടും ക്ലാസ് റൂമിൽ കണ്ടുമുട്ടി
ജീവിതം നമ്മളെയെല്ലാം പല വഴികളിലേക്കും തിരിച്ചു വിട്ടു.
പലരും പലതുമായി.
അദ്ധ്യാപകർ, ബിസിനസ്സുകാർ മറ്റു ജോലികൾ
ഗവ: ഉദ്യോഗസ്ഥർ……..
വീണ്ടും ഒരുമിച്ച് കൂടുമ്പോൾ,
ഒരേ സ്‌കൂളിൽ ഒരേ കാലത്ത് പഠിച്ച 15 വയസ്സുള്ള നിഷ്കളങ്കരായ സഹപാഠികൾ മാത്രം!

നമ്മളിൽ പലരും പിന്നീട് കണ്ടിരുന്നില്ല…….

സാങ്കേതിക വിദ്യകൾ വിരൽതുമ്പിലുണ്ടെങ്കിലും,
കാണാൻ കൂട്ടാക്കാതെ വഴിമാറിപോയ സൗഹൃദങ്ങൾ വീണ്ടും ഒത്ത് ചേർന്ന അനർഘമായ നിമിഷങ്ങൾ.

പഴയ 1993 നെ ഓർമ്മിപ്പിച്ചു കൊണ്ട്
എല്ലാരേയും
പഴയകാല ഓർമ്മകളിലേക്ക് തിരിച്ചെത്തിച്ചു.
നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല
ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കൂടിച്ചേരൽ..

ഇത് ചരിത്രം

നമ്മുടെ ഐക്യത്തിൻ്റെയും ഒരുമയുടെയും വിജയം
💪💪💪💪💪💪💪💪

കൂടെ ഒരേ മനസ്സോടും
ഒരേ ചിന്തയോടും ഒപ്പരം
നിന്ന എല്ലാവർക്കും
നന്ദി
💖💖💖💖💖💖💖💖

02/05/2023
02/05/2023

പ്രിയ കൂട്ടുകാരെ കുറെ കാലത്തെ ഒരു ആഗ്രഹമാണ് ആനമങ്ങാട് ഹൈസ്കൂൾ ഞങ്ങൾ കൂട്ടുകാർ 92-93 ബാച്ചിൽ പഠിച്ച എല്ലാവരെയും ഉൾപ്പെടുത്തി ഒരു ഗെറ്റുഗദർ നടത്തണമെന്ന്. സൗഹൃദ പൂന്തോട്ടം എന്ന പേരിൽ 2023 മെയ്‌ 7ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തുടങ്ങി വൈകുന്നേരം 5 മണി വരെ സ്കൂളിൽ വെച്ച് നടത്താനുള്ള അനുമതി സ്കൂൾ അധികാരികളിൽ നിന്നും ലഭിച്ച വിവരം എല്ലാ കൂട്ടുകാരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. നിങ്ങളുടെ അറിവിലുള്ള 92, 93 കാലഘട്ടത്തിൽ പത്താം ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാവരിലേക്കും ഈ മെസ്സേജ് എത്തിച്ചു കൊടുക്കണം. നമുക്ക് ഈ പരിപാടി വൻ വിജയമാക്കി തീർക്കണം.

ആനമങ്ങാട് ഹൈസ്കൂൾ കവാടം...പഠിച്ചും പോരാടിയും കലഹിച്ചു പ്രണയിച്ചു ഇതുവഴി നടന്ന സൗഹൃദങ്ങൾ എത്രയാണ്
25/11/2022

ആനമങ്ങാട് ഹൈസ്കൂൾ കവാടം...
പഠിച്ചും പോരാടിയും കലഹിച്ചു പ്രണയിച്ചു ഇതുവഴി നടന്ന സൗഹൃദങ്ങൾ എത്രയാണ്

07/11/2022

ആനമങ്ങാട് ഹൈസ്കൂൾ 1992-1993 sslc ബാച്ച് സംഗമം സൈനുദ്ധീൻ മാസ്റ്ററുടെ ആശംസകൾ

04/11/2022

ആശംസകൾ നേർന്ന് വിലാസിനി ടീച്ചർ

Address

Anamangad
Perintalmanna

Website

Alerts

Be the first to know and let us send you an email when GHSS Anamangad SSLC Bach 1992-1993 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHSS Anamangad SSLC Bach 1992-1993:

Shortcuts

Share

Category