21/05/2018
നമ്മുടെ നാടിനെ പിടിച്ചുകുലുക്കിയ നിപ വൈറസിനെ പേടിച്ചു പിന്മാറുകയല്ല വേണ്ടത് തുടക്കത്തിലുള്ള പാളിച്ചകളും പോരായ്മകളും പരിഹരിച്ചുകൊണ്ട് നമ്മൾ പ്രതിരോധം തീർക്കുകയാണ് വേണ്ടത്. കൃത്യമായ ബോധവൽക്കരണത്തിലൂടെ നമുക്കതിനെ പ്രതിരോധിക്കാം.
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക്
പകരുന്ന അസുഖമാണ് നിപ്പാ വൈറസ്.
വൈറസ് ബാധയുള്ള വവ്വാലുകളിൽ
നിന്നോ പന്നികളിൽ നിന്നോ
മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും
പകരാം.
അസുഖബാധയുള്ളവരെ പരിചരിക്കുന്നവര
ിലേക്ക് രോഗം പകരാൻ വളരെ വലിയ
സാധ്യതയുണ്ട്. അതുപോലെതന്നെ
ആശുപത്രി ജീവനക്കാരും വളരെയധികം
ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള
വവ്വാലുകളുടെ കാഷ്ഠം കലർന്ന
പാനീയങ്ങളും വവ്വാൽ കടിച്ച
പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും
പകരാം.
അഞ്ച് മുതൽ 14 ദിവസം വരെയാണ്
ഇൻകുബേഷൻ പീരിയഡ്. രോഗബാധ
ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ
ഇത്രയും ദിവസങ്ങൾ വേണം. പനിയും
തലവേദനയും തലകറക്കവും
ബോധക്ഷയവുമൊക്കെയാണ്
ലക്ഷണങ്ങൾ. ചുമ, വയറുവേദന,
മനംപിരട്ടൽ, ഛർദി, ക്ഷീണം,
കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും
അപൂർവമായി പ്രകടിപ്പിക്കാം.
വവ്വാലുകൾ കടിച്ച
പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ
ഒഴിവാക്കുക.
രോഗം ബാധിച്ച വ്യക്തിയിൽ
നിന്നും രോഗം പകരാതിരിക്കാൻ
വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ:
രോഗിയുമായി സമ്പർക്കം
ഉണ്ടായതിനി ശേഷം കൈകൾ സോപ്പും
വെള്ളവും ഉപയോഗിച്ച് നന്നായി
കഴുകുക.
രോഗിയുമായി ഒരു മീറ്റർ എങ്കിലും
ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന
സ്ഥലത്തു നിന്നും അകലം പാലിക്കുകയും
ചെയ്യുക.
രോഗിയുടെ വ്യക്തിപരമായ
ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ
പ്രത്യേകം സൂക്ഷിക്കുകയും
ഉപയോഗിക്കുകയും ചെയ്യുക.