RIZEN Bussiness School Perambra

RIZEN Bussiness School Perambra it is grooming young to develop a creative and adventures journey into how money work for u

09/03/2024
26/08/2023
22/08/2023
22/08/2023

ഐസക് സാറേ..

അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ..

എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് ( സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോൾ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം ) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ CMRL ൽ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നൽകിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് IGST കണക്കുകൾ പുറത്ത് കൊണ്ടുവരുന്നത്.

ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂ..

ഈ കാര്യം ഞാൻ ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലൻ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാൻ മറുപടിക്കായി കാക്കുന്നു..

പിന്നെ അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടൻസിയിൽ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്നം. ഇനി അങ്ങ് ഇല്ലെങ്കിൽ അക്കൗണ്ടൻസി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാൻ സ്വാഗതം ചെയ്യും..

അപ്പോ വാദം ഇനിയും തുടരാം..

Now its your turn..

16/08/2023

❤️വിജയാശംസകൾ പുതുപ്പള്ളിയിലെ ഓരോരുത്തർക്കും. 👉 ഇടതും വലതും അല്ല. ഇത്തവണ ജനങ്ങൾ വിജയിക്കട്ടെ. ഓരോ വോട്ടും ചൂൽ ചിഹ്നത്തിൽ രേഖപ്പെടുത്തി വിജയം ഉറപ്പാക്കുക🔥.

26/07/2023

ഡൽഹി നഗരത്തിലുടനീളമുള്ള 11,000 അംഗനവാടികളിലെ 1.8 ലക്ഷം കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള 'ഖേൽ പിടാര' വിദ്യാഭ്യാസ കിറ്റ് നൽകി.

കുട്ടികളെ കളിമണ്ണ്, മണൽ, കളിപ്പാട്ടങ്ങൾ തുടങ്ങി വിവിധ കളി സാമഗ്രികൾ ഉപയോഗിച്ച് പഠിക്കാനും കളിക്കാനും സഹായിക്കാനാണ് ഖേൽ പിടാര ശ്രമിക്കുന്നത്.

അംഗനവാടികൾ ആണ് രാജ്യത്തിന്റെ അടിത്തറ പാകുന്നത്. കോടികണക്കിന് കുട്ടികളുടെ ഭാവി നന്നാക്കുന്നതിൽ അംഗനവാടികളുടെ സ്വാധീനം വലുതാണ്. അംഗൻവാടി ജീവനക്കാരെ സ്വദേശത്തും വിദേശത്തും ഉള്ള സ്ഥാപനങ്ങളിൽ പരിശീലനത്തിനയക്കും. അവരുടെ മറ്റു ചുമതലകൾ കുറച്ചു, കുട്ടികളുടെ കാര്യങ്ങൾക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ സഹായിക്കും.

"ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ബാല്യകാല പരിപാടികൾ പഠിച്ചതിന് ശേഷമാണ് ഈ കിറ്റ് രൂപകൽപന ചെയ്തത്. ഇതിൽ പഠന സാമഗ്രികളും കുട്ടികൾക്കുള്ള കളിയും വിനോദത്തിനുള്ള വസ്തുക്കളും അടങ്ങിയിരിക്കുന്നു. തുടക്കം മുതൽ, എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അവർ പണക്കാരനെന്നോ ദരിദ്ര കുടുംബത്തിൽ നിന്നോ ഉള്ളവരാണെന്നോ വ്യത്യാസമില്ലാതെ," ചടങ്ങിൽ സംബന്ധിച്ച ശ്രീ. കെജ്രിവാൾ പറഞ്ഞു.

Address

Market Road, Near Grammin Bank Building, Perambra
Perambra
673525

Telephone

+919072336349

Website

Alerts

Be the first to know and let us send you an email when RIZEN Bussiness School Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category