ASTRO Payyanur

ASTRO Payyanur This is a people's initiative with a long termm goal of building an observatory for astronomical observation.

ASTRO (Astronomical Studies Training and Research Organisation) started in 2006 at Payyanur for populirizing astronomy awareness amoung students and general public. The organization built a building for basic obsevartional works and conducting classes as first step using MPs fund. It is situated in echilam vayal,hily area 2 KM from payyanur town, which is far from city lights which hinter observ

ation. ASTRO also conducted many classes for school children and general public. The working is co-ordinated by well known astronomer and main founder of ASTRO , Gangadharan Vellur.

ഭൂമി ഉരുണ്ടതാണ് എന്ന് പണ്ട് മുച്ചിലോട്ട് സ്കൂളിൽ പഠിപ്പിച്ചത് ഇങ്ങനെ."കടലിൽ നിന്ന് കരയിലേക്ക് വരുന്ന ഒരു കപ്പൽ ശ്രദ്ധിക്...
25/11/2025

ഭൂമി ഉരുണ്ടതാണ് എന്ന് പണ്ട് മുച്ചിലോട്ട് സ്കൂളിൽ പഠിപ്പിച്ചത് ഇങ്ങനെ.
"കടലിൽ നിന്ന് കരയിലേക്ക് വരുന്ന ഒരു കപ്പൽ ശ്രദ്ധിക്കുക. ആദ്യം പുക, പിന്നെ പുകക്കുഴൽ പിന്നെ മേൽത്തട്ട്, എന്നിവയ്ക്ക് ശേഷമാണ് പൂർണ്ണമായ കപ്പൽ കാണാനാവുക. ഭൂമിയുടെ ഉപരിതലവക്രത കൊണ്ടാണിത്.
അതുകൊണ്ട് ഭൂമി ഉരുണ്ടിട്ടാണ് ".
ഇതിൻറെ ലോജിക്ക് മിക്കവർക്കും പിടികിട്ടില്ല.
പക്ഷെ പുതിയ കാലത്ത് സ്കൂളുകളിലെ പാഠം ഇങ്ങനെയല്ല.
ബഹിരാകാശത്തുനിന്നെടുത്ത ഭൂമിയുടെ ചിത്രങ്ങൾ കാണിക്കുന്നത് ഭൂമി ഗോളാകൃതിയിലാണ് എന്നാണ് അതിൽ പറയുക.
അപ്പോളോ പേടകത്തിൽ നിന്നെടുത്ത ഉദിച്ചുവരുന്ന ഭൂമിയുടെ മനോഹരമായ ചിത്രം അടിക്കുറിപ്പായി കൊടുക്കുകയും ചെയ്യും.
" ശാസ്ത്രം പോലെ ആശ്ചര്യകരമായി മറ്റെന്തുണ്ട് മനുഷ്യ ചരിത്രത്തിൽ" എന്ന തലവാചകത്തോടെ ഇറങ്ങിയ "ബഹിരാകാശ ജീവിതം" എന്ന നമ്മുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ആയ വി പി ബാലഗംഗാധരേട്ടന്റെ പുതിയ പുസ്തകം വായിച്ചു. അദ്ദേഹത്തിൻറെ പതിനാലാമത്തെ പുസ്തകമാണിത്. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പ്രസാധകർ .
ഭൂമിയിൽ നിന്നും 400 കിലോമീറ്റർ മുകളിൽ ദിവസത്തിൽ 16 പ്രാവശ്യം ഭൂമിയെ വലം വച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള
ഭൂമിയുടെ കാഴ്ച പുസ്തകത്തിൽ ഇങ്ങനെ വർണിക്കുന്നു. ഏഴ് വലിയ ജനാലകൾ ഉള്ള കപ്പോള മോഡ്യൂളിൽ നിന്നും നോക്കുമ്പോൾ നമ്മുടെ ഭൂമി തിളങ്ങുന്ന നീലയും പച്ചയും കലർന്ന ഒരു ഗോളമായി കാണപ്പെടുന്നു. മഹാസമുദ്രങ്ങളുടെ ആഴമേറിയ നീല, മരുഭൂമികളുടെ മങ്ങിയ തവിട്ടു നിറം, വനങ്ങളുടെ പച്ചപ്പ്, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ വെളുപ്പ് മുതലായ വർണ്ണങ്ങളുടെ ലോകം കണ്ണിന് ഒരു വിരുന്നാണ്. അവിടെനിന്ന് ഭൂമിയെ നോക്കുമ്പോൾ രാജ്യങ്ങളുടെ അതിരുകൾ മാഞ്ഞുപോകുന്നു ഭൂമി ഒരൊറ്റ, ഐക്യമുള്ള ഗ്രഹമായി യാത്രികർക്ക് അനുഭവപ്പെടുന്നു.
​ഭൂമിയുടെ അതിരുകൾക്കപ്പുറത്തെ ജീവിതത്തെക്കുറിച്ചും പരീക്ഷണങ്ങളെക്കുറിച്ചുമുള്ള കൗതുകകരമായ വിവരങ്ങളാണ് ഈ പുസ്തകത്തിൽ.
​ അത്യുഷ്ണം, അതിശൈത്യം, സൗരവാതം പോലുള്ള കഠിനമായ പ്രതിഭാസങ്ങൾ തരണം ചെയ്ത്, അവസാനിക്കാത്ത ജിജ്ഞാസ കൊണ്ട് മാത്രം ബഹിരാകാശത്ത് ജീവിക്കുന്ന മനുഷ്യരെ കുറിച്ചാണ് ഈ പുസ്തകം.
​ഭാരമില്ലായ്മയിൽ ബഹിരാകാശ സഞ്ചാരികൾ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്നും, ഉറങ്ങുന്നതെന്നും, വ്യായാമം ചെയ്യുന്നതെന്നും തുടങ്ങി, അവരുടെ സങ്കീർണ്ണവും കൗതുകകരവുമായ
ദിനചര്യകൾ
ലളിതമായി അവതരിപ്പിക്കുന്നു.
ഭൂമിയിൽ വളരെ ലളിതമായി ഉപയോഗിക്കുന്ന ശൗചാലയങ്ങൾ പോലും അവിടെ ഉപയോഗിക്കുന്നത് എത്ര ശ്രമകരമാണ് എന്ന് വരച്ചുകാട്ടുന്നു.
ആധുനിക ലോകത്ത് നമ്മൾ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക ഉപകരണങ്ങൾ പലതും ബഹിരാകാശ ഗവേഷണത്തിന്റെ സത്ഫലങ്ങളാണ്.
​ നിരവധി മേഖലകളിൽ പ്രതീക്ഷ നൽകുന്ന പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഓരോ ബഹിരാകാശയാത്രയും എങ്ങനെയാണ് വേദിയാകുന്നതെന്ന് പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ടു.
ശാസ്ത്ര വിഷയങ്ങളിലുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള അറിവ്
സാങ്കേതികമായ വിഷയങ്ങൾ പോലും സാധാരണ വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതവും ആകർഷകവുമായി അവതരിപ്പിക്കാൻ
സഹായകമാകുന്നു.
ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകമാണിത്. കുട്ടികളിൽ ശാസ്ത്ര കൗതുകവും ബഹിരാകാശത്തോടും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയോടും അഭിനിവേശവും ഉണ്ടാക്കാൻ ഉപകരിക്കുന്ന ഈ പുസ്തകം നിർബന്ധമായും എല്ലാവരുംവായിക്കണം.
കൂടാതെ
അന്യഗ്രഹ വാസം, ബഹിരാകാശ ടൂറിസം എന്നിവ സാധ്യമാകുന്ന പുതിയൊരു ലോകത്തെക്കുറിച്ചുള്ള വലിയൊരു സ്വപ്നം ഈ പുസ്തകം കാഴ്ചവെക്കുന്നുണ്ട്.

ആസ്ട്രോ സയൻസ് വർക്കിന്റെയും പ്ലാനറ്റോറിയത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തുസംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മ...
06/11/2025

ആസ്ട്രോ സയൻസ് വർക്കിന്റെയും പ്ലാനറ്റോറിയത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മേഖലയിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്

പയ്യന്നൂരിലെ ഏച്ചിലാംവയൽ കുന്നിൻ മുകളിൽ ആസ്ട്രോ സയൻസ് പാർക്ക്, പ്ലാനറ്റേറിയം എന്നിവയുടെ പ്രവർത്തി ഉദ്ഘാടനം

ബഹു:പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി

ശ്രീ പി എ മുഹമ്മദ് റിയാസ്

നിർവഹിച്ചു. ശ്രീ ടി ഐ മധുസൂദനൻ എംഎൽഎ

അധ്യക്ഷത വഹിച്ചു.

ശ്രീ ആശിഷ് കുമാർ

(അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ പിഡബ്ല്യുഡി ബിൽഡിംഗ് ഡിവിഷൻ, തലശ്ശേരി ) റിപ്പോർട്ട്

അവതരി പ്പിച്ചു.

ശ്രീമതി കെ വി ലളിത (ചെയർപേഴ്സൺ പയ്യന്നൂർ നഗരസഭ ), ആസ്ട്രോ ഡയറക്ടർ

കെ ഗംഗാധരൻ മാസ്റ്റർ,

ശ്രീ കെ ജയരാജ് ,

ശ്രീ കെ വി ബാബു,

ശ്രീ വി കെ പി ഇസ്മയിൽ ,

ശ്രീ ഇക്ബാൽ പോപ്പുലർ,

ശ്രീ ഒ ടി സുജീഷ്

ആർക്കിടെക്ട് രശ്മി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇ ഭാസ്കരൻ സ്വാഗതവും

കെവി ദിനേശൻ നന്ദിയും പറഞ്ഞു

ആസ്ട്രോ സയൻസ് വർക്കിന്റെയും പ്ലാനറ്റോറിയത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തുസംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ-....

ആസ്ട്രോ സയൻസ് പാർക്ക്,  പ്ലാനറ്റേറിയം നിർമ്മാണ ഉദ്ഘാടനം ഇന്ന്.സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മേഖലയിൽ പുതിയ പ്...
04/11/2025

ആസ്ട്രോ സയൻസ് പാർക്ക്, പ്ലാനറ്റേറിയം
നിർമ്മാണ ഉദ്ഘാടനം ഇന്ന്.

സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മേഖലയിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്
പയ്യന്നൂരിലെ ഏച്ചിലാംവയൽ കുന്നിൻ മുകളിൽ ആസ്ട്രോ സയൻസ് പാർക്ക്, പ്ലാനറ്റേറിയം എന്നിവയുടെ ശിലാസ്ഥാപനം
ബഹു: ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ഇന്ന്
വൈകുന്നേരം അഞ്ചുമണിക്ക് ഓൺലൈനിൽ നിർവഹിക്കുകയാണ്.
പയ്യന്നൂർ എംഎൽഎ ശ്രീ ടിഐ മധുസൂദനൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷ ശ്രീമതി കെ വി ലളിത,
ജനപ്രതിനിധികൾ, സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
ശാസ്ത്ര സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ അറിവ് നേടാനും, പുതിയ കണ്ടുപിടുത്തങ്ങൾക്കായി പ്രചോദനമാകാനും ഈ പദ്ധതി ഉപകരിക്കും.
14 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ സ്ഥാപനം, പയ്യന്നൂരിനെ വിജ്ഞാനത്തിൻ്റെയും വിനോദത്തിന്റെയും പുതിയ കേന്ദ്രമാക്കി മാറ്റും.
സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി പയ്യന്നൂർ എംഎൽഎ ശ്രീ ടി ഐ മധുസൂദനന്റെ ശ്രമഫലമായി നാലുകോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു.
നാളത്തെ തലമുറയെ ശാസ്ത്ര ലോകത്തേക്ക് അടുപ്പിക്കാനുള്ള സുപ്രധാന കാൽവെയ്പ്പാകുന്ന
പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനത്തിന് അവസരം നൽകുക, ശാസ്ത്രീയ മനോഭാവം വളർത്തുക, പൊതുജനങ്ങൾക്ക് ബഹിരാകാശ-ശാസ്ത്ര വിഷയങ്ങളിൽ അവബോധം നൽകുക എന്നിവ ഉൾക്കൊള്ളി ച്ചിരിക്കുന്നു.
പദ്ധതിയുടെ പ്രധാന ആകർഷണങ്ങൾ ഇവയാണ്.
ആധുനിക സൗകര്യങ്ങളോടുകൂടിയ എട്ടു മീറ്റർ വ്യാസമുള്ള ഡിജിറ്റൽ പ്ലാനറ്റേറിയം, 3D തിയേറ്റർ, ശാസ്ത്ര പ്രദർശന ഹാളുകൾ,
ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണ സൗകര്യം, ഇന്നൊവേഷൻ ലാബുകൾ, ഓപ്പൺ സയൻസ് പാർക്ക്.
വാനനിരീക്ഷകനായ വെള്ളൂർ ഗംഗാധരൻ മാഷുടെ നേതൃത്വത്തിൽ
2006ലാണ് ആസ്‌ട്രോ രൂപീകരിച്ചത്. ജ്യോതിശാസ്ത്രം പഠിക്കുകയും പ്രചരിപ്പിക്കുകയും അതിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ നിർമാർജനം ചെയ്യുകയുമാണ് ആസ്ട്രോ മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ.
എം പി സാവിത്രിയമ്മയുടെ സ്മരണാർത്ഥം മക്കൾ സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
ശ്രീ പാവൂർ നാരായണൻ, ഇ ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പ്രതിഫലേച്ചയില്ലാതെ പ്രവർത്തിക്കുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞരുൾപ്പെടെയുള്ള അക്കാദമിക് വിദഗ്ധരാണ് ആസ്ട്രോവിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
പി കരുണാകരൻ എം പി നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആദ്യ കെട്ടിടവും സ്ഥലവും പുതിയ പ്രോജക്ടിനായി പയ്യന്നൂർ നഗരസഭയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. നഗരസഭ നിർമ്മിച്ചു നൽകിയ ഒന്നാം നിലയുടെ ഉദ്ഘാടനം ഈ അടുത്താണ് നടന്നത്. നഗരസഭ സംഘടിപ്പിച്ച നാല് ദിവസം നീളുന്ന ശാസ്ത്രോത്സവവും ആസ്ട്രോവിലാണ് നടന്നത്.
ടിപി ശ്രീധരൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സഹധർമ്മിണിയും മക്കളും നിർമ്മിച്ചു നൽകിയ മോഡൽ പ്ലാനറ്റേറിയം സന്ദർശിക്കാനും ടെലിസ്കോപ്പിലൂടെയുള്ള ആകാശ നിരീക്ഷണത്തിനുമായി
ജില്ലക്കകത്തും പുറത്തുമുള്ള നിരവധി വിദ്യാർത്ഥികളും പൊതുജനങ്ങളും അസ്ട്രോ സന്ദർശിച്ചുവരുന്നുണ്ട്.
ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന പരിപാടിക്ക് ശേഷം പ്ലാനറ്റേറിയം പ്രദർശനവും ടെലിസ്കോപ്പിലൂടെയുള്ള ആകാശ നിരീക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്.

പയ്യന്നൂർ നഗരസഭവാർഷിക പദ്ധതി 2025-26ശാസ്ത്രോത്സവം ഒക്ടോബർ 17-20റിപ്പോർട്ട് പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രത്തിൽ നാല് ദിവസ...
25/10/2025

പയ്യന്നൂർ നഗരസഭ
വാർഷിക പദ്ധതി 2025-26
ശാസ്ത്രോത്സവം
ഒക്ടോബർ 17-20

റിപ്പോർട്ട്

പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രത്തിൽ നാല് ദിവസങ്ങളിലായി നടന്ന പയ്യന്നൂർ നഗരസഭയുടെ ശാസ്ത്രോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഹയർസെക്കൻഡറി ഹൈസ്കൂൾ കുട്ടികളുടെ ക്യാമ്പ്, സെമിനാർ, സംവാദങ്ങൾ, ചിത്രരചന മത്സരം, പ്രബന്ധരചന മത്സരം, കണ്ണൂർ കാസർഗോഡ് ജില്ലാതല ക്വിസ് തുടങ്ങി വൈവിധ്യപൂർണ്ണമായ പരിപാടികൾ നടത്തി.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഭക്ഷണവും, ബാഗും, പുസ്തകവും, പേനയും, പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകുകയുണ്ടായി.
പരിപാടികളുടെ വിശദമായ റിപ്പോർട്ട് ചുവടെ ചേർക്കുന്നു.

പയ്യന്നൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്രോത്സവം 2025 സംഘാടക സമിതി എച്ചിലാം വയൽ ഗ്രാമീണ വായനശാലയിൽ വച്ച് നടന്നു. ശ്രീമതി കെ വി ലളിത ഉദ്ഘാടനം ചെയ്ത പരിപാടിയിൽ താഴെപ്പറയുന്ന സംഘാടകസമിതിയെ തെരഞ്ഞെടുത്തു.
രക്ഷാധികാരികൾ
ശ്രീടി.ഐ. മധുസൂദനൻ MLA
ശ്രീ.സി.കൃഷ്ണൻ (മുൻ.എം.എൽ.എ )
ഭാരവാഹികൾ
ചെയർമാൻ
ശ്രീമതി - കെ.വി.ലളിത
വൈസ് ചെയർമാന്മാർ
പി.വി. കുഞ്ഞപ്പൻ
സമീറ ടീച്ചർ
കെ.വി.സുധാകരൻ
കെ.ഗംഗാധരൻ
ഇ.ഭാസ്കരൻ (വർക്കിംഗ് ചെയർമാൻ)
സി.കെ. ബിന്ദു ടീച്ചർ (കൺവീനർ)
ആർ. മുരളിധരൻ (കോ-ഓഡിനേറ്റർ)
പ്രോഗ്രാം കമ്മിറ്റി ഭക്ഷണ കമ്മിറ്റി ഡെക്കറേഷൻ കമ്മിറ്റി സ്റ്റേജ് കമ്മിറ്റി രജിസ്ട്രേഷൻ കമ്മിറ്റി എന്നിവ എന്നീ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
കമ്മിറ്റികളുടെ യോഗം തുടർ ദിവസങ്ങളിൽ നടന്നു.
ശാസ്ത്രോത്സവം ഒന്നാം ദിവസം
വാനനിരീക്ഷണ കേന്ദ്രം ഒന്നാം നിലയുടെയും ശാസ്ത്രോത്സവത്തിന്റെയും ഉദ്ഘാടനം

ശാസ്ത്രോത്സവത്തിൻ്റെ
ഉദ്ഘാടനം
വാന നിരീക്ഷണ കേന്ദ്ര(ആസ്‌ട്രോ) ത്തിൽ പയ്യന്നൂർ എംഎൽഎ
ടി ഐ മധുസൂദനൻ നിർവഹിച്ചു. നഗരസഭാ ചെയർമാൻ
ശ്രീമതി കെവി ലളിത അധ്യക്ഷത വഹിച്ചു. ISRO
റിട്ടേർഡ് സയൻ്റിസ്‌റ്റ്,
ശ്രീ വി പി ബാലഗംഗാധരൻ
മുഖ്യാതിഥിയായി.

ശ്രീ പി വി കുഞ്ഞപ്പൻ
(വൈസ് ചെയർമാൻ പയ്യന്നൂർ നഗര സഭ),
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
ശ്രീമതി സി ജയ, ശ്രീമതി വി വി സജിത, ശ്രീ ടി വിശ്വനാഥൻ,
ശ്രീമതി ടി വി സമീറ ടീച്ചർ
ശ്രീ മണിയറ ചന്ദ്രൻ മുൻ എംഎൽഎ സി കൃഷ്ണൻ, വി നാരായണൻ,
ശ്രീ ഇ ഭാസ്കരൻ
ശ്രീ കെ ഗംഗാധരൻ മാസ്റ്റർ (ഡയറക്ടർ ആസ്ട്രോ, പയ്യന്നൂർ) എന്നിവർ ആശംസകൾ നേർ ന്നു.
സി.കെ. ബിന്ദു ടീച്ചർ സ്വാഗതവും ആർ മുരളീധരൻ നന്ദിയും പറഞ്ഞു.
അന്ന് രണ്ടു മണി മുതൽ ആരംഭിച്ച നഗരസഭയക്കകത്തെ ഹയർസെക്കൻഡറി, ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 88 ഓളം വിദ്യാർത്ഥികളുടെ ക്യാമ്പിൽ ഐഎസ്ആർഒ റിട്ടയേർഡ് ശാസ്ത്രജ്ഞൻ വി പി ബാലഗംഗാധരൻ,ദിനേഷ് കുമാർ തെക്കുംമ്പാട്, കെടിഎൻ ഭാസ്കരൻ, പി വി വിജയൻ, പി രമേഷ്, കെ എ രോഹിത് എന്നിവർ ക്ലാസെടുത്തു. രാത്രിയിലും പ്രഭാതത്തിലും ആകാശ നിരീക്ഷണം നടത്തി.
ക്യാമ്പ് പിറ്റേ ദിവസമാണ് അവസാനിച്ചത്. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ശാസ്ത്രോത്സവം രണ്ടാം ദിവസം
ശാസ്ത്രോത്സവത്തിന്റെ ഭാഗമായ സെമിനാർ "
ശാസ്ത്രവും ശാസ്ത്രബോധവും പ്രസിദ്ധ വാനനിരീക്ഷകനും,ശാസ്ത്ര പ്രചാരകനും, ഗ്രന്ഥകാരനുമായ പ്രൊഫ: കെ. പാപ്പുട്ടി ഉൽഘാടനം ചെയ്തു. പയ്യന്നൂർ കോളേജ് ജന്തു ശാസ്ത്ര വിഭാഗം തലവൻ ഡോ.സ്വരൺ പി.ആർ അദ്ധ്യക്ഷത വഹിച്ചു. വി.പി. ബാല ഗംഗാധരൻ, എം.കെ. രഞ്ജുഷ, കെ. ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.ജയചന്ദ്രൻ സ്വാഗതവും എം. ഹരീന്ദ്രൻ നന്ദിയുംപറഞ്ഞു. വെള്ളൂർ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ കുട്ടികൾ എന്നിവർക്ക് പുറമേസമീപം പ്രദേശത്തെ ക്ലബ്ബുകൾ, പൊതു സ്ഥാപനങ്ങളിലെ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി 300ൽ അധികം ആളുകൾ സെമിനാറിൽ പങ്കെടുത്തു.

ശാസ്ത്രോത്സവം മൂന്നാം ദിവസം

മൂന്നാം ദിവസത്തിൽ കണ്ണൂർ കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം, ചിത്രരചനാ മത്സരം ഉപന്യാസ മത്സരം എന്നിവ നടന്നു.

ചിത്രരചനാ മത്സരവും ഉപന്യാസ രചനാ മത്സരവും ശ്രീ കെ പി രവീന്ദ്രൻ്റെ അധ്യക്ഷതയിൽ ഇ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം കെ ഗംഗാധരന്റെ അധ്യക്ഷതയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പി സമീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചന്ദ്രിക,വികെ നിഷ,ഉണ്ണികൃഷ്ണൻ സി വി എന്നിവർ ആശംസകൾ നേർന്നു.

കെ ടി എൻ ഭാസ്കരൻ മാസ്റ്റർ, പി രമേഷ് എന്നിവർ പ്രശ്നോത്തരി നിയന്ത്രിച്ചു.
മൂന്നിനങ്ങളിലും ആയി 120 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

സമാപന സമ്മേളനം വി വി സജിത ഉദ്ഘാടനം ചെയ്തു.
പി പി ശശിധരൻ
സ്വാഗതവും പി വി വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
മത്സര
വിജയികൾ
ഹയർസെക്കൻഡറി
ഒന്നാംസ്ഥാനം
നവനീത് ആർ, മണികണ്ഠൻ സി പി( ഷേണായി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ)
രണ്ടാം സ്ഥാനം
ആദർശ് ആസാദ്, ദേവ് കൃഷ്ണ സുരേഷ്
(ഹയർ സെക്കൻഡറി സ്കൂൾ ചൊവ്വ)
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം
ഷിയോൺ ടീ
ആരവ് കൃഷ്ണ എ
(അഞ്ചരക്കണ്ടി എച്ച്എസ്)
രണ്ടാം സ്ഥാനം
അമൻ എൽ ബിനോയ്, ധനുർവേദ് രാജേഷ് (സെൻ മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്, കണ്ണൂർ)
യുപി വിഭാഗം
ഹരികേഷ് കെ എം, സമിത്ത് എം ടി പി ( ദേവിസഹായം യു പി എസ് കോറോം)
രണ്ടാം സമ്മാനം
ആരോമൽ ടിവി, ശ്രീനന്ദ കെ വി
(എ യു പി എസ് ഉദിനൂർ സെൻട്രൽ)
ചിത്രരചന
എൽ പി വിഭാഗം
ഒന്നാം സ്ഥാനം
പാർത്തിവ രാജേഷ് (സെൻമേരിസ് യുപിഎസ് പുഞ്ചക്കാട്)
രണ്ടാം സ്ഥാനം
ഗ്യാൻ ദേവ് രജീഷ്
(അന്നൂർ യുപി സ്കൂൾ)
യൂ പി വിഭാഗം
ഒന്നാം സ്ഥാനം
ശിവദ കെ (സെൻമേരിസ് ഹൈസ്കൂൾ പയ്യന്നൂർ)
രണ്ടാം സ്ഥാനം
അക്ഷിത് സിനോജ്
(അന്നൂർ യുപി സ്കൂൾ)
ഉപന്യാസമത്സരം
ഹയർസെക്കൻഡറി വിഭാഗം
ഒന്നാം സമ്മാനം
ഹർഷ യു (വെള്ളൂർ ജിഎച്ച്എസ്എസ്)
രണ്ടാം സ്ഥാനം
ദേവദത്ത് പ്രമോദ് (ജിഎച്ച്എസ്എസ് കോറോം)
ഹൈസ്കൂൾ വിഭാഗം
ഒന്നാം സമ്മാനം
അൻവിത പി(ജിഎച്ച്എസ്എസ് കോറോം )
രണ്ടാം സ്ഥാനം
സ്തുതി ആർ ലക്ഷ്മി (സെൻമേരിസ് ഗേൾസ് എച്ച് എസ്സ് പയ്യന്നൂർ)
വിജയികളായ എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും മൊമെന്റോയും വിതരണം ചെയ്തു.

ശാസ്ത്രോത്സവം നാലാം ദിവസം
ശാസ്ത്രോത്സവം നാലാം ദിവസമായ
ഒൿടോബർ 20ന് നഗരസഭയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60 ഓളം യുപി സ്കൂൾ കുട്ടികളുടെ ക്യാമ്പ് പി വി വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർ മുരളീധരൻ സ്വാഗതവും സി വിവേക് നന്ദിയും പറഞ്ഞു. വി പി ബാലഗംഗാധരൻ, കെടിഎൻ ഭാസ്കരൻ മാസ്റ്റർ, കെ പി രവീന്ദ്രൻ, പി രമേഷ് എന്നിവർ ക്ലാസ് എടുത്തു.
സമാപന സമ്മേളനം പയ്യന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സികെ ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.കെ ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി വിശാഖ് സ്വാഗതവും നക്ഷത്ര പ്രമോദ് നന്ദിയും പറഞ്ഞു.
നഗരസഭയുടെ നേതൃത്വത്തിൽ ആദ്യമായി നടത്തിയ ശാസ്ത്രോത്സവം വൻ വിജയമായിരുന്നു. കുട്ടികളിൽ ശാസ്ത്രബോധം വളർത്താനും ആധുനിക ശാസ്ത്ര ശാഖകളെ കുറിച്ചുള്ള അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും സാധിച്ചു.
പ്രസിദ്ധരായ
ഐഎസ്ആർഒ ശാസ്ത്രജ്ഞർ, ശാസ്ത്ര പ്രചാരകർ തുടങ്ങി വിവിധ വ്യക്തിത്വങ്ങളുമായി കുട്ടികൾക്ക് സംവദിക്കാനും അവസരം ലഭിച്ചു.

നാളെ മുതൽ
16/10/2025

നാളെ മുതൽ

ഒക്ടോബർ ഒന്നു മുതൽ നാലു വരെ ഗാന്ധി പാർക്കിൽ
30/09/2025

ഒക്ടോബർ ഒന്നു മുതൽ നാലു വരെ ഗാന്ധി പാർക്കിൽ

AI കാട്ടും വിലാസങ്ങൾ, ഗോഷ്ടികൾ!
25/09/2025

AI കാട്ടും വിലാസങ്ങൾ, ഗോഷ്ടികൾ!

ആസ്ട്രോ (പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രം)ഞായറാഴ്ച രാത്രി ദൃശ്യമായ പൂർണ ചന്ദ്രഗ്രഹണം കാണാൻനിരവധി പേരാണ് ആസ്ട്രോയിലെത്തിയത...
08/09/2025

ആസ്ട്രോ
(പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രം)

ഞായറാഴ്ച രാത്രി ദൃശ്യമായ പൂർണ ചന്ദ്രഗ്രഹണം കാണാൻ
നിരവധി പേരാണ് ആസ്ട്രോയിലെത്തിയത്.

ബ്ലഡ് മൂൺ എന്ന
അപൂർവ്വമായിമാത്രം സംഭവിക്കുന്ന
വർണ കാഴ്ച വേറിട്ട ദൃശ്യാനുഭവമായി.

ഗ്രഹണം 8.52 ഓടെ ആരംഭിച്ചു.
11 മണിയോടെ ഗ്രഹണം
സമ്പൂർണമായി.
82 മിനിറ്റോളം നീണ്ടുനിന്ന ഗ്രഹണം സംബന്ധിച്ച് വിദഗ്ദർ
ക്ലാസെടുത്തു.
പൂർണ ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണ്ണമായി മറയ്ക്കുന്നുവെങ്കിലും, സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ അപവർത്തനത്തിനും (refraction) വിസരണത്തിനും (scattering) വിധേയമാകുന്നു. തരംഗദൈർഘ്യം കുറഞ്ഞ വയലറ്റ്, നീല, പച്ച നിറങ്ങൾ അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളിൽ തട്ടി പൂർണ്ണമായും വിസരണത്തിന് വിധേയമാകുന്നതിനാൽ ഈ നിറങ്ങൾ ചന്ദ്രനിൽ പ്രതിഫലിക്കുന്നില്ല. അതേസമയം, തരംഗദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ വിസരണത്തിന് അധികം വിധേയമാകാതെ ചന്ദ്രനിൽ പതിക്കുകയും, അവിടെനിന്ന് പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് പൂർണ്ണചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ പൂർണ്ണമായി അപ്രത്യക്ഷമാകാതെ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാകുന്നത്.
ടെലിസ്കോപ്പിലൂടെയും നേരിട്ടും നിരവധി പേരാണ് ഗ്രഹണം നിരീക്ഷിച്ചത്.
ആസ്ട്രോ ഡയറക്ടർ കെ ഗംഗാധരൻ മാസ്റ്റർ, കെടിഎൻ ഭാസ്കരൻ മാസ്റ്റർ, രമേഷ് പുതിയറക്കൽ, കെഎ രോഹിത്
എന്നിവർ കാഴ്ചക്കാരുമായി സംവദിച്ചു.
ഇ ഭാസ്കരൻ,
ആർ മുരളീധരൻ,വിവേക് സി,വിശാഖ് സി, ബിപി ഗോവിന്ദൻ,പി സതീശൻ എന്നിവർ നേതൃത്വം നൽകി.

പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രം(ആസ്ട്രോ)പയ്യന്നൂർ*ചന്ദ്രോത്സവം 2025: *ചന്ദ്രഗ്രഹണവും, രക്തചന്ദ്രനും*ഗ്രഹണ നിരീക്ഷണത്തിന്...
06/09/2025

പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രം
(ആസ്ട്രോ)പയ്യന്നൂർ

*ചന്ദ്രോത്സവം 2025:

*ചന്ദ്രഗ്രഹണവും, രക്തചന്ദ്രനും*

ഗ്രഹണ നിരീക്ഷണത്തിന് ആസ്ട്രോയിൽ സൗകര്യം

ചന്ദ്രഗ്രഹണം ഭയപ്പെടേണ്ട ഒന്നല്ല, അതൊരു മനോഹരമായ ആകാശക്കാഴ്ചയാണ്. 2025 സെപ്റ്റംബർ 7-ന് നടക്കുന്ന പൂർണ്ണചന്ദ്രഗ്രഹണസമയത്ത് ചന്ദ്രൻ ചെമ്പൻ നിറത്തിലാണ് കാണപ്പെടുക. ഈ പ്രതിഭാസത്തെയാണ് ബ്ലഡ് മൂൺ (Blood Moon) അഥവാ രക്തചന്ദ്രൻ എന്ന് വിളിക്കുന്നത്.

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഈ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണ്ണമായി മറയ്ക്കുന്നുവെങ്കിലും, സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ അപവർത്തനത്തിനും (refraction) വിസരണത്തിനും (scattering) വിധേയമാകുന്നു. തരംഗദൈർഘ്യം കുറഞ്ഞ വയലറ്റ്, നീല, പച്ച നിറങ്ങൾ അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളിൽ തട്ടി പൂർണ്ണമായും വിസരണത്തിന് വിധേയമാകുന്നതിനാൽ ഈ നിറങ്ങൾ ചന്ദ്രനിൽ പ്രതിഫലിക്കുന്നില്ല. അതേസമയം, തരംഗദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ വിസരണത്തിന് അധികം വിധേയമാകാതെ ചന്ദ്രനിൽ പതിക്കുകയും, അവിടെനിന്ന് പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് പൂർണ്ണചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ പൂർണ്ണമായി അപ്രത്യക്ഷമാകാതെ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാകുന്നത്.
ഈ വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 7)നാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.

അനുകൂല കാലാവസ്ഥ ആണെങ്കിൽ കേരളത്തിൽ 2025 സെപ്റ്റംബർ 7 ഞായറാഴ്ച രാത്രി ഏകദേശം പത്ത് മണിമുതൽ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യ, ചൈന, ജപ്പാൻ, വെസ്റ്റേൺ ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. ഈ ചന്ദ്രഗ്രഹണം ഏകദേശം 82 മിനിറ്റോളം നീണ്ടുനിൽക്കും

ഗ്രഹണം ഭയന്ന് അടച്ചിട്ട മുറിക്കുള്ളിൽ ഇരിക്കാതെ, മാനത്തെ ഈ മനോഹര ദൃശ്യവിരുന്ന് കാണുവാനും ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഈയവസരം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ.

ചന്ദ്രഗ്രഹണം കേരളത്തിൽ കാണാൻ സാധിക്കുന്ന സമയം

• സെപ്റ്റംബർ 7,
• രാത്രി 8.58 pm: പെനംബ്രൽ ഗ്രഹണം ആരംഭിക്കുന്നു.
* സെപ്റ്റംബർ 7, രാത്രി 9.57 pm: ഭാഗിക ഗ്രഹണം ആരംഭിക്കുന്നു.
* സെപ്റ്റംബർ 7, രാത്രി 11.00 pm: പൂർണ്ണ ഗ്രഹണം ആരംഭിക്കുന്നു.
* സെപ്റ്റംബർ 7, രാത്രി 11.41 pm: ഗ്രഹണത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം.
* സെപ്റ്റംബർ 8, പുലർച്ചെ 12:22 am: പൂർണ്ണ ഗ്രഹണം അവസാനിക്കുന്നു.
* സെപ്റ്റംബർ 8, പുലർച്ചെ 1:26 am: ഭാഗിക ഗ്രഹണം അവസാനിക്കുന്നു.
* സെപ്റ്റംബർ 8, പുലർച്ചെ 2:25 am: പെനംബ്രൽ ഗ്രഹണം അവസാനിക്കുന്നു.
ഗ്രഹണ നിരീക്ഷണത്തിന് പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രത്തിൽ(ആസ്ട്രോ)യിൽ സൗകര്യം ഒരുക്കുന്നു
ഫോൺ 9446680876/9446445141

പ്രൊഫ ടിപി ശ്രീധരൻ അനുസ്മരണംപയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രം, (ആസ്ട്രോ)യുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനും...
09/03/2025

പ്രൊഫ ടിപി ശ്രീധരൻ അനുസ്മരണം

പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രം, (ആസ്ട്രോ)യുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രപ്രചാരകനും ആയിരുന്ന പ്രോഫ. ടി.പി ശ്രീധരനെ അനുസ്മരിച്ചു
ഏച്ചിലാംവയൽ വാന നിരീക്ഷണ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഐഎസ്ആർഒ സീനിയർ സൈന്റിസ്റ്റ് വി.പി ബാലഗംഗാധരൻ അനുസ്മരണ ഭാഷണം നടത്തി. 'റോക്കറ്റ് സയൻസ് ' എന്ന വിഷയത്തിൽ സംസാരിച്ചു.
പാവൂർ നാരായണൻ അധ്യക്ഷത വഹിച്ചു. ഇ ഭാസ്കരൻ, ഡോ. ടി വി സത്യൻ എന്നിവർ സംസാരിച്ചു. ആർ മുരളീധരൻ സ്വാഗതവും, കെ പി രവീന്ദ്രൻ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ വിദ്യാർത്ഥികൾക്കുള്ള നക്ഷത്ര ക്യാമ്പ് ആസ്ട്രോ ഡയറക്ടർ കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
കെടിഎൻ ഭാസ്കരൻ,പി രമേഷ് , പിവി വിജയൻ മാസ്റ്റർ,
കെ എ രോഹിത്, വിവേക്,നക്ഷത്ര,വിശാഖ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
രാവിലെ 4.30ന് ആരംഭിച്ച പ്രഭാത ക്ലാസ്സിൽ ശ്രീ വി പി ബാലഗംഗാധരൻ, പി രമേഷ്, കെ എ രോഹിത്,വിവേക്,വിശാഖ് എന്നിവർ സംസാരിച്ചു. ഡോ. ടി വി സത്യൻ, ക്യാമ്പ് അംഗങ്ങൾ എന്നിവർ മറുപടി പ്രസംഗം നടത്തി.

പ്രൊഫ. ടി പി ശ്രീധരൻ അനുസ്മരണംമാർച്ച് 7 ന്
04/03/2025

പ്രൊഫ. ടി പി ശ്രീധരൻ അനുസ്മരണം
മാർച്ച് 7 ന്

ആകാശകാഴ്ചകളിൽ
19/01/2025

ആകാശകാഴ്ചകളിൽ

Address

Payyanur

Alerts

Be the first to know and let us send you an email when ASTRO Payyanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category